സോപ്പോ സോപ്പു പൊടിയോ ഉപയോഗിക്കാതെ തന്നെ ജനാലകളിലെ അഴുക്കും കറയും എളുപ്പത്തിൽ നീക്കാo

നാമോരോരുത്തരും എന്നും നമ്മുടെ വീടും വീട്ടുപകരണങ്ങളും എല്ലാം വൃത്തിയാക്കി സൂക്ഷിക്കാറുണ്ട്. എന്നും അകം മുഴുവൻ അടിച്ചുവാരി തുടച്ച് വൃത്തിയാക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. എത്ര തന്നെ വൃത്തിയാക്കിയെന്ന് പറഞ്ഞാലും പലപ്പോഴും നാം ഓരോരുത്തരും നേരിടുന്ന ഒന്നാണ് അഴുക്കുകളും പൊടികളും. കൂടുതലായി ഇവ വീടുകളിൽ കാണുന്നത് ജനലുകളുടെ കമ്പികളിലും ചില്ലുകളിലും മറ്റുമാണ്.

   

മഴക്കാലമായാൽ പറയുകയേ വേണ്ട ജനാല കമ്പികളിലും ചില്ലുകളിലും എല്ലാം പൂപ്പലുകളും പൊടികളും അഴുക്കുകളും പറ്റി പിടിക്കുന്നു. ഇങ്ങനെ അഴുക്കുകളും പൊടികളും മാറാലകളും എല്ലാം പിടിക്കുമ്പോൾ പൊതുവേ നനഞ്ഞ തുണി ഉപയോഗിച്ച് നല്ലവണ്ണം ഉരച്ച് കഴുകാറാണ് പതിവ്. എന്നാൽ സോപ്പോ സോപ്പുപൊടിയോ ഉപയോഗിച്ചിട്ട് കമ്പികൾ തുടച്ചു വൃത്തിയാക്കുകയാണെങ്കിൽ പലപ്പോഴും ശരിയായിട്ടുള്ള ഒരു റിസൾട്ട് നമുക്ക് ലഭിക്കാതെ വരാറുണ്ട്.

എത്രതന്നെ നനഞ്ഞ തുണികൊണ്ട് ഉരച്ചാലും അതിലെ കറകളും അഴുക്കുകളും ഒന്നും പോകാതെ അങ്ങനെ തന്നെ നൽകുന്നതായി കാണാൻ കഴിയുന്നതാണ്. എന്നാൽ ഈയൊരു മാജിക് സൊല്യൂഷൻ ഉപയോഗിച്ച് ജനൽ കമ്പികളും ചില്ലുകളും നാം വൃത്തിയാക്കുകയാണെങ്കിൽ ക്ലീൻ നീറ്റായി എല്ലായിപ്പോഴും ഇരിക്കുന്നത് ആയിരിക്കും. അത്തരത്തിൽ ജനാലയുടെ കമ്പികളും ചില്ലുകളും എല്ലാം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു കപ്പിലേക്ക് അല്പം വെള്ളം എടുത്ത് അതിലേക്ക് ഹാർപിക് ഒഴിച്ചു കൊടുക്കേണ്ടതാണ്.

ഹാർപിക് ക്ലോസറ്റ് വൃത്തിയാക്കാൻ മാത്രമുള്ളതല്ല ഇത്തരത്തിലുള്ള ജനൽ കമ്പികളും മറ്റും നമുക്ക് അതുകൊണ്ട് വൃത്തിയാക്കി എടുക്കാവുന്നതാണ്. പിന്നീട് ഈ ഒരു സൊല്യൂഷൻ നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം ഒരു തുണി ഇതിലേക്ക് മുക്കി ജനാല കമ്പികളും ചില്ലുകളും തുടയ്ക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.