സൗന്ദര്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. അവയിൽ തന്നെ മുഖകാന്തി വർധിപ്പിക്കാനാണ് നാം കൂടുതലായി ശ്രദ്ധിക്കാനുള്ളത്. എന്നാൽ മുഖത്തെ പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറെ പ്രധാനം അർഹിക്കുന്ന ഒന്നാണ് കാലിന്റെ സംരക്ഷണവും. ഇന്നത്തെ കാലഘട്ടത്തിൽ കാലിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ട്രീറ്റ്മെന്റ് പ്രോഡക്ടുകളും ലഭ്യമാണ്.
എന്നാൽ ഇവ ഒന്നും കൂടാതെ തന്നെ നമ്മുടെ കാലുകളെ സംരക്ഷിക്കാനും കാലുകളിലുണ്ടാകുന്ന കുഴിനഖത്തെയും മിണ്ടുകീറലിനെയും മറികടക്കാനും നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ റെമഡിയാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ളതും എന്നാൽ ഏവർക്കും ചെയ്യാൻ സാധിക്കുന്നതും ആയിട്ടുള്ള ഒരു റെമഡിയാണ് ഇത്. ഈ ഒരു റെമഡി പ്രയോഗിക്കുന്നത് വഴി നമ്മുടെ കാലിലെ ചുറ്റും കാണുന്ന എല്ലാത്തരത്തിലുള്ള വിണ്ടുകീറലും എളുപ്പത്തിൽ മാറി കിട്ടുന്നതാണ്.
ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം ചൂടുവെള്ളവും നാരങ്ങാനീരും ഉപ്പും വൈറ്റ് കോൾഗേറ്റിന്റെ പേസ്റ്റും ഇട്ടു കൊടുത്തത് നല്ലവണ്ണം മിക്സ് ചെയ്തതിനുശേഷം അതിലേക്ക് രണ്ട് കാലുകളും ഇറക്കി വയ്ക്കുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ നാരങ്ങയുടെ തോല് ഉപയോഗിച്ച് കാലിന്റെ മുകളിൽ സ്ക്രബ് ചെയ്തു കൊടുക്കേണ്ടത് ആണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കാലിലുണ്ടാകുന്ന എല്ലാ നിർജീവ കോശങ്ങളും ഇല്ലാതാകുന്നു.
ഈ വെള്ളം ചൂടാറി കഴിയുമ്പോൾ കാല് ഉണങ്ങിയ ടവൽ കൊണ്ട് നല്ലവണ്ണം തുടച്ചെടുക്കേണ്ടതാണ്. പിന്നീട് നമുക്ക് മാജിക് സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഒരു സവാളയും അല്പം ഉപ്പും മിക്സിയുടെ ജാറിൽ ഇട്ട് കറക്കി അതിന്റെ നീര് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.