നാം ദിവസവും ചെയ്യുന്ന ഏതൊരു ക്ലീനിങ് എടുത്താലും അതിൽ തന്നെ ഏറെ ബുദ്ധിമുട്ടി നാം ചെയ്യുന്ന ഒന്നാണ് ബാത്റൂം ക്ലീനിങ്ങ്. ബാത്റൂമിലെ ടൈലുകൾ ക്ലോസറ്റുകൾ ബക്കറ്റുകൾ എന്നിങ്ങനെ ഒട്ടനവധി ക്ലീനിങ് പ്രവർത്തനങ്ങളാണ് ബാത്റൂമിൽ നാം ചെയ്യേണ്ടി വരുന്നത്. അതിനാൽ തന്നെ വളരെയധികം കായികധ്വാനമുള്ള ഒരു ജോലി തന്നെയാണ് ബാത്റൂം ക്ലീനിങ് എന്ന് പറയുന്നത്.
ഈയൊരു ബാത്റൂം ക്ലീനിങ് എളുപ്പമാക്കുന്നതിന് വേണ്ടി ഓരോന്നിനും ഓരോ തരത്തിലുള്ള പ്രോഡക്ടുകൾ നാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ ഉപയോഗം പൈസ ധാരാളം നമ്മിൽ നിന്ന് ചെലവാക്കുകയും എന്നാൽ നാം വിചാരിച്ച റിസൾട്ട് ലഭ്യമാക്കുകയും ചെയ്യുന്നില്ല. എന്നാൽ ഇതിൽ കാണുന്ന കുറച്ച് റെമഡികൾ ഉപയോഗിക്കുകയാണെങ്കിൽ ബാത്റൂം ക്ലീനിങ് വളരെ എളുപ്പം നമുക്ക് ചെയ്യാൻ കഴിയുന്നതാണ്.
ബാത്റൂമിലെ ടൈൽ ക്ലീൻ ചെയ്യുന്നതിനും ബക്കറ്റ് ക്ലീൻ ചെയ്യുന്നതിനും ക്ലോസറ്റ് ക്ലീൻ ചെയ്യുന്നതിനും ചെരുപ്പ് ക്ലീൻ ചെയ്യുന്നതിനും എല്ലാം ഓരോ തരത്തിലുള്ള സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. പലതരത്തിലുള്ള മെത്തേഡുകൾ ഉണ്ടെങ്കിലും ഇവയെല്ലാം ഒട്ടും പൈസ ചെലവാക്കാതെ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്ന റെമഡികളാണ്.
ടൈലുകളിലെ മഞ്ഞക്കറയും മറ്റും നീക്കം ചെയ്യാനായിട്ട് നമുക്ക് ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം വെള്ളവും ഒരു അര കപ്പ് വിനാഗിരിയും ഒഴിച്ചുകൊടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ഉപ്പും സോഡാ പൊടിയും ഇട്ടു കൊടുത്തതിനുശേഷം നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് അതിലേക്ക് സോപ്പ് പൊടിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഡിഷ് വാഷോ അൽപം ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.