നാം ഏതൊരു ജോലി ചെയ്യുമ്പോഴും അതിൽ എളുപ്പം മാർഗം നോക്കുന്നവരാണ്. അത്തരത്തിൽ ഏതൊരു പ്രവർത്തനവും എളുപ്പത്തിൽ ചെയ്യുന്നതിനുവേണ്ടി പല പോംവഴികളും സ്വീകരിക്കാറുണ്ട്. അത്തരം കുറച്ച് ടിപ്സുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. ഏവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്പ്സുകൾ ആണ് ഇത്. അതിൽ ഏറ്റവും ആദ്യത്തേത് കട്ടപിടിച്ചാൽ നെയിൽ പോളിഷും ഫൗണ്ടേഷനും എല്ലാം ഉപയോഗപ്രദമാക്കുന്നതാണ്.
അത്തരത്തിൽ നാം ഉപേക്ഷിക്കുന്ന നെയിൽ പോളിഷിന്റെ ബോട്ടിലുകളും അതുപോലെതന്നെ ഫൗണ്ടേഷന്റെ ബോട്ടിലുകളും ഐ ലൈനറുകളുടെ ബോട്ടിലുകളും എല്ലാം ഒരു കപ്പിൽ അല്പം ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് ഇറക്കി വയ്ക്കേണ്ടതാണ്. ആ വെള്ളം ചൂടാറിയതിനു ശേഷം എടുത്തു നോക്കുകയാണെങ്കിൽ അതിനുള്ളിൽ ഉള്ളതെല്ലാം ലൂസ് ആയി കിട്ടുകയും നമുക്ക് ഉപയോഗപ്രദമാവുകയും ചെയ്യും.
അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം ഉപയോഗിക്കുന്ന ഒന്നാണ് പാത്രങ്ങൾ കഴുകുന്ന സോപ്പ്. പത്തു രൂപയുടെ ഒരു സോപ്പ് വാങ്ങിക്കുകയാണെങ്കിൽ നാലോ അഞ്ചോ ദിവസം അതിൽ കൂടുതൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കാറില്ല. എന്നാൽ ഈ സോപ്പ് ഉപയോഗിച്ച് ഈ ഒരു കാര്യം ചെയ്താൽ മാത്രം മതി നാലു ദിവസം ഉപയോഗിക്കുന്ന സോപ്പ് 15 16 ദിവസം ഉപയോഗിച്ചാൽ പോലും കഴിയുകയില്ല.
ഇതിനായി ഏറ്റവും ആദ്യം ഈ സോപ്പ് നല്ലവണ്ണം ചെറുതായി ചീകി എടുക്കേണ്ടതാണ്.അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ചു കൊടുത്തു നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ഇതിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോൾ ആ സോപ്പ് പെട്ടെന്ന് തന്നെ അതിൽ അലിഞ്ഞു കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.