വെറുതെ കളയുന്ന ഇതുമാത്രം മതി എത്ര ചെറിയ കിച്ചണിലെയും സൗകര്യം വർദ്ധിപ്പിക്കാം.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ വീടുകളിൽ ഏറ്റവും അധികമായി കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് കുപ്പികൾ. ഇത്തരം പ്ലാസ്റ്റിക് കുപ്പികൾ നാം ഓരോരുത്തരും ഉപയോഗം കഴിഞ്ഞാൽ പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയോ കത്തിച്ചുകളയുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ പ്ലാസ്റ്റിക് അന്തരീക്ഷത്തിലെ ദോഷകമായതിനാൽ തന്നെ ഇത് വലിച്ചെറിഞ്ഞു കളയുന്നതും കത്തിച്ചു കളയുന്നതും ഒരുപോലെ ദോഷമാണ്. അതിനാൽ തന്നെ ഈ കുപ്പികൾ നാം റീസൈക്കിളിന് ആയിട്ടാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്.

   

എന്നാൽ ഇനി ആരും പ്ലാസ്റ്റിക് കുപ്പികൾ പുറത്തേക്ക്വലിച്ചെറിയുകയോ കത്തിക്കുകയോ വേണ്ട. ഇത്തരം കുപ്പികൾ ഉപയോഗിച്ച് നമുക്ക് നമ്മുടെ അടുക്കളയിൽ ഒരു കിടിലൻ ടിപ്പ് ചെയ്യാവുന്നതാണ്. ഇതിനായി മൂന്ന് ഒരേപോലെയുള്ള മിനറൽ വാട്ടറിന്റെ പ്ലാസ്റ്റിക് കുപ്പികളാണ് എടുക്കുന്നത്.  മിനറൽ വാട്ടറിന്റെ കുപ്പികൾ ആകുമ്പോൾ പെട്ടെന്ന് തന്നെ മുറിക്കാനും എല്ലാം സാധിക്കുന്നതാണ്. പിന്നീട് ഇതിന്റെ മുകൾഭാഗം ഒരേ അളവിൽ അല്പം മുറിച്ച് കളയേണ്ടതാണ്.

അതിനുശേഷം ഒരു ചട്ടയിലേക്ക് ഈ മൂന്ന് പ്ലാസ്റ്റിക് കുപ്പികളും തുറന്നിരിക്കുന്ന രീതിയിൽ അടിവശം ഒട്ടിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ചട്ടയുടെ ബാക്കി നിൽക്കുന്ന ഭാഗമെല്ലാം കട്ട് ചെയ്തു കളയാവുന്നതാണ്.  അതിനുശേഷം ഒരു തുണി കഷണം രണ്ടായി മടക്കി അതിന്റെ തുറന്നിരിക്കുന്ന ഭാഗത്തേക്ക് കുപ്പിയുടെ തുറന്ന വശം ഇരിക്കുന്ന രീതിയിൽ വെച്ചു കൊടുക്കേണ്ടതാണ്.

പിന്നീട് ഈ തുണി രണ്ടു വശത്തു നിന്നും കുപ്പിയുടെ മുകൾ ഭാഗത്തേക്ക് ഒട്ടിച്ചു കൊടുക്കേണ്ടതാണ്. അതിന്റെ അടിവശം ഗിഫ്റ്റ് പുതിയത് പോലെ തന്നെ ഒട്ടിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഇരുവശങ്ങളിലും ഒരു വള്ളി ഹാങ്ങ് ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.