അവളുടെ നാണം കൊണ്ട് ചുവന്ന മുഖം കണ്ടതും അവളെ ചേർത്ത് പിടിച്ചു കട്ടിലിലേക്ക് നടന്നവൻ.

രചന – ആതിര ഉണ്ണികൃഷ്ണൻ നായർ
Part 16 ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും കണ്ടു ഓടി വരുന്ന കിരണിനെ….
” “കിച്ചുവേട്ടൻ….!! ” ” ആരു തല ചെരിച്ചു അപ്പുവിനെയും ആമിയെയും നോക്കി….. പണി പാളി എന്ന മട്ടിൽ നോക്കിനിൽക്കുന്നുണ്ട് അവരും.
” “കിച്ചു……!!” “കാജൽ കിച്ചുവേട്ടനോട് എന്തൊക്കെയോ പറഞ്ഞു മൂക്ക് പിഴിയുന്നുണ്ട്….

   

തന്റെ നെഞ്ചിൽ ചാരി നിൽക്കുന്നവളെ ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു കിരൺ.
ഹും…. മുഖം ഒന്ന് വെട്ടിച്ചു ആരു. കൊണ്ട് പോയി കുളിപ്പിച്ച് കൊടുക്കട്ടെ…. എനിക്കെന്താ… ഓരോന്ന് എണ്ണി പെറുക്കി പറഞ്ഞുകൊണ്ട് പോകുന്നവളുടെ പിന്നാലെ പോയി അവളുടെ ക്രൈം partners.

ആർക്കു പണി കൊടുക്കാൻ പോകുവാ മൂന്നാളും??? പിന്നിൽ നിന്നുള്ള ചോദ്യം കേട്ടതും തിരിഞ്ഞു നോക്കി മൂന്നാളും.
കൈ കെട്ടി തങ്ങളെ നോക്കി നിൽക്കുന്ന ശ്യാം…..ഒന്ന് ചിരിച്ചു കൊടുത്തു.
ഞങ്ങൾ ഇപ്പോ വന്നതേ ഉള്ളു…. ആമിയാണ്.
മ്മ്… മ്മ്… ഞാൻ കണ്ടു മൂന്നും കൂടി പ്ലാൻ ചെയ്യുന്നത്.

ആയ്യോാ…. ഞങ്ങൾ അല്ല അപ്പു നിഷ്കുവായി. അവളുടെ അഭിനയം കണ്ടു ചിരി വരുന്നുണ്ടായിരുന്നു……
ഇവളെ ഇപ്പോ കണ്ടാൽ ഓസ്‌കാര്കാർ പിടിച്ചോണ്ട് പോയി അവാർഡ് കൊടുക്കും…. അത്ര മനോഹരമായി അവൾ അഭിനയിക്കുന്നുണ്ട്.
ആമിയെ നോക്കിയതും അവളും അപ്പുവിന്റെ കാട്ടായങ്ങൾ കണ്ടു ചിരി കടിച്ചു പിടിച്ചു നിൽപ്പാണ്.
ഉം…. മതി… മതി.. മൂന്നും ക്ലാസ്സിൽ പോകാൻ നോക്ക്.ശ്യാം പറഞ്ഞതും ക്ലാസ്സിലേക്ക് ഓടി.

ആ കടുവ എന്തിനാ അവരെ ചേർത്ത് പിടിച്ചേ??? വേറാർക്കും ഇത്ര ഫീൽ ചെയ്തില്ലല്ലോ. കാറിൽ കയറ്റി പോയിരിക്കുന്നു ദുഷ്ടൻ….
ആരു മുന്നിലിരിക്കുന്ന ബുക്കിൽ കുത്തിവരയ്ക്കാൻ തുടങ്ങി.
ഡി….. അപ്പുവിന്റെ വിളി കേട്ടതും അവൾ മുഖം ഉയർത്തി നോക്കി.
എന്താടി….???
നിന്റെ ദേഷ്യം തീർക്കാൻ അത് കടുവ അല്ല നിന്റെ റെക്കോർഡ് ആണ്…. അപ്പോഴാണ് ആരുവും അത് ശ്രദ്ധിച്ചത്.
റെക്കോർഡ് അടച്ചു വെച്ച് പുറത്തേക്ക് നോക്കി ഇരുന്നു. അവിടെ ഇരുന്നാൽ കിരൺ എത്തുമ്പോൾ കാണാം.

