ഇതു മാത്രം മതി പല്ലിയെയും കൊതുകിനെയും പുകച്ചു പുറത്താക്കാം.

ഒട്ടുമിക്ക വീടുകളിലും കാണാൻ സാധിക്കുന്ന ഒന്നാണ് പല്ലിയും കൊതുകുകളും ഈച്ചകളും പ്രാണികളും എല്ലാം. ഇവയെ തുരത്തുന്നതിനു വേണ്ടി പല മാർഗങ്ങളും നാം ചെയ്യാറുണ്ട്. എന്നാൽ അതൊന്നും ഫലം കാണാതെ പോകാറാണ് പതിവ്. അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പല്ലി ശല്യം. പല്ലികൾ വെളിച്ചമുള്ള ഭാഗങ്ങളിൽ വന്ന് ഇരിക്കുകയും ആഹാര പദാർത്ഥങ്ങളിൽ മറ്റും വീഴുകയും ചെയ്യുന്ന അവസ്ഥയും ഇന്ന് കൂടുതലായി കാണുന്നു.

   

വെളിച്ചമുള്ള ഭാഗങ്ങളിൽ കൂടുതലായി പ്രാണികൾ വന്നിരിക്കുന്നതിനാലാണ് ഇത്തരത്തിൽ പല്ലികൾ അവിടെ കൂടുകൂട്ടുന്നത്. അതുപോലെ തന്നെ വീടുകളിൽ മാറാലയും മറ്റും ഉണ്ടാകുമ്പോൾ അതിൽ ചിലന്തികളും മറ്റും കാണും. അവയെ പിടിച്ച് തിന്നുന്നതിനു വേണ്ടിയും പല്ലികൾ കൂട്ടംകൂട്ടമായി വീട്ടിലേക്ക് കയറി വരാം. അതിനാൽ തന്നെ പല്ലുകളെ ഓടിപ്പിക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് വീടും പരിസരവും നല്ലവണ്ണം വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് മാത്രമാണ്.

മാറാലയും മറ്റും പൊടികളും അഴുക്കുകളും എല്ലാം വീട്ടിൽ നിന്നും ഒഴിവായാൽ തന്നെ പല്ലി ശല്യം ഒരു പരിധിവരെ നമുക്ക് കുറയ്ക്കാൻ കഴിയുന്നതാണ്. കൂടാതെ ഈ പലിശലത്തെ പൂർണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് ഒരു റെമഡി പ്രയോഗിക്കാവുന്നതാണ്. അത്തരത്തിലുള്ള ഒരു അടിപൊളി റെമഡി ആണ് ഇതിൽ കാണുന്നത്.

ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം ചിരട്ടയുടെ തീക്കനൽ ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആയുർവേദ കടകളിൽ നിന്നും മറ്റും വാങ്ങിക്കാൻ കിട്ടുന്ന അപരാജിത ചൂർണ്ണം അല്പം ഇട്ടു കൊടുക്കേണ്ടതാണ്. ഇത് ഇട്ടുകൊടുക്കുമ്പോൾ തന്നെ നല്ലൊരു പുകയായിരിക്കും വരിക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.