സ്വന്തമായി ചുരിദാർ തയ്ക്കാൻ പഠിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.

നാമോരോരുത്തരും പലതരത്തിലുള്ള വസ്ത്രങ്ങൾ അണിയുന്നവരാണ്. ഒട്ടുമിക്ക ആളുകളും വസ്ത്രങ്ങൾ കടകളിൽ നിന്നും മറ്റു വാങ്ങി ഉപയോഗിക്കാറാണ് പതിവ്. അത്തരത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കാണ് ഇന്നത്തെ കാലഘട്ടത്തിൽ ഓരോരുത്തരും പ്രിഫർ ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ റെഡിമെയ്ഡ് ഡ്രസ്സുകൾ വാങ്ങിക്കുമ്പോൾ പലപ്പോഴും അത് ഷേപ്പ് വേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ വസ്ത്രങ്ങൾ എടുക്കുന്നതിനേക്കാൾ നല്ലത്.

   

തുണിയെടുത്ത് വസ്ത്രങ്ങൾ തയ്ച്ചെടുക്കുന്നതാണ്. എന്നാൽ തയ്യൽ എന്നു പറയുന്നത് അത്ര എളുപ്പം ആർക്കും പഠിച്ചെടുക്കാൻ പറ്റുന്ന ഒന്നല്ല. അത്തരത്തിൽ ഏതൊരു ചെറിയ കുട്ടിക്ക് പോലും വളരെ എളുപ്പത്തിൽ തയ്യൽ പഠിക്കുവാൻ സഹായകരമായിട്ടുള്ള എളുപ്പവഴിയാണ് ഇതിൽ കാണുന്നത്. ഇതിൽ കാണുന്നത് പോലെ തുണി വെട്ടി തയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഏതു തുടക്കക്കാർക്കും എളുപ്പത്തിൽ സ്റ്റിച്ചിങ് പഠിച്ചെടുക്കാവുന്നതാണ്.

അത്തരത്തിൽ ഒരു ചുരിദാറാണ് ഇതിൽ കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്ത് കാണിക്കുന്നത്. ഇതിനായി ചുരിദാർ മെറ്റീരിയൽ എടുത്തതിനുശേഷം അത് രണ്ടാക്കി മടക്കുക പിന്നീട് അത് നാലാക്കി മടക്കുക. അതിനുശേഷം നമ്മുടെ അളവിലുള്ള ഒരു ചുരിദാർ അതിന്റെ മുകളിൽ രണ്ടാക്കി മടക്കി വച്ച് കൊടുക്കേണ്ടതാണ്. അതിനുശേഷം ചോക്ക് ഉപയോഗിച്ച് നമ്മുടെ ബോഡി ഷേപ്പ് ആ ചുരിദാറിന്റെ ഷേപ്പിന് അനുസരിച്ച് വരച്ചെടുക്കേണ്ടതാണ്. കയ്യിന്റെ അളവ് എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കയ്യിന്റെ കൈക്കുഴയുടെ അളവാണ് നാം മാർക്ക് ചെയ്തിരിക്കുന്നത്. പിന്നീട് വരച്ചെടുത്ത് നേക്കാളും അര ഇഞ്ച് മാറി വീണ്ടും ഒന്നുകൂടി എല്ലാ ഭാഗവും മാർക്ക് ചെയ്ത് എടുക്കേണ്ടതാണ്. അതായിരിക്കും നമ്മുടെ ഡ്രസ്സ് തയ്ക്കുന്നതിന് വേണ്ടിയിട്ടുള്ള തയ്യൽ തുമ്പ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.