ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സസ്യമാണ് കറ്റാർവാഴ. നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതിനെ കഴിയുന്നു. അത്തരത്തിൽ ഒത്തിരി വിറ്റാമിനുകളും മിനറൽസുകളും പ്രോട്ടീനുകളും ഫൈബറുകളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. നമ്മുടെ ശരീരത്തിൽ ജലാംശം ധാരാളമായി ഉണ്ടാകുന്നതിനുവേണ്ടി ഇതിന്റെ ജ്യൂസ് നല്ലതാണ്.
അതോടൊപ്പം തന്നെ ആമാശയ സംബന്ധമായുള്ള രോഗങ്ങളെ മറികടക്കാനും ദഹനം എളുപ്പമാക്കാനും ഇത് ഉത്തമമാണ്. കൂടാതെ ചർമ്മത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ വരകൾ എന്നിവയെ പൂർണമായി മറികടക്കാനും ഇത് വളരെയധികം ഫലപ്രദമാണ്. അതോടൊപ്പം തന്നെ നമ്മുടെ മുടികളിൽ നേരിടുന്ന പല പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു മറുമരുന്ന് കൂടിയാണ് ഇത്.
മുടികൊഴിച്ചിൽ അകാലനര താരൻ ശല്യം ഡ്രൈനസ് എന്നിവയെല്ലാം പൂർണമായി അകറ്റുന്നതിന് ഇതു ഉത്തമമാണ്. ഇത്രയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള കറ്റാർവാഴ നാം ഓരോരുത്തരും വീടുകളിൽ നട്ടുവളർത്താറുണ്ട്. അധികം വെള്ളം ഒന്നും വേണ്ടാത്ത ഈ കറ്റാർവാഴ പലപ്പോഴും തടി വയ്ക്കാതെ തന്നെ വളരുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്. അതുമാത്രമല്ല അത് എങ്ങനെയാണ് കുഴിച്ചിട്ടത് അതുപോലെ തന്നെ നിൽക്കുകയും അതിൽ നിന്ന് പുതിയ ഇലകൾ കിളിർത്ത് വരാതെ ഇരിക്കുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യങ്ങളിൽ അവ നല്ലവണ്ണം തടി വയ്ക്കുന്നതിന് വേണ്ടി നമുക്ക് ഒരു സൂത്രപ്രയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന നാളികേരത്തിന്റെ വെള്ളം മാത്രം മതിയാകും. ഈ വെള്ളം അല്പാല്പമായി ശേഖരിച്ച് 24 മണിക്കൂർ നാം മാറ്റി വയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.