എലിശല്യം രൂക്ഷമാണോ? എങ്കിൽ ഇങ്ങനെ ചെയ്യൂ എലികൾ വീടുവിട്ട് ഓടിക്കോളും.

ഓരോ വീട്ടിലും ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് എലിശല്യം. പുറമേ നിന്ന് എലികൾ അകത്തേക്ക് കയറി വരികയും വീട്ടിലുള്ള വസ്ത്രങ്ങളും ഭക്ഷണങ്ങളും എല്ലാം നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ എലികൾ വീട്ടിലേക്ക് കയറി വരികയും പിന്നീട് അത് അധികം ആവുകയും അത് പല തരത്തിലുള്ള രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

   

അതിനാൽ തന്നെ എലികളെ പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് തുരത്തേണ്ടത് അനിവാര്യമാണ്. എലികളെ വീട്ടിൽ നിന്ന് തുരുത്തുന്നതിന് വേണ്ടി കൂടുതൽ ആളുകളും സ്വീകരിക്കുന്ന ഒരു മാർഗ്ഗം എന്ന് പറയുന്നത് എലിവിഷം വാങ്ങി വീട്ടിൽ പ്രയോഗിക്കുക എന്നുള്ളതാണ്. എന്നാൽ ഇങ്ങനെ എലി വിഷം വീട്ടിൽ വയ്ക്കുമ്പോൾ അത് പലപ്പോഴും കുട്ടികൾ എടുക്കുവാനും അതുവഴി വളരെ മാരകമായുള്ള അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

എന്നാൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ എലികളെ വീട്ടിൽ നിന്നും തുരത്തുന്നതിന് വേണ്ടിയിട്ടുള്ള നല്ല റെമഡികളാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇതിൽ ഏറ്റവും ആദ്യത്തേത് ഒരു ഇല വച്ചിട്ടുള്ള പ്രയോഗമാണ്. ഇതിനായി നമുക്ക് വളരെയധികം ഔഷധഗുണങ്ങളുള്ള എരിക്കിന്റെ ഇല ഉപയോഗിക്കാവുന്നതാണ്. നല്ലൊരു മണമാണ് എരിക്കിന്റെ ഇലയക്ക് ഉള്ളത്.

ഈയൊരു മണം എലികൾക്ക് അരോചകമായതിനാൽ തന്നെ ഇതിന്റെ മണം അടിക്കുമ്പോൾ തന്നെ എലികൾ വീട്ടിൽ നിന്ന് ദൂരെ പോയി കിട്ടുന്നു. ഔഷധഗുണങ്ങളുള്ള ഇല ആയതിനാൽ തന്നെ ഇത് വീട്ടിലേക്ക് കയറ്റുന്നത് കൊണ്ട് യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും നമുക്ക് ഓരോരുത്തർക്കും ഉണ്ടാവുകയുമില്ല. അതിനാൽ തന്നെ വളരെ എളുപ്പത്തിൽ ഇത് വച്ച് എലിയെ തുരത്താവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.