നിങ്ങളുടെ കാലിൽ ഇങ്ങനെ വരുന്നുണ്ട് എങ്കിൽ ശ്രദ്ധിക്കുക അത് ഹാർട്ടറ്റാക്ക് ലക്ഷണങ്ങളാകാം.

പ്രമേഹരോഗം ഉള്ള ആളുകളിലെ മരണത്തിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഹൃദ്രോഗമാണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് പ്രമേഹം എന്നത് വെറും ഒരു ഷുഗർ വർദ്ധനവ് ആയി പരിഗണിക്കേണ്ട കാര്യമില്ല അത് ആ ഹൃദ്രോഗങ്ങൾക്കുള്ള അപകട സാധ്യത കൂടിയാണ്.പ്രത്യേകിച്ചും ഹൃദയ ധമിനി രോഗങ്ങൾക്കുള്ള സാധ്യതയാണ് പറയപ്പെടുന്നത്.

   

പ്രമേഹരോഗം ഇല്ലാത്ത ആളുകളെ അപേക്ഷിച്ച് പ്രമേഹം ഉള്ളവരിൽ ഹൃദയ ധമിനി രോഗങ്ങൾ വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്.പ്രമേഹമുള്ള ആളുകളിൽ ഹൃദയധമിനി രോഗ സാധ്യത പുരുഷന്മാരിൽ ഇരട്ടിയാക്കുകയും സ്ത്രീകളിൽ മൂന്നിരട്ടി ആക്കുകയും ചെയ്യുന്നു എന്ന് വളരെ പ്രസിദ്ധമായ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രമേഹ രോഗവും പ്രമേഹവും മൂലം ഉണ്ടാകുന്ന ഹൃദയ രോഗങ്ങളും തീവ്രമാകാതെ അനുയോജ്യമായ ചികിത്സകൊണ്ടും.

ജീവിതരീതിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടും എല്ലാം തന്നെ കൃത്യമായി പരിശോധന കൊണ്ടും വലിയൊരു അളവ് വരെ നമുക്ക് ഇത് തടയാനാകും എന്നത് ഒരു ശുഭകരമായ ഒരു കാര്യമാണ്. ഒരു രോഗിക്ക് മറ്റു പ്രശ്നങ്ങളൊന്നുമില്ല എങ്കിൽ ഷുഗർ നിയന്ത്രിക്കാനുള്ള മരുന്നുകൾ എല്ലാം തന്നെ കൊടുക്കുന്നത് ഹൃദ്രോഗം ഒഴിവാക്കുവാൻ ആയിട്ട് സഹായിക്കും. മരുന്നുകളോടൊപ്പം തന്നെ ഭക്ഷണരീതിയിൽ ക്രമീകരണവും അതുപോലെതന്നെ ഹൃദയ ധമിനികൾക്ക് ഗുണം ചെയ്യുന്ന വ്യായാമങ്ങളും ചെയ്യുന്നത് വളരെയധികം നല്ലതാണ്.

തികച്ചും ആരോഗ്യവാനായ ഒരാൾക്ക് ഉത്തമമായ ബിപി നിരക്ക് എന്ന് പറയുന്നത് 120 മുതൽ 80 വരെയാണ് ഈ നിരക്കിൽ നിന്ന് ഗണ്യമായ മാറ്റം കണ്ടാൽ ഇത് ഹൃദ്രോഗത്തിന്റെയും വൃക്കകളുടെ പ്രശ്നത്തിന്റെയോ രോഗത്തിന്റെയോ സൂചനകളായി നമുക്ക് വിശ്വസിക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മൂലം കാലിൽ ചില മാറ്റങ്ങൾ കാണുകയാണ് എങ്കിൽ ഇത് ഹൃദ്യോഗത്തിന്റെ ലക്ഷണങ്ങളായി കാണുവാൻ സാധിക്കും എന്നാണ് ഡോക്ടർ വിശദീകരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.