തലയിണകളിലെ അഴുക്കും കറയും നീക്കാൻ ഇത്ര എളുപ്പമായിരുന്നോ ? കണ്ടു നോക്കൂ.

നമ്മുടെ ഏവരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് അഴുക്കും കറയും പിടിച്ച തലയിണകൾ. തലവച്ച് കിടക്കുന്നതായതിനാൽ തന്നെ മുടിയിഴകളിൽ എണ്ണമെഴുക്കോനവും ഉണ്ടെങ്കിൽ അത് തലയിണകളിൽ പറ്റി പിടിക്കുകയും പിന്നീട് അത് വലിയ കറകളായി മാറുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ ധാരാളം കറകൾ തലയിണകളിൽ ഉണ്ടാകുമ്പോൾ പൊതുവേ അത്തരം തലയിണകൾ വെയിലത്തിട്ട് ഉണക്കി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്.

   

കുറെ പ്രാവശ്യം ഇങ്ങനെ ചെയ്താലും പലപ്പോഴും നമുക്ക് തൃപ്തി കിട്ടാതെ വരികയും പിന്നീട് ഉപേക്ഷിക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ അഴുക്കും കറയും പറ്റിപ്പിടിച്ച് തലയിണകൾ ആരും കളയേണ്ട ആവശ്യം വരുന്നില്ല. ഒരു രൂപ പോലും ചെലവാക്കാതെ പുതിയ തലയണ വാങ്ങിക്കാതെ തന്നെ ഈ പഴയ തലയിണ പുതിയത് പോലെ ആക്കാവുന്നതാണ്. അതിനായി നല്ലൊരു സൂപ്പർ സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്.

ഇതിനായി ഒരു ബൗളിലേക്ക് അല്പം പൊടിയുപ്പും അതിലേക്ക് അല്പം സോഡാപ്പൊടിയും ഇട്ടുകൊടുത്ത നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. ഉപ്പും സോഡാ പൊടിയും നല്ലൊരു ക്ലീനിങ് ഏജന്റ് ആയതിനാൽ തന്നെ ഇത് പെട്ടെന്ന് തന്നെ കറയെയും അഴുക്കിനേയും നീക്കുന്നതായിരിക്കും. പിന്നീട് ഈ മിശ്രിതത്തിലേക്ക് അല്പം വിനാഗിരിയും സോപ്പുപൊടിയും ഇട്ടുകൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്.

പിന്നീട് ഒരു ബക്കറ്റിലേക്ക് ഈ ഒരു സൊലൂഷൻ ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് നേരിയ ചൂടുവെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. തലയിണ മുങ്ങി നിൽക്കുന്നതിന് ആവശ്യമായിട്ടുള്ള വെള്ളം അതിൽ ഉണ്ടാകേണ്ടതാണ്. പിന്നീട് അതിലെ അഴുക്കും കറയും എല്ലാം നീങ്ങി കിട്ടുന്നതിനുവേണ്ടി ഒരു മണിക്കൂറെങ്കിലും അത് അങ്ങനെ തന്നെ വയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.