മാനസിക സമ്മർദ്ദം വരുമ്പോൾ ദുഃഖം വരുമ്പോൾ നമുക്ക് ആരും ഇല്ല എന്നുള്ള തോന്നൽ ഉണ്ടാവുമ്പോൾ നമുക്ക് ഭഗവാന്റെ തുണ കൂടെ വേണം ഭഗവാന്റെ ആ ഒരു കരസ്പർശം നമുക്ക് വേണം എന്നൊക്കെ തോന്നുന്ന സമയത്ത് നമ്മൾ ഈ മന്ത്രം പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നമുക്ക് ഗുരുവായൂരപ്പന്റെ മഹാവിഷ്ണു ഭഗവാന്റെ സഹായം നമുക്ക് ഉണ്ടാകുന്നതാണ്. ഭഗവാന്റെ സഹായം ജീവിതത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കേണ്ട കാര്യമില്ല.
ഭഗവാൻ നോക്കിക്കോളും ബാക്കി കാര്യങ്ങൾ എല്ലാം. ധൈര്യമായിട്ട് ദുഃഖത്തെ ഒരു ഓരം വെച്ചിട്ട് നമ്മൾ ധൈര്യമായി മുന്നോട്ടു പോയാൽ മാത്രം മതി. വരുംവരായികകൾ കുറിച്ച് നിങ്ങൾ ഭയപ്പെടേണ്ട കാര്യമില്ല വരുംവരായികകൾ എന്തുതന്നെ ആയിക്കൊള്ളട്ടെ ഭഗവാൻ നിങ്ങളെ ഭഗവാനിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസവും ഭഗവാൻ അർപ്പിച്ചിരിക്കുന്ന ഒരു സ്നേഹവും ഭക്തിയും ഭഗവാൻ നിങ്ങളെ കൃത്യമായിട്ട് ഏതാണോ.
നിങ്ങൾക്ക് എത്തിപ്പെടേണ്ട ഉത്തമമായിട്ടുള്ള സ്ഥലം അവിടെത്തന്നെ യാതൊരു പ്രശ്നമില്ലാതെ കൊണ്ട് ചെന്ന് എത്തിക്കും. പൂർണ്ണമായിട്ടും ആ ഒരു ദുഃഖത്തെ മാറ്റിവെച്ചിട്ട് ആ ഒരു സമയത്ത് ആ ദുഃഖം അങ്ങനെ മാറ്റിവെക്കാൻ ഒന്നും പൂർണമായിട്ടും ഞാൻ പറയുന്നില്ല പക്ഷേ ആ ദുഃഖത്തെ ഒരു സൈഡിലേക്ക് മാറ്റി വച്ചിട്ട് ഭഗവാന്റെ മന്ത്രം ഉരുവിടുക.
നിങ്ങളുടെ മനസ്സിന് ശക്തി കിട്ടുന്നിടം വരെ ഉരുവിടുക അതിനിത്ര പ്രാവശ്യം ഉരുവിടണം ഇത്ര പ്രാവശ്യം ഉരുവിടാൻ പാടില്ല അങ്ങനൊന്നുമില്ല നിങ്ങൾക്ക് പ്രശ്നപരിഹാരം ലഭിക്കുന്നത് വരെ നിങ്ങളുടെ മനസ്സിന് ശാന്തി ലഭിക്കുന്നത് അല്ലെങ്കിൽ ഒരു സമാധാനം ലഭിക്കുന്നത് അല്ലെങ്കിൽ കുറച്ചു പ്രാവശ്യം ഉരുവിട്ടതിനുശേഷം നിങ്ങൾക്ക് നിർത്താവുന്നതാണ്.