ഓരോരുത്തരും ജീവിതത്തിൽ എന്നും നല്ലകാലം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആഗ്രഹിക്കുക മാത്രമല്ല അതിനു വേണ്ടി പലതരത്തിലുള്ള പ്രയത്നങ്ങൾ ഒന്നും ചെയ്യാറുണ്ട്. അത്തരത്തിൽ ജീവിതത്തിൽ എന്നും നല്ലകാലം ഉണ്ടാകണമെങ്കിൽ സമ്പത്ത് അധികമായി തന്നെ ഉണ്ടാകേണ്ടതാണ്.
സമ്പത്ത് മാത്രമല്ല ഐശ്വര്യവും ജീവിതത്തിൽ ദിനം പ്രതി ഉണ്ടാവുന്നതിന് വേണ്ടി നാം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും പലതരത്തിലുള്ള വഴിപാടുകൾ അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കൂടുന്നതായിരിക്കും. ജീവിതത്തിൽ വളരെ വലിയ ഉയർച്ച ഉണ്ടാവുകയും പലതരത്തിലുള്ള അംഗീകാരങ്ങളും പ്രസക്തിയും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതായിരിക്കും.
അത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ദിക്കാണ് തെക്ക് ദിക്ക്. വീടിന്റെ തെക്കുഭാഗം ശരിയായ രീതിയിൽ പരിപാലിച്ചു പോരുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഉയർച്ച മാത്രമേ ഉണ്ടാവുകയുള്ളൂ. ശരിയായ രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ജീവിതത്തിൽ നാം ഒരിക്കലും പിന്നോട്ട് തിരിഞ്ഞു നോക്കേണ്ട അവസ്ഥ ഉണ്ടാവുകയില്ല. അത്തരത്തിൽ വാസ്തുശാസ്ത്രപ്രകാരം ഒരു വീടിന്റെ ഐശ്വര്യം വളർന്നുവരുന്ന ഒരു ദിക്കാണ് തെക്കുഭാഗം.
തെക്കുഭാഗം ചൊവ്വയുടെ സ്ഥാനമായതിനാലും ആസ്ഥാനത്ത് അഗ്നിയാണ് ഘടകമായി വരുന്നതിനാലും ആസ്ഥാനത്തെ ശരിയായിവിധം പരിപാലിക്കുകയാണെങ്കിൽ ജീവിതത്തിൽ പേരും പ്രശംസയും എന്നും അഗ്നിയെ പോലെ തന്നെ ശോഭിച്ചു നിൽക്കുന്നതായിരിക്കും. അതുമാത്രമല്ല എല്ലാവരിലും സ്വീകാര്യത ഉണ്ടാകുകയും തൊഴിലിലും മറ്റും വളരെ വലിയ ഉയർച്ച നേടിയെടുക്കുകയും ചെയ്യുന്നതാണ്. കൂടാതെ അതിനാൽ തന്നെ വീടിന്റെ തെക്കുഭാഗത്ത് ഒരു കാരണവശാലും സെപ്റ്റിക് ടാങ്കോ വെള്ളം ഒഴുക്കുന്ന സ്ഥലമോ ആകാൻ പാടില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.