നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്പില്ലോകളിലെ അഴുക്കും കറകളും. ഒട്ടുമിക്ക തലയിണകളിലും പലപ്പോഴും എണ്ണയും കറുത്ത കറയും മറ്റും അഴുക്കുകളും എല്ലാം പറ്റി പിടിക്കുമ്പോൾ അത് വൃത്തിയാക്കേണ്ടതായി വരുന്നു. കുട്ടികൾ ഉപയോഗിക്കുന്ന പില്ലോ കവർ ആണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ അഴുക്കുകളും പറ്റി പിടിക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വൃത്തിയാക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒന്നാണ്.
ഒട്ടുമിക്ക ആളുകളും പില്ലോ വൃത്തിയാക്കേണ്ട ബുദ്ധിമുട്ട് കാരണം അത് ഉപേക്ഷിച്ച് കളയാറാണ് പതിവ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ പില്ലോകളിലെ അഴുക്കും കറയും എണ്ണമയവും എല്ലാം ക്ലീൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ടിപ്സുകളാണ് ഇതിൽ കാണുന്നത്. വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ടിപ്സുകൾ തന്നെയാണ് ഇതിൽ പറയുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് പില്ലോ മുഴുവനായി വാഷ് ചെയ്യുന്നതാണ്.
ഇതിനായി നല്ലൊരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം ഉപ്പും അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും ഇട്ട് മിക്സ് ചെയ്തെടുക്കേണ്ടതാണ്. പിന്നീട് അല്പാല്പമായി വിനാഗിരി ഒഴിച്ചുകൊടുത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കേണ്ടതാണ്. അതോടൊപ്പം തന്നെ അല്പം ഡിറ്റർജന്റ് കൂടിയും അതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഇളം ചൂടുവെള്ളത്തിലേക്ക് ഈ മിക്സ് ഒഴിച്ച് അതിലേക്ക് നമ്മുടെ മുഴുവനായും മുക്കിവയ്ക്കാവുന്നതാണ്.
കുറച്ചു അഴുക്കു മാത്രമാണ് ഉള്ളതെങ്കിൽ 1മണിക്കൂർ മുക്കിയാൽ മതിയാകും. നല്ലവണ്ണം അതിൽ കറയും അഴുക്കും പറ്റി പിടിച്ചിട്ടുണ്ടെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ അത് മുക്കി വയ്ക്കാവുന്നതാണ്. പിന്നീട് അത് മെഷീനിൽ വാഷ് ചെയ്ത് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പില്ലോ നല്ലവണ്ണം വൃത്തിയാവുകയും അതിന്റെ ഉള്ളിലെ പഞ്ഞിക്ക് യാതൊരു തരത്തിലുള്ള കുഴപ്പം സംഭവിക്കുകയും ഇല്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.