പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ ചെയ്യാവുന്ന സൂത്രവിദ്യകൾ.

നമ്മുടെ ചുറ്റുപാടും കുന്നുകൂടി കിടക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ബോട്ടിലുകൾ. സോഫ്റ്റ് ഡ്രിൻസുകൾ മിനറൽ വാട്ടറുകൾ എന്നിങ്ങനെയുള്ള ഓരോന്നും വാങ്ങിക്കുമ്പോൾ ഒരു ലോഡ് പ്ലാസ്റ്റിക് കുപ്പികളാണ് നമ്മുടെ വീടുകളിലേക്ക് കയറി വരുന്നത്. ഇവ പൊതുവേ പുറത്തേക്കു വലിച്ചെറിഞ്ഞു കളയുകയോ അല്ലെങ്കിൽ വീട്ടിൽ തന്നെ അധികം ആകുമ്പോൾ കത്തിച്ചു കളയുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്യുന്നത് രണ്ടും മണ്ണിനും മനുഷ്യർക്കും ദോഷകരമാണ്. അതിനാൽ തന്നെ ഇത്തരം പ്ലാസ്റ്റിക് കുപ്പികൾ നമുക്ക് റി യൂസ് ചെയ്യാവുന്നതാണ്.

   

അത്തരത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ റീയൂസ് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള കുറെയധികം റെമഡികളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഏറ്റവുമധികം അടുക്കളയിൽ പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ചിട്ടുള്ള ഒരു കിടിലൻ മെത്തേഡ് ആണ് കാണുന്നത്. ഇതിനായി പ്ലാസ്റ്റിക് ബോട്ടിലെ മുകളിലത്തെ ഭാഗം കട്ട് ചെയ്ത് എടുക്കേണ്ടതാണ്.

അതുപോലെ തന്നെ താഴത്തെ ഭാഗത്തിന്റെ ഹൈറ്റ് പകുതിയായി കുറയ്ക്കേണ്ടതാണ്. പിന്നീട് മുകളിലേക്ക് കുപ്പിയുടെ മുറിച്ചുവെച്ച മുകൾവശം കമഴ്ത്തി വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞതിനുശേഷം നമ്മുടെ വീടുകളിൽ നാം ഉപയോഗിക്കുന്ന സ്ക്രബ്ബറുകൾ ഇട്ടു വെക്കുകയാണെങ്കിൽ അതിൽനിന്ന് വെള്ളം താനെ ഊർന്ന് പോയി കിട്ടുന്നതാണ്. അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും വെളിച്ചെണ്ണയും മണ്ണെണ്ണയും എല്ലാം ഓരോ പാത്രത്തിലേക്ക് ആക്കി വയ്ക്കുന്നതിന് വേണ്ടി ഫണൽ ആവശ്യമാണ്.

ഇത് പുറമെ നിന്ന് വാങ്ങിക്കുകയാണ് നാം ഓരോരുത്തരും ചെയ്യാറുള്ളത്. എന്നാൽ ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി പ്ലാസ്റ്റിക് ബോട്ടിൽ മുകൾവശം കട്ട് ചെയ്ത് എടുത്താൽ മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.