പലതരത്തിലുള്ള പക്ഷികളെ നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ വളർത്താറുണ്ട്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം ആയി ഓരോ വീടുകളിലും കാണാൻ കഴിയുന്ന ഒന്നാണ് കോഴികൾ. നല്ല നാടൻ മുട്ട ലഭിക്കുന്നതിന് വേണ്ടിയും ഇറച്ചിക്കായും എല്ലാം ആളുകൾ കോഴികളെ വളർത്താറുണ്ട്. ആരോഗ്യം കൂടുതൽ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ നാടൻ കോഴികളെ വീടുകളിൽ വളർത്തുന്നത്. വീടുകളിൽ വളർത്തുന്ന കോഴിയുടെ ഇറച്ചിയും മുട്ടയും.
എല്ലാം മറ്റു കടകളിൽനിന്ന് വാങ്ങിക്കുന്ന ഇറച്ചിയേക്കാളും മുട്ടയേക്കാളും ഗുണങ്ങളാണ് നമുക്ക് ഓരോരുത്തർക്കും നൽകുന്നത്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ നാടൻ കോഴിയിറച്ചിക്കും കോഴിമുട്ടക്കും ആളുകൾ ഏറെയാണ് ഉള്ളത്. ഇത്തരത്തിൽ കോഴികളെ വളർത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. കോഴിക്കുഞ്ഞുങ്ങളെ അടയിരുത്തി മുട്ടവിരിയിക്കുന്നത് മുതൽ.
അവയുടെ മുട്ടയുടെ വലിപ്പം വർദ്ധിപ്പിക്കുന്നതിന് വരെ സഹായിക്കുന്ന ചില ടിപ്സുകൾ ആണ് ഇതിൽ പറയുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് കോഴിക്കുട്ടികളിലെ വിരശല്യം അകറ്റുന്നതിന് വേണ്ടിയുള്ള ടിപ്സുകളാണ്. കോഴിക്കുട്ടികളുടെ വിരശല്യം അകറ്റുന്നതിനു വേണ്ടി പേരയുടെ ഇളം ഇല വെള്ളത്തിൽ തിളപ്പിച്ച് വറ്റിച്ച് അത് അതിരാവിലെ കൊടുക്കുന്നത് അനുയോജ്യമാണ്. ഇത്തരത്തിൽ രണ്ടോ മൂന്നോ ദിവസം കൊടുക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ അവയുടെ വിരശല്യം അകന്നു പോവുകയും.
അവ വേഗത്തിൽ വളരാൻ തുടരുകയും ചെയ്യുന്നു. അതുപോലെ തന്നെ വിരശല്യം പെട്ടെന്ന് മാറുന്നതിനു വേണ്ടി തച്ചോലം തുളസി വെളുത്തുള്ളി എന്നിവ നല്ലവണ്ണം ചതച്ച് അതിന്റെ നീരെടുത്ത് കൊടുക്കുന്നതും ഏറെ ഗുണകരമാണ്. കടകളിൽ നിന്നും മറ്റും മരുന്നുകൾ വാങ്ങിച്ചു കൊടുക്കുന്നതിനേക്കാൾ പതിന്മടങ്ങ് വേഗത്തിൽ കോഴികളുടെ വിരശല്യം മാറുന്നതിന് ഇത് സഹായകരമാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.