രചന – ആരതി
സ്‌ക്രീനിൽ തെളിഞ്ഞ തന്റെ റിസൾട്ട് കണ്ടതും ആരുവിനു ശരീരം തളരുന്നത് പോലെ തോന്നി……
ഒരിക്കൽ കൂടെ സ്ക്രീനിലേക്ക് നോക്കി. ഫുൾ A+,1200/1200 മാർക്കും.
തന്റെ റിസൾട്ട് തന്നെ ആണോ ഇത്…..?
SSLC ക്ക് മാർക്ക് കുറവായ കൊണ്ട് വീട്ടിൽ നിന്ന് ആറു മണിക്കൂർ യാത്ര ചെയ്തു പഠിച്ച ദിവസങ്ങൾ അവൾക്കോർമ്മ വന്നു.
മാർക്ക് കുറവായ കൊണ്ട് തന്നെ വീടിനടുത്ത് സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ല.എല്ലാ ദിവസവും രാവിലെ 6.45ന്റെ ബസിൽ പോകണം എങ്കിലേ 9.15ന് സ്കൂളിൽ എത്തുള്ളു.
ആ ബസ് കിട്ടിയില്ലേ പിന്നെ അന്ന് സ്കൂളിൽ പോകണ്ട. അങ്ങനെ രണ്ടു മാസം. ഇതിനിടയിൽ ഹോസ്റ്റൽ അന്വേഷണം തുടങ്ങിയിരുന്നു അച്ഛൻ.
തന്റെ കണ്ണീരു കണ്ടിട്ടാണ് അച്ഛൻ വീണ്ടും സ്കൂൾ മാറ്റാൻ ഓപ്ഷൻ കൊടുത്തത്.
private സ്കൂളിൽ പഠിപ്പിക്കാനുള്ള കാശ് ഇല്ല എന്നറിയാം. ഒടുവിൽ മൂന്നാമത്തെ അലോട്മെന്റിൽ അടുത്തുള്ള സ്കൂളിൽ അഡ്മിഷൻ കിട്ടുമ്പോൾ ഇനി ഒരിക്കലും മാർക്ക് കുറഞ്ഞതിന്റെ പേരിൽ കരയില്ല എന്നുറപ്പിച്ചിരുന്നു.
അത് കൊണ്ട് തന്നെയാണ് നന്നായി പഠിച്ചത്. പക്ഷേ ഈ വിജയം ആ ആൾക്ക് ഉള്ളതാണ്…… കിച്ചു ഏട്ടന്.
പ്രണയം എന്ന മൂന്നക്ഷരത്തിൽ തന്നെ തളച്ചിടാതെ പഠനത്തിൽ ഉയരങ്ങൾ കീഴടക്കാൻ കൂടെ നിന്നവൻ.
തന്റെ വിജയം ഒരുപാട് മുന്നേ തിരിച്ചറിഞ്ഞവൻ….. ആരു കിരണിനെ ഒന്ന് നോക്കി. തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽപ്പാണ്…… ഓടി അവനരികിലെത്തി ആ കവിളിൽ ചുണ്ട് ചേർത്തു.
ദേ പെണ്ണേ….. ഇത് കഫെ ആണ്. വീട്ടിൽ പോയിട്ട് എത്ര എന്ന് വെച്ചാൽ തന്നോ… കാതോരം പറഞ്ഞവനെ തള്ളിമാറ്റി പുറത്തേക്ക് നടന്നു.
കിരൺ തന്നെ ആരുവിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞു. പിന്നെ അവളുമായി മാളിലേക്ക് പോയി.
കരിം പച്ചയും കടും നീലയും കോമ്പിനേഷൻ ഉള്ള ദാവണി വാങ്ങിക്കൊടുത്തു കിരൺ.
നാളെ ഇതുടുത്തു അമ്പലത്തിൽ വരണം എന്നവൻ പറഞ്ഞപ്പോഴാണ് ബ്ലൗസിന്റെ കാര്യം ഓർത്തത്.
സ്റ്റിച്ചിങ് അന്വേഷിച്ചപ്പോൾ രണ്ടു മണിക്കൂർ കൊണ്ട് അവര് തന്നെ സ്റ്റിച്ച് ചെയ്തു തരും എന്ന് സെയിൽസ് ഗേൾ പറഞ്ഞത്.
