ശരീരത്തിന്റെ ഓരോ അവയവങ്ങൾക്കും ശരീരരോഗ്യം ഏത് അവസ്ഥയിലാണ് എന്തൊക്കെ അസുഖങ്ങൾ ശരീരത്തിന് ഉണ്ട് എന്നൊക്കെ മനസ്സിലാക്കി തരാൻ സാധിക്കും കണ്ണും ചർമ്മവും നാക്കും കാൽപാദവുമൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് ശരീരത്തിന്റെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനും സാധിക്കും നമ്മളിൽ നല്ലൊരു ശതമാനം ആളുകളും കാൽപാദത്തിലും കാലിലെ വിരലുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് വലിയ ശ്രദ്ധ കൊടുക്കാത്തവരാണ്. എന്നാൽ കാൽപാദത്തിലെ മാറ്റങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ട് എന്നത്.
മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും കാൽപാദങ്ങളിലും കാലിലെ വിരലുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിലെ പല പോഷകങ്ങളുടെയും കുറവിനെയാണ് സൂചിപ്പിക്കുന്നത് ചിലതാകട്ടെ പ്രമേഹം പോലുള്ള അമിത ശ്രദ്ധയാവശ്യമായ അസുഖങ്ങളുടെ സൂചനയുമാണ്. ഇങ്ങനെ ശരീരം നൽകുന്ന സൂചനകൾ മനസ്സിലാക്കി നമ്മൾ ജാഗ്രത പാലിക്കേണ്ടതുമുണ്ട്.ഉണ്ടാകുന്ന മാറ്റങ്ങൾ വഴി കണ്ടുപിടിക്കാൻ കഴിയുന്ന അസുഖങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം പാദത്തിന്റെ ഉപ്പൂറ്റി ഭാഗത്തുണ്ടാകുന്ന വരണ്ടതും ഇളകുന്ന തരത്തിലുമുള്ള ചർമം.
സൂചിപ്പിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളുടെ തുടക്കമാണ് ഇങ്ങനെ ഉണ്ടാക്കുന്ന കാലിലെ വരണ്ട ചർമ്മവും അതിനോട് അനുബന്ധിച്ചു ഉണ്ടാകുന്ന ശരീരഭാരം വർദ്ധനയും കാഴ്ചയുടെ പ്രശ്നവും കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പും തൈറോയ്ഡ് പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. പ്രശ്നങ്ങൾ ഒരുമിച്ച് വരികയാണെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണേണ്ടതുണ്ട് കാൽപാദത്തിലും കാൽവിരലുകളിലും ഉള്ള രോമങ്ങളുടെ പെട്ടെന്നുള്ള കൊഴിഞ്ഞുപോക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് എന്നതിന്റെ സൂചനയാണ്.
ശരീരത്തിന് ആവശ്യമായ രീതിയിൽ രക്തചക്രമണം ഈ ഭാഗത്ത് എത്തുന്നില്ല എന്നതിന്റെ സൂചനയാണ് പെട്ടെന്ന് ഈ ഭാഗങ്ങളിൽ രോമങ്ങളുടെ കൊഴിഞ്ഞുപോക്ക് സൂചിപ്പിക്കുന്നത് എന്തെങ്കിലും ജോലി ചെയ്തു കഴിയുമ്പോഴോ അല്ലാത്തപ്പോഴും അസാധാരണമായ രീതിയിൽ കൈകാലുകളുടെ മസിലുകളിൽ കൊളുത്തി പിടിക്കുന്നത് പോലെ അനുഭവപ്പെടുക ഈ പ്രശ്നം തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..