വെറും 10 മിനിറ്റിൽ ഒരു രൂപ ചെലവാക്കാതെ മോപ്പ് എളുപ്പത്തിൽ ഉണ്ടാക്കാം.

നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് മോപ്പ്. ഫ്ലോർ ക്ലീൻ ചെയ്യുന്നതിനും ജനലുകളിലെയും വാതിലുകളിലെയും മറ്റു മാറാലയും പൊടിയും തട്ടുന്നതിന് വേണ്ടിയെല്ലാമാണ് മോപ്പുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പലതരത്തിലുള്ള മോപ്പുകളാണ് നമ്മുടെ വിപണിയിൽ ഇന്നുള്ളത്. വളരെയധികം പൈസ ചെലവാക്കിയിട്ടാണ് ഓരോ മോപ്പും നാം വീടുകളിൽ വാങ്ങി ഉപയോഗിക്കാറുള്ളത്.

   

ഇത് ഉപയോഗിച്ച് ഒന്ന് രണ്ട് മാസം ആകുമ്പോഴേക്കും അതിന്റെ ഉള്ളിലെ ക്ലോത്ത് നാശായി പോവുകയും പിന്നീട് വേറൊരെണ്ണം വാങ്ങിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി വില കൊടുത്ത് മോപ്പ് ആരും വാങ്ങിക്കേണ്ട. നമ്മുടെ വീട്ടിൽ പഴയതായിട്ടുള്ള ഒരു ബനിയൻ ഉപയോഗിച്ച് നമുക്ക് കിടിലൻ മോപ്പ് തയ്യാറാക്കാവുന്നതാണ്. വെറും 10 മിനിറ്റ് കൊണ്ട് പത്തു പൈസ ചെലവില്ലാതെ മാപ്പ് ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്.

ഇതിനായി ഏതെങ്കിലും ഒരു പഴയ ടീഷർട്ട് ആണ് നാം എടുക്കേണ്ടത്. പിന്നീട് ഇത് അടിഭാഗം മുകളിലേക്ക് മടക്കി വയ്ക്കേണ്ടതാണ്. അതിനുശേഷം അധികമായി നിൽക്കുന്ന സ്ലീവും നെക്കും കട്ട് ചെയ്തു കളയേണ്ടതാണ്. പിന്നീട് ഇത് മടക്കി വച്ചിരിക്കുന്ന ഭാഗത്തുനിന്ന് കട്ട് ചെയ്ത് രണ്ടാക്കേണ്ടതാണ്. അതിനുശേഷം ബനിയൻ മോപ്പിന്റെ ക്ലോത്ത് പോലെ ചെറിയ കഷണങ്ങളായി വെട്ടിയെടുക്കേണ്ടതാണ്. പിന്നീട് നമുക്ക് ഒരു സ്റ്റിക്കിൽ ഇത് ജോയിന്റ് ചെയ്യാവുന്നതാണ്.

മരത്തിന്റെ ഏതെങ്കിലും വലിയ സ്റ്റിക്കോ അല്ലെങ്കിൽ പഴയ മോപ്പിന്റെ കോലോ ഇതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിനു മുൻപായി ക്ലോത്ത് വയ്ക്കുന്നതിന്റെ തൊട്ടു മുമ്പിൽ ഒരു ആണി അടിച്ചു കൊടുക്കേണ്ടതാണ്. അത് പകുതിഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ വേണം അടിച്ചു കൊടുക്കാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.