അളവ് കൊടുത്തു അടുത്തുള്ള ഫുഡ് കോർട്ടിലേക്ക് പോയി. KFC യുടെ വലിയ ഒരു ബക്കറ്റ് തന്നെ വാങ്ങിയിരുന്നു കിരൺ.
എല്ലാം കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ കുറേ ഏറെ സ്വീറ്റ്സും വാങ്ങി.
⚡️⚡️⚡️⚡️⚡️⚡️⚡️⚡️
അച്ഛനും അമ്മയും അർജുനും കാത്തുനിൽപ്പുണ്ടായിരുന്നു.
അച്ഛൻ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി. ലേറ്റസ്റ്റ് മോഡൽ ആൻഡ്രോയ്ഡ് ഫോൺ കയ്യിൽ വെച്ച് തന്നു.
ഇതൊക്കെ എപ്പോ….. എന്നൊരു നോട്ടം എറിഞ്ഞതും അച്ഛൻ രണ്ടു ദിവസം മുന്നേ വാങ്ങി എന്ന് പറഞ്ഞു അമ്മ.
അച്ഛനും അമ്മയും അർജുനും സദ്യ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.
കിരണിനെ വീടൊക്കെ കാണിച്ചു കൊടുക്കേണ്ട ഡ്യൂട്ടി ആരതിക്കും കൊടുത്തു.
തങ്ങളെ ഒറ്റയ്ക്ക് കുറച്ചു സമയം വിടാൻ ഉള്ള അമ്മയുടെ ഐഡിയ ആണെന്ന് ആരുവിനു മനസ്സിലായിരുന്നു.പാവം അമ്മ തമ്മിൽ അടുത്തോട്ടെ എന്ന് കരുതിയിട്ടുണ്ടാകും.
ഓരോന്ന് ഓർത്ത് കിരണിന്റെ കൈയും പിടിച്ചു പറമ്പിലൂടെ നടന്നു.
ആരു……
മ്മ്മ്….
നിനക്ക് നഴ്സിംഗ് തന്നെ പോയാൽ മതിയോ ?
മതി കിച്ചുവേട്ടാ…..
ഏട്ടന് ഇഷ്ടം അല്ലെ ഞാൻ നഴ്സിംഗിന് പോകുന്നത്??
എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല.ഇത്രയും മാർക്ക് കിട്ടിയോണ്ട് ചോദിച്ചുന്നേ ഉള്ളു.
മ്മ്….. ഇവിടുത്തെ അവസ്ഥ മോശമാണ്. ഒരാളുടെ ശമ്പളം…. എന്നെ പഠിപ്പിക്കാൻ ലോൺ എടുക്കേണ്ടി വന്നാൽ ഞാൻ ഡിഗ്രിക്ക് പോകും.
ഞാൻ പഠിപ്പിക്കാം എന്ന് പറഞ്ഞതല്ലേ ആരു….
കിച്ചുവേട്ടന് ഇപ്പോ തന്നെ ധാരാളം പ്രശ്നങ്ങൾ ഉണ്ട്. അതിന്റെ കൂടെ…. വേണ്ട ഏട്ടാ ദൈവം എന്തെങ്കിലും വഴി കാട്ടി തരും.
ഹ്മ്മ്…. നീ fourth ഇയർ പഠിക്കുമ്പോൾ ഞാൻ നിന്റെ അച്ഛനോട് പെണ്ണ് ചോദിക്കും. പഠിച്ചു കഴിഞ്ഞു അടുത്ത ദിവസം കല്യാണം…..
അപ്പോ…..???
ജോലിയുടെ കാര്യം അല്ലെ… അവളുടെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞു.
മ്മ്…….
ഞാൻ ഒരു താലി കെട്ടി എന്ന് കരുതി പഠിച്ച പെണ്ണിനെ അടുക്കളയിൽ തളച്ചിടുന്നൊരുത്തൻ അല്ല ഞാൻ.
ജോലിക്ക് പോകണ്ട എന്ന് വല്ല മോഹവും ഉണ്ടെങ്കിൽ അത് ഇപ്പളേ പൂട്ടി വെച്ചോ എന്റെ മോള്….
