ഇതൊന്നു ഒഴിച്ചാൽ മതി സെപ്റ്റിക് ടാങ്ക് ഒരിക്കലും ബ്ലോക്കാവുകയുമില്ല നിറയുകയുമില്ല.

ഓരോ വീടുകളിലും പലപ്പോഴായി നേരിടുന്ന പ്രശ്നമാണ് പെട്ടെന്ന് തന്നെ സെപ്റ്റിക് ടാങ്ക് നിറയുന്നതും സെപ്റ്റിക് ടാങ്കിൽ നിന്ന് ദുർഗന്ധം ഉണ്ടാകുന്നത്. ഇതുപോലെ തന്നെയാണ് വേസ്റ്റ് ടാങ്കിൽ നിന്നും പല തരത്തിലുള്ള ദുർഗന്ധങ്ങളും വമിക്കുകയും വേസ്റ്റ് ടാങ്ക് പെട്ടെന്ന് തന്നെ നിറയുകയും ചെയ്യുന്നതാണ്.

   

ഇത്തരത്തിൽ വേസ്റ്റ് ടാങ്കും സെപ്റ്റിക് ടാങ്കും പെട്ടെന്ന് തന്നെ നിറയുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അവയിൽ ഉള്ള ബാക്ടീരിയകൾ നശിച്ചു പോകുന്നു എന്നുള്ളതാണ്.ഇത്തരത്തിലുള്ള ബാക്ടീരിയകൾ നശിച്ചു പോകുകയാണെങ്കിൽ നമ്മുടെ വേസ്റ്റുകൾ വിഘടിക്കാതെ പോവുകയും അത് വന്നു നിറയുകയും ചെയ്യുന്നതാണ്. കൂടുതലായും പലതരത്തിലുള്ള ടോയ്‌ലറ്റ് ക്ലീനറുകളും മറ്റും ഉപയോഗിക്കുമ്പോൾ സെപ്റ്റിക് ടാങ്കിലെ നല്ല ബാക്ടീരിയകൾ നശിച്ചു പോകുകയും ടാങ്ക് നിറയുകയും ആണ് ചെയ്തത്.

ഇത്തരം സാഹചര്യങ്ങളിൽ ടാങ്ക് പെട്ടെന്ന് നിറയാതിരിക്കാനും ബാക്ടീരിയകളെ വർധിപ്പിക്കാനും ദുർഗന്ധം ഇല്ലാതാക്കാനും ചില റെമഡികൾ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ എഫക്റ്റീവ് ആയിട്ടുള്ള ചിലർ റെമഡികൾ ആണ് ഇതിൽ കാണുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ ശർക്കര ഉപയോഗിച്ചിട്ടുള്ളതാണ്. ശർക്കര അല്പം പൊടിച്ചതിനുശേഷം വെള്ളത്തിലിട്ട് തിളപ്പിക്കേണ്ടതാണ്. ഒന്ന് തിളച്ചു കഴിഞ്ഞാൽ ഈ ഒരു പാനിൽ നമുക്ക് ക്ലോസറ്റിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്.

ഇത് ക്ലോസറ്റിൽ ഒഴിച്ചുകൊടുക്കുമ്പോൾ പെട്ടെന്ന് തന്നെ ടാങ്കിലേക്ക് എത്തുകയും അവിടെയുള്ള ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നതാണ്.  ഇതുപോലെ തന്നെ കിച്ചൻ സിങ്കിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വേസ്റ്റ് ടാങ്കിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നതാണ്. കൂടാതെ മറ്റൊരു മാർഗമാണ് പച്ചചാണകം ഉപയോഗിച്ചിട്ടുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.