എണ്ണിയാൽ തീരാത്ത എളുപ്പ മാർഗ്ഗങ്ങളാണ് നാമോരോരുത്തരും നിത്യവും ഉപയോഗിക്കാറുള്ളത്. ജോലികൾ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഓരോ ടിപ്സുകളും നാം ഉപയോഗിക്കുന്നത്. ദൈനംദിന ജീവിതത്തിൽ നാം നേരിടുന്ന പല പ്രശ്നങ്ങളും വളരെ എളുപ്പം മറികടക്കാൻ സാധിക്കുന്ന കുറെയധികം ടിപ്സുകൾ ആണ് ഇതിൽ പറയുന്നത്. ഇവ ഓരോന്നും നമുക്ക് വളരെയധികം ഉപകാരപ്രദമാണ്.
അവയിൽ ഏറ്റവും ആദ്യത്തേത് സ്വർണാഭരണങ്ങൾക്ക് നിറം വെപ്പിക്കുക എന്നുള്ളതാണ്. പലപ്പോഴും പലവട്ടം ഉപയോഗിക്കുന്നതിന്റെ ഫലമായി സ്വർണാഭരണങ്ങളിൽ അഴുക്കുകളും ചെളികളും പറ്റി പിടിക്കുകയും അവയുടെ ആ സ്വർണ നിറത്തിന് മങ്ങൽ വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം പലപ്പോഴും സോപ്പോ സോപ്പും നല്ലവണ്ണം ഉരച്ചു കഴുകാറുണ്ട്.
എന്നാൽ ശരിയായിട്ടുള്ള ഫലം ലഭിക്കാറില്ല. എന്നാൽ ഈ ഒരു സൊല്യൂഷൻ ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മിനിറ്റുകൾക്കകം സ്വർണം പുതിയത് പോലെ തിളങ്ങി കിട്ടുന്നതാണ്. ഇതിനായി ഒരു ബൗളിലേക്ക് അല്പം മഞ്ഞപ്പൊടിയും ഏതെങ്കിലും ഒരു ഷാമ്പുവിന്റെ അല്പവും ഇട്ടുകൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. പിന്നീട് അതിലേക്ക് അല്പം വെള്ളം ഒഴിച്ച് ഈ ആഭരണങ്ങൾ മുക്കിവെച്ച് ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ എടുക്കാവുന്നതാണ്.
സ്വർണ്ണം പുതിയത് പോലെ ആയിത്തീരുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമെന്ന് പറയുന്നത് കറണ്ട് പോകുമ്പോൾ വസ്ത്രങ്ങൾ അയേൺ ചെയ്യുക എന്നുള്ളതാണ്. സ്കൂളിൽ പോകാൻ നിൽക്കുമ്പോഴോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പോകാൻ നിൽക്കുമ്പോൾ വസ്ത്രങ്ങൾ അയൺ ചെയ്യുന്ന സമയത്ത് കരണ്ട് പോകുമ്പോൾ നമുക്ക് അത് ചെയ്യാൻ സാധിക്കാതെ വരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.