ഭക്ഷണവും കഴിഞാണ് കിരൺ വീട്ടിലേക്ക് പോയത്.
വൈകുന്നേരം അപ്പുവും ആമിയും ആരുവിന്റെ വീട്ടിൽ വന്നു. ആരുവിനു ഗിഫ്റ്റും ഉണ്ടായിരുന്നു.
അപ്പുവിനും ആമിക്കും നാല് A+ ഉണ്ട്.
ആമിക്ക് അവളുടെ ഉമ്മയെ പോലെ ഇംഗ്ലീഷ് ടീച്ചർ ആകണം.
അപ്പു കൊന്നാലും ആരുവിനെ വിട്ട് പോകില്ല എന്നപോലെ നഴ്സ് ആകാൻ തീരുമാനിച്ചു.
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
അടുത്ത ദിവസം രാവിലെ ആരു അപ്പുവിനെ കൂട്ടി അമ്പലത്തിൽ എത്തി. കിരൺ വാങ്ങി കൊടുത്ത ദാവണി ആണിട്ടത്.
ആരുവിനെ കാത്തു കിരണും ഉണ്ടായിരുന്നവിടെ. രണ്ടാളും ശ്രീകോവിലിനു മുന്നിൽ പ്രാർത്ഥിക്കുമ്പോൾ ആണ് കിരൺ ആരുവിന്റെ കൈ പിടിച്ചത്.
തന്നെ നോക്കി ഞെട്ടി നിൽക്കുന്ന ആരുവിന്റെ കൈയിൽ അവൻ മോതിരം അണിയിച്ചു.
നടന്നത് വിശ്വാസം വരാതെ ആരു തറഞ്ഞു നിന്നു.
ഡി…. അപ്പുവാണ്. മുന്നിൽ പ്രസാദം നീട്ടി നിൽക്കുന്ന പൂജാരി.
ആരു വേഗം പ്രസാദം വാങ്ങി കിരണിന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു. അവൻ തിരിച്ചും.
രണ്ടാളും കുളത്തിലേക്ക് നടന്നു.അപ്പോഴും ആരു വിശ്വാസം വരാതെ കൈയിലേക്ക് നോക്കുന്നുണ്ടായിരുന്നു.
കിരൺ ചുറ്റുമൊന്ന് നോക്കി. ആരുവിനെ നെഞ്ചിലേക്ക് ചേർത്തു.
കിച്ചുവേട്ടാ……
മ്മ്…..
ഇത്….??? ആരുവിന്റെ കണ്ണുകൾ അപ്പോഴും കയ്യിലെ മോതിരത്തിലാണ്.
എന്റെ പെണ്ണിനെ സ്വന്തം ആക്കിയത് അല്ലെ ഞാൻ. ഇനി ആർക്കും വിട്ട് കൊടുക്കില്ല ഈ ജാൻസി റാണിയെ.
ആരുവിന്റെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് ചേർത്തവൻ. അവന്റെ കൈവിരലുകൾ അവളുടെ പൊക്കിൾ ചുഴിയിൽ ആഴ്‌നിറങ്ങി.
ഒന്ന് കുറുകി കൊണ്ട് അവനോട് ഒട്ടിയവൾ. കഴുത്തിലെ നീല ഞരമ്പിൽ പല്ലുകൾ ആഴ്ത്തിയതും അവളൊന്നു എരിവ് വലിച്ചു.
കിരണിന്റെ ഫോൺ റിങ് ചെയ്തപ്പോഴാണ് രണ്ടാൾക്കും ബോധം വന്നത്.
അവനിലെ പിടിവിട്ട് അവൾ പടവുകൾ ഓടിക്കേറി.
കിരൺ ഫോൺ എടുത്തു നോക്കി. സ്‌ക്രീനിൽ ശ്യാം എന്ന് കണ്ടതും കിരണിന് ദേഷ്യം വന്നു. അല്ലേലും അവൻ സ്വർഗ്ഗലോകത്തെ കട്ടുറുമ്പാണ്.
എന്താടാ…. നീ എന്തിനാ ഇപ്പോ വിളിച്ചത്??
നീ എന്തിനാ കിരണേ ചൂടാവുന്നെ….. ഞാൻ പാതിരാത്രി നിന്റെ ഉറക്കം കെടുത്താൻ വിളിച്ചതല്ലല്ലോ. ഇപ്പോ പകൽ അല്ലെ.
