അരിപ്പൊടി ഉപയോഗിക്കാതെ തന്നെ പഞ്ഞി പോലെ സോഫ്റ്റായ പുട്ട് ഈസിയായി ഉണ്ടാക്കാം.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പ്രാതലാണ് പുട്ട്. ഒട്ടും കടലയോ പുട്ടും പഴവും ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അരി കഴുകി ഉണക്കി പൊടിച്ച് ആ പൊടി കൊണ്ടാണ് പുട്ട് നാം ഉണ്ടാകാറുള്ളത്. അല്ലെങ്കിൽ റെഡിമെയ്ഡ് ആയിട്ട് പുട്ടുപൊടി വാങ്ങി വീട്ടിൽ പുട്ട് ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ പലതരത്തിലും പല ബ്രാൻഡുകളിലും ഉള്ള പുട്ടുപൊടികൾ ഇന്ന് ധാരാളമായി നമ്മുടെ വിപണിയിൽ ലഭ്യമാണ്.

   

ഇത്തരത്തിൽ വിപണിയിൽ നിന്ന് വാങ്ങിക്കുന്ന വിലകൂടിയ പുട്ടുപൊടി ഉപയോഗിച്ച് പുട്ട് ഉണ്ടാക്കുമ്പോൾ പുട്ടിന് സോഫ്റ്റ്നസും കൂടുന്നതാണ്. എന്നാൽ ഇനി സോഫ്റ്റ് കടകളിൽ നിന്നും മറ്റും പുട്ടുപൊടികൾ വേടിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ അരി ഉപയോഗിച്ച് പുട്ട് ഉണ്ടാക്കാവുന്നതാണ്.

നമ്മുടെ വീടുകളിൽ വെറുതെ നമുക്ക് ലഭിക്കുന്ന റേഷൻ അരി വച്ചുകൊണ്ട് നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇങ്ങനെ പുട്ട് രാവിലെ ഉണ്ടാക്കി കഴിഞ്ഞാൽ വൈകിട്ട് വരെയും സോഫ്റ്റ്നസ് ഒട്ടും വിടാതെ ഇരിക്കുന്നതാണ്. റേഷൻ അരി കൊണ്ട് പുട്ട് ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം റേഷന്റെ വെള്ള നീളത്തിലുള്ള അരിയാണ് എടുക്കേണ്ടത്.

ഈ അരിയിലെ പ്രാണികളും കറുത്ത കരടുകളും എല്ലാം നീക്കം ചെയ്തതിനുശേഷം മൂന്ന് നാല് പ്രാവശ്യം നല്ലവണ്ണം കഴുകി വെള്ളത്തിലിട്ട് വയ്ക്കേണ്ടതാണ്. ഒന്ന് രണ്ട് മണിക്കൂർ വെള്ളത്തിൽ ഇട്ട് അരി കുതിർത്ത് കഴിഞ്ഞാൽ അത് ഊറ്റി വയ്ക്കാവുന്നതാണ്. പിന്നീട് മിക്സിയുടെ ജാർലിട്ട് ഒന്ന് കറക്കിയാൽ മതി പുട്ടിനുള്ള പൊടി റെഡിയായി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.