നോക്കി ഇരുന്നിട്ടും കാണുന്നില്ല… കുളിപ്പിച്ച് തീർന്നില്ലേ ആവോ??? ചിന്തിച്ചിരിക്കുമ്പോൾ ആണ് കിരൺ ക്ലാസ്സിലേക്ക് വന്നത്.
ഈ കടുവ ഡിങ്കന്റെ കുടുംബക്കാരൻ ആണോ….. പറന്നു വന്നോ ആവോ???ഞാൻ ഇവിടെ നോക്കി ഇരുന്നിട്ട് കണ്ടില്ലല്ലോ…
അവളുടെ ഒരു ചലനങ്ങളും നോക്കി നിന്ന കിരണിന്റെ ചുണ്ടിൽ ആരും കാണാതെ മനോഹരമായ പുഞ്ചിരി വിരിഞ്ഞു.

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
ക്ലാസ്സ്‌ കഴിഞ്ഞതും ആരു റെക്കോർഡ് എടുത്തു ലാബിലേക്ക് പോയി.
കിച്ചുവേട്ടൻ എന്തോ എഴുതുന്നുണ്ട്. ലിജോ ചേട്ടനും കാര്യമായ എന്തോ പണി കൊടുത്തിട്ടുണ്ട്…..
ലിജോ ചേട്ടന് ഒന്ന് ചിരിച്ചു കിച്ചുവേട്ടന്റെ അടുത്തേക്ക് പോയി.
മുന്നിലിരിക്കുന്ന ബുക്കിൽ നിന്ന് തല ഉയർത്തിയാൽ അതിലെ അക്ഷരങ്ങൾ ഇറങ്ങി ഓടും എന്ന ഭാവം ആണ് മുഖത്ത്.
കയ്യിലിരുന്ന റെക്കോർഡ് കൊണ്ട് ടേബിളിൽ ഉറക്കെ തല്ലി….

എത്തിയോ ജാൻസി റാണി….ഇനി അടുത്ത പണി ആർക്കിട്ടാണാവോ???
ദേ കിച്ചുവേട്ടാ…. എനിക്ക് ദേഷ്യം വരുന്നുണ്ട്…. അവര് എപ്പോഴും നമ്മുടെ പുറകെ നടന്നു ശല്യം ആണ്. ഞാൻ എപ്പോ ഇങ്ങട്ട് വന്നാലും അവര് പിന്നാലെ കാണും.
എത്ര ദിവസം ആയി ഏട്ടനോട് ഞാൻ സംസാരിച്ചിട്ട്???
എടി…. എന്നും രാത്രി ഉറങ്ങാതെ നിന്നെ ഫോൺ ചെയ്യുന്നത് പിന്നെ ആരാ???
അത് ഫോണിലൂടെ അല്ലെ.നേരിട്ട് മിണ്ടിയിട്ട് എത്ര ദിവസം ആയി. പോരാഞ്ഞിട്ട് അവരുടെ ഒരു കിച്ചു….

അതാണോ ഇപ്പോ പ്രശ്നം….
അത് തന്നെയാ പ്രശ്നം. അവര് കിച്ചു എന്ന് വിളിക്കണ്ട.
ഇനി വിളിക്കാൻ സമ്മതിക്കില്ല. എന്റെ കൊച്ചിന്റെ പിണക്കം മാറാൻ എന്താ വേണ്ടത്…….
ആളുടെ നോട്ടം ചുണ്ടിലേക്കാണെന്നു കണ്ടതും കയ്യിലിരുന്ന റെക്കോർഡ് മുന്നിലേക്ക് നീട്ടി.
ഇത് എഴുതി കംപ്ലീറ്റ് ചെയ്തു തന്നാൽ മതി.

