ഞൊട്ടാഞൊടിയൻ ചെടിയുടെ ഔഷധ ഗുണങ്ങൾ.

നമ്മുടെ പറമ്പുകളിൽ നിന്നും ഈ ചെടി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് വിദേശങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ ഒക്കെ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ ഒരത്ഭുത പഴം പോലെ നല്ല വിലയിൽ വിൽക്കാൻ വെച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ ഒക്കെ നാം അറിയുന്നത്. ആ വില കേൾക്കുമ്പോഴാണ് ചെറുപ്പത്തിൽ ഒരുപാട് ഈ പഴം കഴിച്ചവർക്ക് ഇത്രയും ഭയങ്കരൻ ആയിരുന്നു ഈ പഴം എന്ന് മനസ്സിലാക്കുന്നത്.

   

ഈ പഴത്തിന്റെ വിലയിൽ സംശയമുള്ളവർക്ക് ആമസോണിൽ കേപ്പ് ഗുസ്ബറി പ്രൈസ് എന്ന് അടിച്ചാൽ സംശയം തീർക്കാവുന്നതാണ്.നമ്മൾ വിനോദത്തിനുവേണ്ടി ഉപയോഗിച്ച നമ്മുടെ ഞൊട്ടാഞൊടിയൻ കടൽ കടന്നാൽ പൊന്നും വിലയുള്ള പഴമായി മാറും. ഈ പഴം നമ്മുടെ നാട്ടിൽ നിന്നുമാണ് കയറ്റി അയക്കുന്നത് എന്ന് കരുതിയാൽ തെറ്റി കാരണം ഞൊട്ടാഞൊടി എന്ന ചെടിയുടെ വകഭേദങ്ങൾ തായ്‌ലൻഡ് കൊളംബിയ ഫിലിപ്പീൻസ് മുതലായ സ്ഥലങ്ങളിലൊക്കെയുണ്ട്.

ഈ ചെറിയ ചെടിക്കും പഴത്തിനും ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അതിനാൽ ആകാം വിദേശങ്ങളിൽ ഇതിനെ ഇത്രയും വിലയും പ്രചാരവും ഉള്ളത്. ബുദ്ധിവികാസത്തിനും ശരീര വളർച്ചയ്ക്കും ഏറെ ഉപയോഗപ്രദമാണ് ഗോൾഡൻ ബെറി എന്ന നമ്മുടെ ഞൊട്ടങ്ങ.കുട്ടികളിലെ അപസ്മാരം ഓട്ടിസം എന്നിവയ്ക്ക് ഈ പഴം നേരെ ഫലപ്രദമാണ്. വൃക്ക രോഗങ്ങൾക്കും മൂത്ര തടസത്തിനുമുള്ള നല്ലൊരു ഔഷധമാണ് ഞൊട്ടാഞൊടിയൻ.

ഭക്ഷ്യധാരകൾ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹത്തെ ഇല്ലാതാക്കാനും മികച്ചതാണ്.ഈ പഴത്തിൽ കലോറി കുറവായതിനാൽ ശരീര ഭാരം കുറയ്ക്കാനും ഈ പഴം ഉപയോഗിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറവായതിനാൽ ഹൃദ്രോഗത്തെ ഒരു പരിധി വരെ തടയാൻ ഇത് സഹായിക്കും. മഞ്ഞപ്പിത്തം വാദം എന്നിവയ്ക്കുള്ള ഒറ്റമൂലിയാണ് ഞൊട്ടാഞൊടി.