നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ പലതരത്തിലുള്ള ക്ലീനിങ് പ്രവർത്തനങ്ങളും നടത്താറുണ്ട്. അത്തരത്തിൽ വളരെ അധികം കഷ്ടപ്പെട്ട് നാം ചെയ്യുന്ന ഒരു ക്ലീനിങ് ആണ് നമ്മുടെ വീടിന്റെ പുറത്തുള്ള ടൈലുകൾ വൃത്തിയാക്കുക എന്നുള്ളത്. വേനൽക്കാലം ആണെങ്കിൽ ടൈലുകളിൽ അത്രകണ്ട് അഴുക്കോ കറയോ ഒന്നും ഉണ്ടാകില്ല. അതിനാൽ തന്നെ വെറുതെ വെള്ളം ഒഴിച്ച് കഴുകിയാൽ മാത്രം മതി ആ പൊടികളും മറ്റും മാറി കിട്ടും. എന്നാൽ മഴക്കാലമാകുമ്പോൾ പലപ്പോഴും കറകളും വഴുക്കലും എല്ലാം ടൈലുകളിൽ നിറയെ കാണും.
കഴുകി വൃത്തിയാക്കി ഇല്ലായെങ്കിൽ പലപ്പോഴും നാം അതിൽ തെന്നി വീഴാൻ സാധ്യതയുണ്ടാകും. ഇത്തരത്തിലുള്ള ഓരോ കറയും അഴുക്കും വഴുക്കലും പൂർണമായും നീക്കുന്നതിന് വേണ്ടി വെള്ളം ഒഴിച്ച് കഴുകിയാൽ മാത്രം പോരാ. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും സോപ്പുപൊടി ഉപയോഗിച്ചിട്ടാണ് ടൈലുകൾ വൃത്തിയായി മഴക്കാലത്ത് കഴുകാറുള്ളത്.
എന്നാൽ എത്ര വിലകൂടിയ സോപ്പുപൊടി ഉപയോഗിച്ച് കഴിഞ്ഞാൽ പോലും ടൈലുകളിലെ അഴുക്കും വഴുക്കലും പോയി കിട്ടുന്നില്ല. ഇനി ഈയൊരു പ്രശ്നം ഓർത്ത് ആരും വിഷമിക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീടിന്റെ മുറ്റത്തെ ഓരോ കറയും അഴുക്കും നിഷ്പ്രയാസം കളയാവുന്നതാണ്.
ഇതിനായി നല്ലൊരു ഐറ്റം നമുക്ക് വാങ്ങാൻ ലഭിക്കുന്നതാണ്. ടൈൽ ക്ലീനർ ആണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇത് ഒരെണ്ണം വാങ്ങിക്കുകയാണെങ്കിൽ കുറെ നാൾ നമുക്ക് വീട്ടിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് ഫോർ ടു എന്ന അളവിലാണ് ഇത് ഉപയോഗിക്കുന്നത്. നാല് കപ്പ് വെള്ളത്തിന് ഒരു കപ്പ് ടൈൽ ക്ലീനർ ആണ് എടുക്കേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.