ദിവസവും ഒരുപാട് കിച്ചൻ ടിപ്സുകൾ നാം വീടുകളിൽ ഉപയോഗിക്കാറുണ്ട്. ഓരോ കിച്ചൻ ഓരോ തരത്തിലുള്ള എളുപ്പവഴിയാണ് നമുക്ക് കാണിച്ചു തരുന്നത്. ഒത്തിരി എളുപ്പമുള്ള കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒരു പ്രശ്നമാണ് ചില്ലുപാത്രങ്ങൾ താഴെ വീണു പൊട്ടി പോകുക എന്നുള്ളത്. ഇത്തരത്തിൽ ചില്ലുപാത്രങ്ങൾ പൊട്ടിപ്പോകുമ്പോൾ അതിലെ വലിയ കഷണങ്ങൾ പറക്കിയെടുക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ചെറിയ പീസുകൾ പറക്കിയെടുത്ത് കളയുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
എത്രതന്നെ വൃത്തിയാക്കിയാലും പലപ്പോഴും അതിന്റെ ചെറിയ കഷണങ്ങൾ അവിടെത്തന്നെ കിടക്കുകയും അത് കൈകളിലും മറ്റും കുത്തിത്തറച്ച് മുറിവുകളുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ഒരു റെമഡി പ്രയോഗിക്കാവുന്നതാണ്. ഇതിനായി കൈയിൽ വലിയ സല്ലോ ടേപ്പ് ഒട്ടിച്ചു വയ്ക്കേണ്ടതാണ്.
പശ പുറത്തേക്ക് വരുന്ന രീതിയിൽ വേണം അത് ഒട്ടിച്ചു കൊടുക്കാൻ. പിന്നീട് കൈ ഉപയോഗിച്ച് എല്ലാം ചെറിയ ചില്ലിന്റെ പീസുകളും നമുക്ക് എടുക്കാവുന്നതാണ്. ഇതിന്റെ പുറംവശത്ത് പശ ആയതിനാൽ തന്നെ ചില്ല് പൊട്ടിയ ഭാഗത്ത് കൈകൊണ്ട് ഒപ്പിക്കൊടുക്കുകയാണെങ്കിൽ എല്ലാം ചെറിയ പീസുകളും അതിൽ ഒട്ടിപ്പിടിക്കുകയും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അവിടെ ക്ലീൻ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നതാണ്.
അതുപോലെ തന്നെ സാമ്പാർ പൊടി അച്ചാർ പൊടി മസാലപ്പൊടി എന്നിവ ഉപയോഗിച്ചു കഴിയുമ്പോൾ അത് അടച്ചുവയ്ക്കുകയോ മറ്റുമാണ് ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ പ്രശ്നം പലപ്പോഴും നഷ്ടപ്പെട്ടുപോകുന്നു. ഇത്തരം സാഹചര്യങ്ങളിൽ മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള കിടിലൻ ടിപ്പാണ് അടുത്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.