പെട്ടന്നാണ് കിരണിന് താൻ പറഞ്ഞതെന്തെന്ന് ഓർമ വന്നത്.
സോറി ഡാ…. ഞാൻ പെട്ടെന്ന് എന്തോ ഓർത്തപ്പോ
മ്മ്… മ്മ്… മനസ്സിലാകുന്നുണ്ട്. നാട്ടിൽ പോയ ശേഷം നീ ആകെ മാറി.
നാളെ നിന്റെ ലീവ് തീരുവാണ്. അതൊന്ന് ഓർമപ്പെടുത്താൻ വിളിച്ചതാ ഞാൻ. സാറിനു അത് ഓർമ കാണില്ലെന്നറിയാം…..
അപ്പോഴാണ് കിരണും അത് ഓർത്തത്. നാളെ രാത്രി ബാംഗ്ലൂർ പോകേണ്ടതാണ്….. ആ പെണ്ണിനോട് ഇതെങ്ങനെ പറയും.
ഡാ……
ആഹ് ഡാ….. പറ
നീ ടെൻഷൻ ആവണ്ട. അവളുടെ ഡിഗ്രി കഴിഞ്ഞാൽ പിന്നെ ഈ വിഷമം വേണ്ടല്ലോ…
ഡിഗ്രിക്ക് ഇതുവരെ ചേരാത്ത പെണ്ണിനെ പറ്റിയാണ് ഇവൻ ഈ പറയുന്നത്.
വെച്ചിട്ടു പോടാ….. കിരൺ അലറി.
ഇവനെന്താ പ്രാന്തായോ എന്നോർത്തുകൊണ്ട് ശ്യാം കാൾ കട്ട് ചെയ്തു.
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
Part 18
കിച്ചു പടവ് കയറി ചെല്ലുമ്പോൾ അപ്പുവുമായി സംസാരിച്ചു നിൽക്കുവാണ് ആരു.
ഇവളോട് നാളെ പോകുന്ന കാര്യം എങ്ങിനെ പറയും. അറിഞ്ഞാൽ കണ്ണ് നിറയ്ക്കും പെണ്ണ്.
പെട്ടന്നാണ് അപ്പു അത് ചോദിച്ചത്…. സർ ന്റെ ലീവ് കഴിയാൻ ആയോ???
ആ നിമിഷം കിച്ചുവിന്റെ ഉള്ളിൽ മാലാഖയുടെ രൂപമായിരുന്നു അപ്പുവിന്.
അപ്പുവിന്റെ ചോദ്യം കേട്ടതും ആരുവിന്റെ കണ്ണ് നിറഞ്ഞു.
അപ്പുവിനോട് യാത്ര പറഞ്ഞു കിരൺ ആരുവുമായി ബീച്ചിലേക്കാണ് പോയത്.
അധികം തിരക്കില്ലാത്തിടത്തു കിരൺ ആരുവുമായി ഇരുന്നു. ഒത്തിരി സമയമെടുത്തു ആരു നോർമൽ ആകാൻ.
പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു ആരുവിന്റെ വീട്ടുകാരോട് യാത്ര പറഞ്ഞാണ് കിരൺ പോയത്.
⚡️⚡️⚡️⚡️⚡️⚡️⚡️⚡️
സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ അടുത്ത കോഴ്സിന് ജോയിൻ ചെയ്യാൻ കഴിയൂ.
അപ്പുവും ആമിയും കമ്പ്യൂട്ടർ കോഴ്സിന് ചേർന്നു. കൂടെ തന്നെ ആരുവിനെയും കൂട്ടി.
ക്ലാസ്സ് കഴിഞ്ഞു വരുമ്പോഴാണ് ആമി ആ ചോദ്യം ചോദിച്ചത്……
ആരു…. നിനക്ക് കുക്കിംഗ് അറിയോ???
എനിക്കറിയില്ല…..
അറിയില്ലേ…. രണ്ടാളും ഞെട്ടി.
