മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മീൻ വിഭവങ്ങൾ. കഴിക്കാൻ ഏറെ രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത്. കഴിക്കാൻ രുചി ആണെങ്കിലും മീൻ കഴുകി വൃത്തിയാക്കി നന്നാക്കുക എന്ന് പറയുന്നത് അല്പം ബുദ്ധിമുട്ടേറിയ ജോലിയാണ്. പ്രത്യേകിച്ച് ചാള ചൂട എന്നിങ്ങനെയുള്ള മീനുകൾ നന്നാക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഇവ എല്ലാം നന്നാക്കുന്നതിന് വേണ്ടി കത്തിയും കത്രികയും എല്ലാം നാം മാറിമാറി ഉപയോഗിക്കാറുണ്ട്.
ചിലർ കിഴങ്ങും ക്യാരറ്റും എല്ലാം തൊലി കളഞ്ഞെടുക്കുന്ന ഡീലർ കൊണ്ടും മീൻ വൃത്തിയാക്കാറുണ്ട്. ഇവ കൊണ്ട് എല്ലാ വൃത്തിയാക്കുന്നത് അല്പം സമയം ഏറിയ പണിയാണ്. എന്നാൽ ഇനി മീൻ വളരെ എളുപ്പത്തിൽ നന്നാക്കാൻ പറ്റിയ ഒരു വിദ്യയാണ് ഇതിൽ പറയുന്നത്. ഈ പറയുന്നത് പോലെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ഏതൊരു മീനും നമുക്ക് കഴുകി വൃത്തിയാക്കി നന്നാക്കി എടുക്കാവുന്നതാണ്. അതിനായി ഉപയോഗിച്ചിരിക്കുന്നത് സ്റ്റീലിന്റെ സ്ക്രബ്ബറാണ്.
ഈ സ്ക്രബർ മാത്രം മതി മീൻ വൃത്തിയാക്കാൻ. കത്തികൊണ്ട് മീനിന്റെ ചിദംബൽ കളയുന്നതിനേക്കാൾ കൂടുതൽ സുഖകരമായി തന്നെ സ്റ്റീൽ കബർ ഉപയോഗിച്ച് നമുക്ക് മീനിന്റെ എല്ലാ ചതുമ്പലും വളരെ പെട്ടെന്ന് തന്നെ നീക്കി കളയാൻ സാധിക്കുന്നതാണ്. ഏതൊരു മീനും ഇതു പോലെ നമുക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.
മീനിന്റെ വാലും സൈഡിലെ മുള്ളുമെല്ലാം കത്രികകൊണ്ട് കട്ട് ചെയ്തതിനുശേഷം ഒരു സ്റ്റീലിന്റെ സ്ക്രബർ എടുത്ത് മീനിന്റെ മുകളിൽ എവിടെയാണ് ചിതമ്പൽ ഉള്ളത് അവിടെയെല്ലാം ഒന്ന് ഉരച്ചാൽ മാത്രം മതി അതിനുള്ള എല്ലാ ചെതുമ്പലുകളും പെട്ടെന്ന് തന്നെ വിട്ടു കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.