ഓരോ അടുക്കള വീട്ടിലും കാണാൻ സാധിക്കുന്ന ഒന്നാണ് കറിവേപ്പില. എല്ലാ കറികളിലും നാം ഉപയോഗിക്കുന്ന ഒന്നായതിനാൽ തന്നെ നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഇതിന്റെ ഒരു തൈ ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ എല്ലാ വീട്ടിലും ഇതിന്റെ തൈ ഉണ്ടെങ്കിലും ഇത് പലപ്പോഴും മുരടിച്ചു പോയി നിൽക്കുന്നതായി കാണാൻ കഴിയുന്നതാണ്. ശരിയായ വിധം പലതരത്തിലുള്ള വളപ്രയോഗങ്ങൾ നടത്തിയാൽ പോലും കറിവേപ്പിലയായി വിധം വളരാതെ തന്നെ നിൽക്കുന്നത് കാണാൻ കഴിയുന്നതാണ്.
എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര മുരടിച്ചു നിൽക്കുന്ന കറിവേപ്പില പോലും കാട് പോലെ വളർന്നു പന്തലിക്കുന്നതാണ്. അത്തരത്തിൽ കറിവേപ്പില കൃഷി വിജയകരമാകുന്നതിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇതിൽ കാണുന്നത്.ഇത്തരം കാര്യങ്ങൾ യഥാവിതം ശ്രദ്ധിച്ചു ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കറിവേപ്പില നമുക്ക് നമ്മുടെ വീടുകളിൽ നട്ടു വളർത്തി കൊണ്ടുവരാൻ സാധിക്കുന്നതാണ്.
ഇത്തരത്തിൽ വീടുകളിൽ തന്നെ കറിവേപ്പില ഉണ്ടെങ്കിൽ നമുക്ക് വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള കറിവേപ്പിലകൾ പുറത്തുനിന്ന് വാങ്ങിക്കേണ്ട ആവശ്യം വരികയില്ല.കറിവേപ്പില നല്ലവണ്ണം തഴച്ചു വളരുന്നതിനെ ഏറ്റവും അനുയോജ്യമായിട്ടുള്ള മണ്ണ് എന്ന് പറയുന്നത് പൂഴി മണ്ണാണ്. ചുവന്ന നിറത്തിലുള്ള ചങ്കൽ മണ്ണാണ് ഇത്. ഈയൊരു മണ്ണ് കറിവേപ്പില വേപ്പിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കുമ്പോൾ അത് നല്ലവണ്ണം തഴച്ചു വളരുന്നതാണ്.
അതുപോലെ തന്നെ ഇതിനെ ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം എങ്കിലും ജലസേചനം കൊടുക്കേണ്ടത് അനിവാര്യമാണ്. ക്ലോറിൻ അടങ്ങിയിട്ടുള്ള വെള്ളം കഴിവതും ഒഴിവാക്കുകയാണ് വേണ്ടത്. ക്ലോറിനുള്ള വെള്ളം തളിക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ മുരടിച്ചു പോകുന്നതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.