അറിയില്ല…. അതിനെന്താ ഇത്ര ഞെട്ടാൻ
ആരു…… നിനക്ക് കിരൺ സർന്റെ അമ്മയുടെ സ്വഭാവം അറിയാല്ലോ. വല്ലാത്ത ഒരു സ്ത്രീ ആണ്. പിടിച്ചു നിൽക്കാൻ വേഗം പാചകം പഠിച്ചു വെച്ചോ…..(ആമി )
അപ്പോഴാണ് ആരുവും അത് ഓർത്തത്. കിച്ചു ഏട്ടന്റെ അമ്മയുടെ ചില സമയത്തെ സ്വഭാവം അന്യൻ പോലും മാറിനിൽക്കും.
അടുത്ത ദിവസം മുതൽ കുക്കിംഗ് പഠിച്ചു തുടങ്ങി ആരു.
⚡️⚡️⚡️⚡️⚡️⚡️⚡️
ദിവസങ്ങൾ കടന്നു പോയി…..
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു വരുമ്പോളാണ് വീട്ടുമുറ്റത് ഒരു കാർ ആരു കണ്ടത്.
ഉള്ളിലേക്ക് കടന്നപ്പോൾ സ്കൂളിലെ പ്രിൻസിപ്പളും വൈസ് പ്രിൻസിപ്പ്ളും ആണ്.
ആരുവിനെ ആദരിക്കുന്ന കാര്യം പറയാൻ വന്നതാണവർ. സ്കൂളിലെ ടോപ് സ്കോറർ ആണ്.
ഞായറാഴ്ച ആണ് ചടങ്ങ്. കിരൺ വരുന്നുണ്ട് എന്നറിഞ്ഞതും ആരുവിനു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി.
അങ്ങനെ കാത്തിരുന്ന ഞായറാഴ്ച എത്തി…..
കിരൺ വാങ്ങി കൊടുത്ത ദാവണിയിൽ സുന്ദരിയായി ആരു.താൻ വാങ്ങി കൊടുത്ത ദാവണിയിൽ സുന്ദരിയായി വരുന്ന പെണ്ണിനെ കണ്ണെടുക്കാതെ നോക്കിനിന്നവൻ.
സ്റ്റേജിൽ പ്രസംഗം തുടങ്ങിയതും ആരുവിനെയും കൂട്ടി തങ്ങളുടെ ലാബിലേക്ക് പോയി കിരൺ.
തങ്ങളുടെ പ്രണയം പൂത്തുലഞ്ഞ ലാബിലെത്തിയതും ആരുവിന്റെ കണ്ണ് നിറഞ്ഞു.
എന്തിനാ എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞത്……
ഒരുപാട് ഓർമ്മകൾ നമുക്ക് തന്ന ലാബ് അല്ലെ….. ഇനി ഒന്നും പഴയ പോലെ ആകില്ലല്ലോ എന്നോർത്തപ്പോൾ…..
പഴയത് എല്ലാം പഴയതായി നിൽക്കട്ടെ…. ഇനി നമുക്ക് മറക്കാനാവാത്ത പുതിയ ഓർമ്മകൾ മതി.
കിരൺ അവളെ ചേർത്തുപിടിച്ചു ആ ചുണ്ടുകൾ കവർന്നെടുത്തു. ശ്വാസം വിലങ്ങിയപ്പോൾ കിരൺ ചുണ്ടുകൾ വേർപ്പെടുത്തി….. വീണ്ടും ആ ചുണ്ടുകളിലേക്ക് ചേർന്നു.
സ്റ്റേജിലേക്ക് പോകാൻ സമയം ആയി എന്ന് ലിജോ പറയുമ്പോഴാണ് കിരൺ ആരുവിന്റെ ചുണ്ടുകൾ മോചിപ്പിച്ചത്.
രണ്ടാളും സ്റ്റേജിനരികിലേക്ക് പോയി……
കുറിപ്പ് : നാളെ സ്റ്റോറി ഉണ്ടാവില്ല.വല്ലാത്ത ഒരു സങ്കർഷാവസ്ഥ ആണ്. എഴുതാൻ കഴിയുന്നില്ല. ഇനി എനിക്ക് എഴുതാൻ കഴിയുമോ എന്നും അറിയില്ല. കാത്തിരിക്കുന്നവർക്ക് വേണ്ടി പെട്ടന്ന് എഴുതിയതാണ്. തെറ്റുകൾ ഉണ്ടാകും.