ഒട്ടുമിക്ക വീടുകളിലും കാണാൻ സാധിക്കുന്ന ഒന്നാണ് കരിമ്പൻ കുത്തിയ തുണികൾ. വെള്ള വസ്ത്രങ്ങളിലും മറ്റും ജലാംശം തങ്ങിനിൽക്കുന്നത് വഴി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കരിമ്പൻ. കറുത്ത നിറത്തിലുള്ള ചെറിയ ഡോട്ടുകൾ വസ്ത്രങ്ങളിൽ അവിടെയും ഇവിടെയും പറ്റി പിടിച്ചിരിക്കുന്ന അവസ്ഥയാണ് ഇത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും നാം പലവട്ടം ഉരച്ചു തന്നെ കഴുകുന്നു.
എന്നാൽ എങ്ങനെയെല്ലാം ഉരച്ചു കഴുകാൻ ആകുമോ അങ്ങനെയെല്ലാം ഉരച്ചു കഴുകിയാലും പലപ്പോഴും നാം പ്രതീക്ഷിച്ച രീതിയിൽ അത് വൃത്തിയായി കിട്ടില്ല. ഇത്തരം സാഹചര്യങ്ങളിൽ ആ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയും മറ്റൊരുവസ്ത്രം അതിനുപകരം വാങ്ങി ഉപയോഗിക്കുകയും ആണ് ചെയ്യുന്നത്. മറ്റു നിറമുള്ള വസ്ത്രങ്ങളിൽ കരിമ്പൻ പറ്റിപ്പിടിക്കുകയാണെങ്കിൽ പലപ്പോഴും അത് തെളിഞ്ഞു കാണാറില്ല.
എന്നാൽ വെള്ള വസ്ത്രങ്ങളിൽ ആണ് ഇത് പറ്റിപ്പിടിക്കുന്നതെങ്കിൽ ആ വസ്ത്രം ഉപേക്ഷിക്കുക മാത്രമേ നമ്മുടെ മുൻപിലുള്ള ഏക പോംവഴി. എന്നാൽ ഇനി വെള്ള വസ്ത്രങ്ങളിലെ കരിമ്പൻ നിഷ്പ്രയാസം തന്നെ നമുക്ക് നിൽക്കാൻ കഴിയുന്നതാണ്. അതിനാൽ തന്നെ കരിമനടിച്ച വെള്ള വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ഇതിനായി ഒന്നോ രണ്ടോ മണിക്കൂർ മാത്രം ചെലവഴിച്ചാൽ മതി.
അതുമാത്രമല്ല യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുംതുണിക്ക് പറ്റാത്ത രീതിയിൽ തന്നെ നമുക്ക് കരിമ്പൻ നീക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് ഏത് വസ്ത്രത്തിലാണോ കരിമ്പനുള്ളത് ആ വസ്ത്രം അതിൽ മുക്കി വയ്ക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ക്ലോറെക്സാണ് നാം ഒഴിച്ചുകൊടുക്കേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.