പലനിറത്തിലുള്ള വസ്ത്രങ്ങളാണ് നാം ദിവസവും ഉപയോഗിക്കാറുള്ളത്. അവയിൽ തന്നെ കൂടുതൽ ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് വെള്ള വസ്ത്രങ്ങൾ. യൂണിഫോമുകൾ മുണ്ട് ഷർട്ട് തോർത്ത് എന്നിങ്ങനെ പലതരത്തിലുള്ള വെള്ള വസ്ത്രങ്ങളാണ് നാം ദിനം പ്രതി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വെള്ള വസ്ത്രങ്ങൾ ദിവസവും ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിൽ അഴുക്കുകളും കറയും എല്ലാം പറ്റി പിടിക്കാറുണ്ട്.
അതുമാത്രമല്ല വെള്ള വസ്ത്രങ്ങളിൽ ജലാംശം തങ്ങിനിൽക്കുന്നുണ്ടെങ്കിൽ അതിൽ കരിമ്പനും പെട്ടെന്ന് തന്നെ പറ്റി പിടിക്കുന്നതാണ്. അതിനാൽ തന്നെ വെള്ള വസ്ത്രങ്ങൾ വൃത്തിയാക്കുക എന്ന് പറയുന്നത് വളരെ വലിയൊരു ജോലി തന്നെയാണ്. മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് വെള്ള വസ്ത്രങ്ങളിൽ കറയോ അഴുക്കോ മറ്റും പറ്റിപ്പിടിക്കുകയാണെങ്കിൽ വളരെയധികം സമയം എടുത്തുകൊണ്ട് വസ്ത്രങ്ങൾ വൃത്തിയാക്കേണ്ടതായി വരാറുണ്ട്. എത്ര സമയം എടുത്തു വൃത്തിയാക്കിയാലും പലപ്പോഴും അതിന്റെ ശരിയായ ഭംഗി അവസരങ്ങൾക്ക് ലഭിക്കണമെന്നില്ല.
അതിനാൽ തന്നെ വെള്ള വസ്ത്രങ്ങൾ 5 പ്രാവശ്യം ഉപയോഗിച്ചു കഴിഞ്ഞു അതിൽ പറ്റി പിടിക്കുകയാണെങ്കിൽ നാം അത്തരം വസ്ത്രങ്ങൾ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ ഇനി വെള്ള വസ്ത്രങ്ങളിലെ കറയും അഴുക്കും നമുക്ക് പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ കറയും കരിമ്പനും വെള്ള വസ്ത്രങ്ങളിൽ നിന്ന് വാനിഷ് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം ഇളം ചൂടുവെള്ളം എടുക്കേണ്ടതാണ്.
പിന്നീട് ഇതിലേക്ക് ആവശ്യാനുസരണം സോപ്പുപൊടിയും ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ചുകൊടുത്ത നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ മൂന്നോ നാലോ ടീസ്പൂൺ പാലു കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടതാണ്. പാല് ഇതിലേക്ക് ഒഴിച്ചു കൊടുക്കുമ്പോൾ വെള്ള വസ്ത്രങ്ങളുടെ നിറം ഒന്നു കൂടി കൂടുന്നത് ആയിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.