നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഉള്ള ഒന്നാണ് ഹാങ്ങറുകൾ. നാം ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ഹാങ്ങ് ചെയ്ത് ഇടുന്നതിനു വേണ്ടിയാണ് കൂടുതലും ഹാങ്ങറുകൾ ഉപയോഗിക്കുന്നത്. കൂടുതലായും ഷർട്ടുകളും യൂണിഫോമും എല്ലാമാണ് ഇത്തരത്തിൽ ഹാങ്ങറുകളിൽ തൂക്കിയിടാറുള്ളത്. ഇങ്ങനെ ഹാങ്ങറുകളിൽ വസ്ത്രങ്ങൾ ഇടുന്നത് വഴി വളരെ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ എടുക്കുവാനും വളരെ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ അടക്കി ഒതുക്കി അലമാരയിൽ സൂക്ഷിക്കാനും സാധിക്കുന്നതാണ്.
എന്നാൽ ഈ ഒരു ഹാങ്ങർ ഉപയോഗിച്ച് മറ്റ് ഒട്ടനവധി കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഹാങ്ങറുകൾ ഉപയോഗിച്ച് നമ്മുടെ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന കുറെ ടിപ്സുകളാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും അതുപോലെ തന്നെ എഫക്റ്റീവ് ആയിട്ടുള്ളതും ആയിട്ടുള്ള ടിപ്സുകളാണ് ഇത്. അത്തരത്തിൽ ഹാങ്ങറുകൾ ഇതിൽ കാണുന്ന പോലെ വളച്ചതിനുശേഷം നമുക്ക് ഓരോ തരത്തിലുള്ള ടിപ്സുകൾ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
നമ്മുടെ കയ്യിൽ ഒട്ടനവധി നിറത്തിലുള്ള ഷാളുകൾ ഉള്ളതാണ്. ഒരു ഷാൾ എടുക്കുമ്പോൾ ബാക്കിയുള്ളതെല്ലാം താഴത്തേക്ക് വീണുപോകുന്ന പതിവ് നാം ഓരോരുത്തരുടെയും വീട്ടിൽ കാണുന്നതാണ്. ഇത്തരം ഒരു സാഹചര്യം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ ഹാങ്ങ് ഉപയോഗിച്ചുകൊണ്ട് ഒരു ഓർഗനൈസർ ഉണ്ടാക്കാവുന്നതാണ്. ഇതിനായി ഹാങ്ങറുകൾക്കൊപ്പം വളകളുമാണ് ആവശ്യമായി വരുന്നത്.
ഹാങ്ങറുകളുടെ അടിയിൽ ഓരോ വളയും സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ചു വയ്ക്കേണ്ടതാണ്. ഹാങ്ങർ ഒട്ടിക്കുന്നതുപോലെ തന്നെ ഒരു വള മറ്റൊരു വളയുമായി സെല്ലോടേപ്പ് വച്ചു ഒട്ടിക്കേണ്ടതാണ്. ഇങ്ങനെ ഒരു ലയർ ഒട്ടിച്ചു കഴിഞ്ഞാൽ തൊട്ടടുത്ത ഒരു ലയർ കൂടി വളകൾ ഒട്ടിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.