ഏതു പ്രായക്കാരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് പുട്ട്. മലയാളികളുടെ സ്വന്തം ബ്രേക്ഫാസ്റ്റ് ആണ് ഇത്. പുട്ടുകുമ്പം അടുപ്പത്ത് വച്ച് അതിലേക്ക് പുട്ട് മാവ് കയറ്റി വെച്ചിട്ടാണ് നാം പുട്ട് തയ്യാറാക്കി എടുക്കാറുള്ളത്. ഇത്തരത്തിൽ പുട്ടുകുറ്റിയിൽ പുട്ട് ഉണ്ടാക്കുമ്പോൾ പലപ്പോഴും പുട്ടുകുട്ടി വൃത്തിയാക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുപോലെ തന്നെ പുട്ടുകുറ്റിയിൽ പുട്ട് ഉണ്ടാക്കുമ്പോൾ ഒരു കുറ്റി പുട്ട് മാത്രമേ ഒരു സമയം നമുക്ക് ലഭിക്കുകയുള്ളൂ. ഇത് ഗ്യാസ് കുറെയധികം ചിലവാക്കുന്ന ഒന്ന് ആണ്. എന്നാൽ ഇതിൽ പറയുന്ന പ്രകാരം ചെയ്യുകയാണെങ്കിൽ പുട്ടുകുറ്റി ഇല്ലാതെതന്നെ പുട്ടിന്റെ ആകൃതിയിൽ പുട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതുമാത്രമല്ല പുട്ടുകുമ്പം കഴുകേണ്ട ബുദ്ധിമുട്ടും ഇങ്ങനെ ചെയ്യുമ്പോൾ വരുന്നില്ല. കൂടാതെ ഒരേസമയം നമുക്ക് ഒട്ടനവധി പുട്ടും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ ഗ്യാസും നമുക്ക് ഒത്തിരി സേവ് ചെയ്യാൻ സാധിക്കുകയും ചെയ്യുന്നതാണ്. ഇതിനായി ഇഡലി ഉണ്ടാക്കുന്ന തട്ടാണ് നാം എടുക്കുന്നത്. പുട്ടിന്റെ മാവ് നല്ല രീതിയിൽ കുഴച്ചതിനുശേഷം അതിലേക്ക് അല്പം തേങ്ങ ചിരകിയത് ഇട്ടുകൊടുക്കാവുന്നതാണ്. പിന്നീട് ഇത് നല്ല വണ്ണം മിക്സ് ചെയ്തതിനുശേഷം ഒരു സ്റ്റീലിന്റെ ഗ്ലാസ് അല്ലെങ്കിൽ ചില്ലിന്റെ ഗ്ലാസോ നീളമുള്ളത് എടുത്ത് അതിലേക്ക് മാവ് നിറക്കേണ്ടതാണ്. പിന്നീട് ആ ഗ്ലാസ് ഇറ്റലി ചെമ്പിന്റെ ഓരോ തട്ടിലേക്ക് കമഴ്ത്തി വെക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഒരേ സമയം തന്നെ നമുക്ക് ഒട്ടനവധി പുട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.