നാട്ടുമ്പുറങ്ങളിൽ കാണപ്പെടുന്ന ഒരു ചെറു സസ്യമാണ് ഞൊട്ടങ്ങ എന്നു പറയുന്നത് പ്രാദേശികമായി ഇതിന് പേരും ഞൊട്ടങ്ങ് അല്ലെങ്കിൽ മുട്ടാമ്പിങ്ങ ഞൊട്ടങ്ങുടിയൻ തുടങ്ങിയ പേരുകളിൽ എല്ലാം പലതരത്തിൽ പേരുകളിൽ ഇത് അറിയപ്പെടുന്നു.കാലങ്ങളിൽ കുട്ടികൾ ഇതു പൊട്ടിച്ച് നെറ്റിയിൽ ഞെക്കി വലിയ രീതിയിലുള്ള ശബ്ദം പുറപ്പെടുവിച്ച കളിച്ചു നടന്നിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
അന്നൊന്നും തന്നെ ഇതിന്റെ ഒരു ഔഷധഗുണങ്ങളെ കുറിച്ചോ അല്ലെങ്കിൽ ഇതിന്റെ ഉപയോഗത്തെക്കുറിച്ച് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ല. പച്ചക്കായ ആയിരിക്കുന്ന സമയത്ത് ഒരു കൈപ്പുരസമാണ് പഴുത്തു കഴിയുമ്പോൾ അല്പം പുളിയോട് കൂടിയുള്ള ഒരു മധുരമാണ് ഇതിനു ഉണ്ടാകുന്നത്. ഞൊട്ടാഞൊടിയൻ ഒരു കാട്ടുചെടി എന്ന് കരുതി പലപ്പോഴും ഇത് പറിച്ചു കളയുകയാണ് പതിവുണ്ടായിരുന്നത്.
മഴക്കാലത്ത് പറമ്പിൽ നിറയും മുളച്ചു വരികയും മഴക്കാലം കഴിയുമ്പോൾ താനെ നശിക്കുകയും ചെയ്യുന്ന നാട്ടിൻപുറത്തെ കുട്ടികൾ എല്ലാവരും തന്നെ കളിച്ചു നടന്നിരുന്ന ഒരു ചെടിയായിരുന്നു ഇത് എന്നാൽ ഇന്നത്തെ കാലത്ത് ഈ ചെടിയെ കാണുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇതിന്റെ ഔഷധഗുണങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ നമ്മൾ ഇതിനെ കൂടുതലായി നട്ടുവളർത്തുക തന്നെ ചെയ്യും.
ഗോൾഡൻ ബെറി എന്ന ആംഗലേയ നാമത്തിലുള്ള ഈ പഴം ആരോഗ്യഗുണങ്ങളാൽ വളരെയധികം ഗുണങ്ങൾ ഉള്ള ഒന്നാണ് ജീവകം എ സി ആന്റി ഓക്സിഡന്റുകൾ ഇവയെല്ലാം തന്നെ ഞൊട്ടാഞൊടിയനിൽ ഉണ്ട് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുവാനും ഹൃദയാരോഗ്യ നൽകുവാനും ഈ ഫലം വളരെയധികം സഹായിക്കുന്നു.ഞൊട്ടാഞൊടിയനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.