എണ്ണിയാൽ തീരാത്ത ആരോഗ്യഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒരു ഔഷധസസ്യമാണ് കറ്റാർവാഴ. അഴകും ആരോഗ്യവും ഇരട്ടിയായി വർദ്ധിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ഒരു ചെടിയാണ് ഇത്. അധികം ഈർപ്പമില്ലാത്ത സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഒന്നാണ് ഇത്. ഇത് അലോപ്പതിയിലും ആയുർവേദത്തിലും ഹോമിയോപതിയിലും വളരെയധികമായി ഉപയോഗിക്കുന്ന ഒരു ചെടിയാണ്. മുടികളുടെ വളർച്ചയ്ക്കും മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിലും ആരോഗ്യകരമായിട്ടുള്ള പല കാര്യങ്ങൾക്കും ഇത് ഏറെ ഉപകാരപ്രദമാണ്.
അതിനാൽ തന്നെ നിർബന്ധമായും ഇതിന്റെ ഒരു തൈ എങ്കിലും നമ്മുടെ വീടുകളിൽ നട്ടുവളർത്തേണ്ടതാണ്. ഇത്തരത്തിൽ ഒട്ടനവധി ഗുണങ്ങൾ ഇതിനുള്ളതിനാൽ തന്നെ സ്വർഗ്ഗത്തിലെ മുത്തു എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് വീട്ടിൽ നട്ടു വളർത്തുകയാണെങ്കിൽ ഒട്ടനവധി കാര്യങ്ങൾക്ക് ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയുടെ ജെല്ല് തലയോട്ടിയിൽ അപ്ലൈ ചെയ്യുന്നത് വഴി മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും മുടികൾ ഉണ്ടാകുന്ന വെള്ളം നിറം മാറുകയും ചെയ്യുന്നതാണ്.
അതുപോലെതന്നെ ഇത് മുഖത്ത് അപ്ലൈ ചെയ്യുകയാണെങ്കിൽ മുഖത്തെ നിർജീവ കോശങ്ങൾ ഇല്ലാതാക്കുകയും പുതിയ കോശങ്ങൾ വളർന്നുകൊണ്ട് മുഖത്തെ സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്. അതുമാത്രമല്ല ഇത് നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ പലതരത്തിലുള്ള മറ്റു ഗുണങ്ങളും ഉണ്ട്. റോസാച്ചെടി പോലുള്ള ചെടികൾ വേര് പിടിപ്പിക്കാൻ ഏറെ ഉത്തമമാണ് കറ്റാർവാഴ.
നല്ലവണ്ണം ജലാംശം തങ്ങിനിൽക്കുന്ന ഒരു സസ്യമായതിനാൽ തന്നെ റോസയുടെ കൊമ്പ് അതിലേക്ക് കുത്തിവയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് വേര് പിടിക്കുന്നതാണ്. അത് മാത്രമല്ല ഇത് വേര് പിടിച്ച് വേഗത്തിൽ വളർന്നു വരികയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.