നമ്മുടെ വീടുകളിൽ ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് പഴയ വസ്ത്രങ്ങൾ. പല വീടുകളിലും ഇത്തരത്തിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ പൊതുവേ കത്തിച്ചു കളയോ അല്ലെങ്കിൽ അടുക്കളയിൽ ചവിട്ടു തേക്കുന്ന തുണിയോ ആക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ നാം ഓരോരുത്തരും വെറുതെ കളയുന്ന ലെഗിൻസ് ഷർട്ടും എല്ലാം ഉപയോഗിച്ചുകൊണ്ട് ഒത്തിരി കിച്ചൻ ടിപ്സുകൾ ചെയ്യാവുന്നതാണ്.
വളരെയധികം ഉപയോഗപ്രദമായിട്ടുള്ള കുറെയധികം കിച്ചൻ ടിപ്സുകളാണ് ഇവ ഉപയോഗിച്ച് ഇതിൽ കാണുന്നത്. ചെറുതും വലുതുമായ ഏതൊരു ചെയ്യാൻ സാധിക്കുന്നവയാണ് ഇവ. അത്തരത്തിൽ ഏറ്റവും ആദ്യം ലെഗിൻസ് ഉപയോഗിച്ചിട്ടുള്ള ടിപ്സ് ആണ് പറയുന്നത്. ഇതിനായി ലെഗിൻസിന്റെ മുകളിലുള്ള ഭാഗമാണ് ഉപയോഗിക്കുന്നത്. ഇതിനായി മുട്ടിന്റെ മുകളിൽ നിന്നുള്ള ഒരു ഭാഗം കട്ട് ചെയ്ത് എടുക്കേണ്ടതാണ്.
അതുപോലെ തന്നെ അതിന്റെ അരവശവും കട്ട് ചെയ്തു കളയേണ്ടതാണ്. പിന്നീട് ഇത് നമുക്ക് മിക്സിയിൽ ഇറക്കി വയ്ക്കാവുന്നതാണ്. ഇങ്ങനെ കട്ട് ചെയ്ത ലെഗിൻസ് മിക്സിയുടെ മുകളിലൂടെ ഇറക്കുമ്പോൾ മിക്സിക്ക് ഒരു കവർ ആയിത്തീരുന്നു. അതുമാത്രമല്ല അരയ്ക്കുമ്പോഴും പൊടിക്കുമ്പോൾ എല്ലാം മിക്സിയിൽ വന്നു വീഴാവുന്ന എല്ലാ അഴുക്കുകളും ലഗിൻസ് പറ്റിപ്പിടിക്കുകയും പിന്നീട് ലെഗിൻസ് വാഷ് ചെയ്ത് നമുക്ക് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ മിക്സിയിൽ യാതൊരു തരത്തിലുള്ള കറയോ പൊടിയോ അഴുക്കുകളോ ഒന്നും പറ്റിപ്പിടിക്കുകയില്ല. അതിനാൽ തന്നെ പ്രതീക്ഷിക്കുന്നതിനേക്കാളും ഇരട്ടിവർഷം നമുക്ക് നമ്മുടെ മിക്സി വീട്ടിൽ ഉപയോഗിക്കാൻ കഴിയുന്നതാണ്. അതുപോലെ തന്നെ നമ്മുടെ ഷർട്ടിന്റെ സ്ലീവിന്റെ അറ്റത്തെ ഭാഗം കട്ട് ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.