ഡി…. ഇതൊക്കെ സ്റ്റുഡന്റസ് ആണ് എഴുതേണ്ടത്. ഞാൻ നിന്റെ അധ്യാപകൻ ആണ്.
നമുക്കിടയിൽ അധ്യാപകൻ വിദ്യാർത്ഥി എന്നൊക്ക വേണോ….. എനിക്കൊത്തിരി പഠിക്കാൻ ഉണ്ട്.
റെക്കോർഡ് സ്വന്തം ആയിട്ട് എഴുതിയ അധികം ആള് ഉണ്ടാകില്ല…….എല്ലാർക്കും ആരെങ്കിലും ഒക്കെ ആവും എഴുതികൊടുത്തിട്ടുണ്ടാവുക അത് കൊണ്ട് ഞാൻ തന്നെ എഴുതണം എന്നാരും പറയില്ല. പിന്നെ ഇന്ന് ചെയ്ത തെറ്റിന് ശിക്ഷ ആയിട്ട് കണ്ടാൽ മതി.
ഞാൻ എഴുതി തരാം പോരേ…..ഇനി വേറെ ശിക്ഷ ഉണ്ടോ ആവോ???
ബാക്കി മൂന്നു റെക്കോർഡ് പിന്നാലെ വരുന്നുണ്ട്.

ഡി….. എന്ന് വിളിച്ചതും ഡോറിനടുത്തേക്ക് ഓടി.
പെട്ടന്നാണ് ആരുമായോ കൂട്ടി ഇടിച്ചത്. തലയുയർത്തി നോക്കിയതും ശ്യാം സർ…
കാമുകിയും കാമുകനും ഇവിടെ ഓടികളിക്കുവാണോ….. ചോദിച്ചു കൊണ്ട് ശ്യാം ഉള്ളിലേക്ക് കടന്നു.

ഡാ…. മായ്ക്ക് ഇപ്പോ എങ്ങനുണ്ട്???
കുഴപ്പമില്ല ഡാ…. അവളുടെ വീട്ടിൽ ആക്കിയിട്ട വന്നത്.

ഈ കുരുത്തക്കേടുകൾ ഇനി എന്തൊക്കെ ഒപ്പിക്കൊ ആവോ?? ശ്യാം ആരുവിനെ നോക്കി
ആരതി…… മായ അവൾ ഞങ്ങളുടെ അയൽക്കാരി ആയിരുന്നു…. പി ജി ക്ക് ക്ലാസ്സ്‌ മേറ്റും.അവളുടെ വീട്ടിൽ ഇവന്റെ അമ്മ ജോലിക്ക് നിന്നിട്ടുണ്ട്.
ആ ഒരു പരിചയത്തിൽ ആണ് ഇവൻ അവളോട് ഇടപെട്ടിരുന്നത്. ഞാനും ഈ ലിജോ യും ഇവനോട് പറഞ്ഞതാ എല്ലാം നിന്നോട് പറയാൻ…..

എന്റെ പെണ്ണിന് എന്നെ വിശ്വാസം ആണെന്ന് അന്ന് വീമ്പു പറഞ്ഞവനാ…. ഇപ്പോ ആ പെണ്ണിന്റെ പണി വാങ്ങികൂട്ടിയവളെ വീട്ടിലേക്ക് ആക്കിയത്.
നമുക്ക് മൂന്നു പേർക്ക് അല്ലാതെ മാറ്റാർക്കെങ്കിലും അറിയോ സാറേ ഇവരാണ് അത് ചെയ്തതെന്ന്…. ലിജോ ചേട്ടൻ ആണ്.
ഇല്ല….. കോണി മറിഞ്ഞു വീണത് എന്നാ എല്ലാരും കരുതിയേക്കുന്നെ….. (ശ്യാം)

