മലയാളികളുടെ അടുക്കളയിൽ സ്ഥിരമായി തന്നെ കാണുന്ന ഒരു പദാർത്ഥമാണ് തേങ്ങ. മീൻ കറി പലഹാരങ്ങൾ ഇറച്ചിക്കറികൾ എന്നിങ്ങനെ ഒട്ടനവധി കറികളിലും തേങ്ങ ഉപയോഗിക്കാറുണ്ട്. ചില കറികളിൽ തേങ്ങ ചിരകിയത് അതേപോലെ ഇട്ട് ഉപയോഗിക്കാറുണ്ട്. ചില കറികളിൽ തേങ്ങയുടെ പാല് പിഴിഞ്ഞും ചില കറികളിൽ തേങ്ങ അരച്ചുമാണ് ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ തേങ്ങാപ്പാല് പിഴിഞ്ഞ് തേങ്ങയുടെ പീര പൊതുവേ കളയാറാണ് പതിവ്.
പാല് പിഴിഞ്ഞ് മീൻ കൂട്ടാൻ വയ്ക്കുമ്പോഴും പായസം വെക്കുമ്പോൾ എല്ലാം ഇത്തരത്തിൽ ധാരാളം തേങ്ങാപ്പീര നാം കളയാറുണ്ട്. തേങ്ങയുടെ പാല് പിഴിഞ്ഞെടുക്കുമ്പോൾ ബാക്കിവരുന്ന ഈ പീര പല കാര്യങ്ങൾക്ക് നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പലതരത്തിലുള്ള തോരനുകളിലും നമുക്ക് ഈ തേങ്ങാപ്പീര ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ തേങ്ങാപ്പീര തോരനിൽ ഇടുമ്പോൾ തോരന്റെ ടേസ്റ്റ് ഇരട്ടിയായി വർധിക്കുന്നതാണ്.
അതുപോലെ തന്നെ ഈ പീര ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഫ്രീസറിൽ സൂക്ഷിക്കേണ്ടതാണ്. ഫ്രീസറിൽ എല്ലാ സൂക്ഷിക്കുന്നത് എങ്കിൽ ഇത് പെട്ടെന്ന് തന്നെ കേടായി പോകുന്നതാണ്. തോരനിൽ ഉപയോഗിക്കുന്ന പോലെതന്നെ മീൻ കറികളിലും ഇറച്ചി കറികളിലും കട്ടികൂട്ടുന്നതിന് വേണ്ടി ഈ തേങ്ങാ പീര നമുക്ക് ഉപയോഗിക്കാവുന്നതാണ്.
അതോടൊപ്പം തന്നെ വെറുതെ കളയുന്ന ഈ തേങ്ങാ പീര കൊണ്ട് നമുക്ക് നമ്മുടെ സൗന്ദര്യവും ഇരട്ടിയായി വർദ്ധിപ്പിക്കാൻ സാധിക്കും. ഈ തേങ്ങാ പീരയിൽ അല്പം തേൻ കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് നമ്മുടെ സ്കിന്നിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ കിണിലെ എല്ലാ തരത്തിലുള്ള ടാനുകളും പെട്ടെന്ന് തന്നെ പോയി കിട്ടും. കൂടുതൽ അറിയുന്നതിന് .വീഡിയോ കാണുക.