ഏതു മഴക്കാലത്തും എത്ര വലിയ അഴുക്കും കറയും പിടിച്ച ചവിട്ടിയും കിച്ചൻ ടൗലും എളുപ്പത്തിൽ ക്ലീനാക്കാം.

ഓരോ വീട്ടിലെയും വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകളും ചവിട്ടികളും എല്ലാം വൃത്തിയാക്കുക എന്നുള്ളത്. മഴക്കാലമാണെങ്കിൽ പറയുകയേ വേണ്ട ഇത്തരത്തിൽ ചവിട്ടികളിൽ ധാരാളം ചെളി പറ്റി പിടിക്കുകയും അത് വൃത്തിയാക്കി കഴുകാൻ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്യുന്നു. അതുപോലെതന്നെയാണ് കിച്ചനിൽ ഉപയോഗിക്കുന്ന ടവലുകളും.

   

ഇവയിൽ ധാരാളമായി വഴിവഴുപ്പും അഴുക്കുകളും തങ്ങിനിൽക്കുകയും പിന്നീട് അത് കഴുകി വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ കിച്ചണിൽ ഉപയോഗിക്കുന്ന ടവലുകളും ചവിട്ടികളും എല്ലാം വളരെ എളുപ്പത്തിൽ കഴുകി എടുക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതുപോലെ തന്നെ നമ്മുടെ ബാത്റൂമിൽ നാം ഉപയോഗിക്കുന്ന ടവലുകളും തർക്കികളും കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്.

ഇപ്രകാരം ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നമ്മുടെ വീട്ടിൽ നാം ഉപയോഗിക്കുന്ന ബാത്റൂം ടവലുകളും മറ്റും ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് അടുപ്പത്തേക്ക് വയ്ക്കുകയാണ് വേണ്ടത്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ സോപ്പും പൊടിയും ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും ഇട്ടുകൊടുത്തതിനുശേഷം കിച്ചൻ ടവലുകൾ അതിലേക്ക് മുക്കി വയ്ക്കേണ്ടതാണ്.

പിന്നീട് ഇത് രണ്ടുമൂന്നു പ്രാവശ്യം തിളപ്പിച്ചതിനുശേഷം ഗ്യാസ് ഓഫ് ചെയ്തു മാറ്റിവെക്കേണ്ടതാണ്. ഇങ്ങനെ കഴുകുമ്പോൾ നമ്മുടെ ടവലുകളിലും ടർക്കികളിലും എല്ലാം പറ്റി പിടിച്ചിരിക്കുന്ന എല്ലാ അഴുക്കും കറയും വഴുവഴുപ്പും പെട്ടെന്ന് തന്നെ ഇല്ലാതായി കിട്ടുന്നതാണ്. അതുപോലെതന്നെ നമ്മുടെ ചവിട്ടികൾ നല്ലവണ്ണം വൃത്തിയാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം തണുത്ത വെള്ളമാണ് ഒഴിക്കേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.