പൊന്ന് മോളെ ഇനി നിനക്ക് ഇതുപോലെ എന്തെങ്കിലും ചെയ്യണേ ഞങ്ങളോട് പറഞ്ഞാൽ മതി…. (ലിജോ )
എല്ലാർക്കും ചമ്മിയ ചിരി കൊടുത്തു ക്ലാസ്സിലേക്ക് നടന്നു
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
ഒരാഴ്ച കഴിഞ്ഞു മായ തിരിച്ചെത്തി. പക്ഷേ റിസൈൻ കൊടുക്കാൻ ആയിരുന്നെന്നു മാത്രം….
റിസൈൻ വാർത്ത അറിഞ്ഞതും മൂന്നാളും കാന്റീനിലെത്തി . ഒരു ഷേക്ക്‌ വാങ്ങി മൂന്നാളും കൂടി ആഘോഷിച്ചു.
ഡി….. എന്നാലും അവരെന്തിനാ റിസൈൻ ചെയ്തത് (അപ്പു )
പെയിന്റിൽ കുളിച്ചു നിന്നപ്പോ എല്ലാരും കളിയാക്കിയില്ലേ…. പുള്ളിക്കാരിക്ക് അത് hurt ആയിപോലും…… (ആമി)
ചെറിയ കാര്യത്തിന് hurt ആവോ…..എന്നാലും പെയിന്റിൽ കുളിച്ചു നിൽക്കുന്ന കോലം എനിക്ക് ഓർക്കാൻ വയ്യ……ആരുവാണ്
ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ കടന്നു പൊയ്ക്കൊണ്ടിരുന്നു.
ഓണവും, ഓണപരീക്ഷയും, സ്കൂൾ ഡേയും കഴിഞ്ഞു. ക്രിസ്മസ് അവധിക്ക് സ്കൂൾ പൂട്ടിയ ദിവസം അമ്മ വീട്ടിൽ പോകാൻ തയ്യാറായി നിൽക്കുമ്പോൾ ആണ് കിരൺ വന്നത്.
വിളിച്ചപ്പോഴും വരുന്ന കാര്യം പറഞ്ഞിരുന്നില്ല. പെട്ടന്ന് ഉള്ള വരവിൽ പകച്ചു നിൽക്കുവാണവൾ…..
അമ്മ പതിവുപോലെ സൽക്കാരം തുടങ്ങി. കിരൺ വന്നതിന്റെ കാരണം പറഞ്ഞതും അമ്മയും ആരുവും ഒരുപോലെ ഞെട്ടി.
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
ആരതി
17
കിരൺ വന്നതിന്റെ കാരണം കേട്ടതും അമ്മയും ആരുവും ഒരുപോലെ ഞെട്ടി.
⚡️⚡️⚡️⚡️⚡️⚡️⚡️⚡️
കിരണിന് ബാംഗ്ലൂരിൽ ജോലി ശെരിയായിട്ടുണ്ട് പോലും. ശ്യാം സർന്റെ ഫ്രണ്ട് വർക്ക്‌ ചെയ്യുന്നിടത്താണ്.ശ്യാം സാറും ഉണ്ട് കൂടെ…..
കേട്ട് കഴിഞ്ഞതും ആമിക്ക് ദേഹം തളരുന്നത് പോലെ തോന്നി. ഒരു വേർപാട് ഒരിക്കലും ചിന്തിച്ചിരുന്നില്ല. പെട്ടന്ന് കേട്ടപ്പോൾ…..
സ്കൂളിലെ ജോലി….അമ്മയാണ്.
റിസൈൻ ചെയ്യണം. മൂന്ന് വർഷത്തെ ഗസ്റ്റ് പോസ്റ്റിൽ ആയിരുന്നു… കഴിയാൻ ആയി (കിരൺ )
തളർന്നു നിൽക്കുന്ന ആരുവിനെ ഒന്ന് നോക്കി കിരൺ. പെട്ടന്നാണ് ബാംഗ്ലൂരിൽ നിന്ന് വിളിച്ചത്…. നാളെ രാവിലെ ബാംഗ്ലൂരിലേക്ക് പോകണം.
മുന്നിൽ നിൽക്കുന്നവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല…. യാത്ര പറഞ്ഞിറങ്ങുമ്പോഴും അവളുടെ നിറഞ്ഞ കണ്ണുകൾ കിരണിനെ വേട്ടയാടി കൊണ്ടിരുന്നു.
പതിവുപോലെ ആരുവിന്റെ കാൾ വന്നതും ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു കിരൺ.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല കിരണിന്. ആരുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല…..
രാവിലെ ശ്യാം എത്തിയപ്പോൾ ഉറങ്ങുന്ന കിരണിനെ ആണ് കണ്ടത്.
ഡാ…. ഡാ… കിരൺ എഴുന്നേറ്റെ…
എന്താ…???
ഇന്നാണ് ബാംഗ്ലൂർ പോകേണ്ടത്. നീ മറന്നോ…?
ഞാൻ ഇല്ല നീ പൊയ്ക്കോ….എനിക്ക് എന്റെ പെണ്ണിനെ വിട്ടിട്ട് വരാൻ വയ്യെടാ
നീ ഇല്ലെങ്കിൽ ഞാനും പോകുന്നില്ല.ഞാൻ വിളിച്ചു പറഞ്ഞോളാം അവരോട്
ശ്യാം പറഞ്ഞത് കേട്ടതും എതിർത്തില്ല കിരൺ .പോകണ്ട എന്ന തീരുമാനം ശ്യാം എടുക്കുമെന്ന് കരുതിയില്ല.
ശ്യാം പോയി കഴിഞ്ഞതും ആരുവിനെ വിളിച്ചു. ഒരുപാട് സന്തോഷം ആകും പെണ്ണിന്….
” ” The Number you have dialled is Currently Switch Off…..!!! ” ”
മറുപ്പുറത്തു നിന്ന് സ്വിച്ച് ഓഫ്‌ എന്ന് കേട്ടതും കിരൺ ആരുവിന്റെ വീട്ടിലേക്ക് പോയി.ഗേറ്റ് പൂട്ടി കിടക്കുന്നു.
ന്യൂ ഇയർ തിങ്കളാഴ്ച ആണ്.അന്ന് സ്കൂൾ തുറക്കും….അത് കൊണ്ട് തന്നെ ആരു വീട്ടിൽ കാണുമെന്നു ഉറപ്പുണ്ട് കിരണിന്.
പതിവുപോലെ ബാൽക്കണി എത്തുമ്പോ ബാൽക്കണി വാതിൽ ചാരിയിട്ടേ ഉള്ളു…..
കിരൺ വാതിൽ മെല്ലെ തുറന്നു ഉള്ളിലേക്ക് കയറി.
എന്തിനാ കിച്ചു ഏട്ടാ എന്നെ വിട്ടിട്ട് പോയത്. ഈ ന്യൂ ഇയറിന് ഏട്ടന്റെ നെഞ്ചിൽ കിടന്നുറങ്ങണം അതായിരുന്നു എന്റെ ആഗ്രഹം….
ISRO പോയപ്പോ ശ്യാം എടുത്ത കപ്പിൾ ഫോട്ടോ നോക്കി സംസാരിച്ചിരിക്കുവാന് ആരു.
കിരൺ മെല്ലെ പിന്നിലൂടെ ചെന്നവളുടെ കണ്ണ് പൊത്തി.
ആയ്യോാ……
മിണ്ടല്ലെടി… കിച്ചു ഏട്ടനാണ്.കാതോരം പറഞ്ഞവനെ മിഴിച്ചു നോക്കി പെണ്ണ്.
ഉള്ളിൽ എങ്ങനെ കയറി…..???
വാതിൽ ലോക്ക് ഇടാതെ നീ സ്വപ്നം കണ്ടിരിക്കുവായിരുന്നല്ലോ…. അപ്പോ കയറി.
കിച്ചു…. കിച്ചുവേട്ടൻ ബാംഗ്ലൂർ പോയില്ലേ???
ഇല്ലെടി പെണ്ണേ…. നിന്റെ വിട്ട് പോകാൻ തോന്നിയില്ല. അവളുടെ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു ആ നെറ്റിയിൽ ചുണ്ട് ചേർത്തു കിരൺ.
കിരണിന്റെ ചേർത്ത് പിടിച്ചു നിന്നു അവളും.
നിന്റെ പരീക്ഷ കഴിഞ്ഞാൽ ഞാൻ ബാംഗ്ലൂർ പോകും. അന്നേരം കരയാൻ നിൽക്കരുത്…..
പോണ്ട കിച്ചുവേട്ടാ…. അവൾ അവന്റെ ഷർട്ടിന്റെ ബട്ടൺ തെരുത്തു പിടിച്ചു.
പോകാതെ പറ്റില്ലെടാ…. ഇവിടുത്തെ പി എസ് സി നോക്കി ഇരുന്നാൽ വീട്ടിലെ കാര്യങ്ങൾ കഷ്ടത്തിൽ ആവും. കീർത്തുവിന്റെ കല്യാണം…. ഒരു ചെറിയ വീട്.
പിന്നെ എന്റെ പെണ്ണിനെ സ്വന്തം ആക്കണം. നമ്മുടെ ആറു മക്കളെ വളർത്താൻ കാശ് വേണ്ടേ….. അവന്റെ ചോദ്യം കേട്ടതും ആ നെഞ്ചിൽ മുഖമൊളിപ്പിച്ചു പെണ്ണ്.
കിരൺ നെഞ്ചിൽ നിന്നവളുടെ മുഖമുയർത്തി…. ആ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി.ആ ചുണ്ടുകൾ അതിന്റെ ഇണയെ കണ്ടെത്തിയതും ഒരു ദീർഘ ചുംബനത്തിലേക്ക് പോയി.
എന്റെ നെഞ്ചിൽ കിടന്നുറങ്ങണം എന്നാരോ പറയുന്നേ കേട്ടു…..കിരൺ അത് പറഞ്ഞതും അവനിലേക്ക് ഒന്നുകൂടെ ചേർന്നു പെണ്ണ്.
അവളുടെ നാണം കൊണ്ട് ചുവന്ന മുഖം കണ്ടതും അവളെ ചേർത്ത് പിടിച്ചു കട്ടിലിലേക്ക് നടന്നവൻ.
അവളെ തന്റെ നെഞ്ചിലായി കിടത്തി ആ മുടിയിൽ പതിയെ തലോടി അവനും ഉറക്കത്തിലേക്ക് വീണു.
അലാറം അടിഞ്ഞപ്പോഴാണ് രണ്ടാൾക്കും ഇന്നലെ നടന്നത് ഓർമ്മ വന്നത്. കിരൺ വേഗം പുറത്തേക്ക് പോയി.
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
സ്കൂളും വീടും ട്യൂഷനും ഒക്കെയായി ആരുവിന്റെ ദിവസങ്ങൾ വീണ്ടും തിരക്കേറി.
പ്ലസ്‌ ടു എക്സാമിന്റെ ടൈം ടേബിൾ എത്തി.
രണ്ടാഴ്ച കഴിഞ്ഞാൽ പരീക്ഷ ആണ്. നാളെ ആണ് സെന്റ് ഓഫ്‌….
കിരൺ സെന്റ് ഓഫിനു ഉടുക്കാൻ സാരി വാങ്ങി കൊടുത്തു ആരുവിനു. തങ്ങളുടെ സ്നേഹം തൊട്ടറിഞ്ഞ ലാബിൽ പരസ്പരം നോക്കി ഇരുന്നവർ.
കുറേ ഏറെ സെൽഫി എടുത്താണ് രണ്ടാളും പിരിഞ്ഞത്…..
നാളെ മുതൽ സ്റ്റഡി ലീവാണ്. ആരുവിന്റെ എക്സാം കഴിഞ്ഞടുത്ത ദിവസം ബാംഗ്ലൂർ പോകണം. പക്ഷേ പരീക്ഷയ്ക്കിടയിൽ പറയാൻ തോന്നിയില്ലവന്….
പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞു. അടുത്ത ദിവസം മുതൽ തിയറി ആണ്….
എല്ലാ പരീക്ഷകളും നന്നായി തന്നെ എഴുതി ആരു. നാളെ ഫിസിക്സ്‌ പരീക്ഷ ആണ്…..
പരീക്ഷ കഴിഞ്ഞതും ആരു ലാബിലേക്ക് ചെന്നു. കുറെ സമയം കിരണിനെ കെട്ടിപിടിച്ചു കരഞ്ഞു. ഒടുവിൽ ലിജോ ചേട്ടനോടും ശ്യാം സർനോടും യാത്ര പറഞ്ഞു ഇറങ്ങി.
പെട്ടന്ന് ആണ് കിരൺ അവളുടെ കൈ പിടിച്ചു അടുത്തുള്ള കൂൾ ബാറിലേക്ക് പോയത്. കൂടെത്തന്നെ അപ്പുവും ആമിയും ഉണ്ട്.
അവര് രണ്ടാളും വേറെ സീറ്റിലേക്ക് ഇരുന്നു. കിരൺ നാളെ പോകുന്നു എന്ന് പറഞ്ഞത് ആരുവിനു സങ്കടം ആയെങ്കിലും തങ്ങളുടെ ഭാവിക്ക് വേണ്ടിയല്ലേ എന്നോർത്തവൾ സങ്കടം അമർത്തി.
എന്നും വിളിക്കണം എന്ന ഉറപ്പ് വാങ്ങിയാണ് ആരു അവനെ വിട്ടത്. പ്രശ്നങ്ങൾ എല്ലാം തീർത്തു വേഗം അവളെ കൂടെ കൂട്ടാം എന്ന വാക്ക് കൊടുത്തു അവനും…..
രാവിലെ അപ്പുവിനെ കൂട്ടി റെയിൽവേ സ്റ്റേഷനിൽ പോയി ആരു….
വീട്ടിൽ ഇരുന്നാൽ ബോർ അടിക്കുമെന്ന് തോന്നിയതും അമ്മ വീട്ടിലേക്ക് പോയി ആരു.
⚡️⚡️⚡️⚡️⚡️⚡️⚡️
ഇന്നാണ് റിസൾട്ട്‌ വരുന്നത്. രാവിലെ അമ്പലത്തിൽ പോയി വരുമ്പോൾ വീടിനു മുന്നിൽ നിൽക്കുന്ന ആളിനെ കണ്ടു ഞെട്ടി ആരു…
” “കിരൺ…!!!” ”
കയ്യിലൊരു സ്വീറ്റ് ബോക്സും ഉണ്ട്. അവൾ അവനടുത്തേക്ക് നടന്നു….
എപ്പോ എത്തി….???
രാവിലെ…..അതും പറഞ്ഞു കിരൺ ഒരു ലഡ്ഡു ആരുവിന്റെ വായിലേക്ക് വെച്ച് കൊടുത്തു.
congratzz…. മൈ ഡിയർ….!!
അവനതു പറഞ്ഞതും ആരു വാച്ചിലേക്ക് നോക്കി.11 മണിക്കാണ് റിസൾട്ട്‌ പബ്ലിഷ് ചെയ്യുന്നത്. ഇപ്പോ സമയം 9.15….
ഉറങ്ങാത്ത പ്രശ്നം തന്നെ….. അവളൊന്നു ചിരിച്ചു.
ആ മോളെത്തിയോ….. സർ നീ വന്നിട്ട് ഉള്ളിൽ കേറാം എന്ന് പറഞ്ഞു പുറത്ത് നിൽക്കുവായിരുന്നു. മോൾ സർനെ കൂട്ടി ഉള്ളിലേക്ക് വാ……
അച്ഛൻ പറഞ്ഞതും ആരു കിരണുമായി ഉള്ളിലേക്കു നടന്നു.
ആരുവിനു എന്തെന്നില്ലാത്ത ടെൻഷൻ തോന്നി.പക്ഷേ കിരണിന്റെ ഉള്ളിൽ യാതൊരു വിധ ടെൻഷനും ഇല്ല…..
മണി 11 ആയതും കിരൺ ആരുവിനെ കൂട്ടി കഫെയിലേക്ക് പോയി. അവളുടെ ഹൃദയം ഇപ്പോ പൊട്ടി പുറത്ത് വരും എന്ന രീതിയിൽ ആണ് ഇടിക്കുന്നത്…..
കിരൺ അവളുടെ രജിസ്റ്റർ നമ്പർ പറഞ്ഞു കൊടുത്തു. ഒന്ന് രണ്ടു വട്ടം നോക്കിയിട്ടാണ് റിസൾട്ട്‌ വന്നത്.
സ്‌ക്രീനിൽ തെളിഞ്ഞ തന്റെ റിസൾട്ട്‌ കണ്ടതും ആരുവിനു ശരീരം തളരുന്നത് പോലെ തോന്നി……
കുറിപ്പ് : എഴുതാൻ പറ്റാത്ത സാഹചര്യം ആണ്. കഷ്ടപ്പെട്ട് എഴുതുന്നത് ആണ്. സപ്പോർട്ട് കുറയ്ക്കല്ലേ….

Leave a Reply

Your email address will not be published. Required fields are marked *