ദൈനംദിന ജീവിതത്തിൽ നമുക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒന്നാണ് കിച്ചൻ ടിപ്സുകൾ. പലതരത്തിലുള്ള കിച്ചൻ ടിപ്സുകൾ ആണെന്ന് ദിവസവും ഉപയോഗിക്കാറുള്ളത്. ഇത്തരത്തിലുള്ള കിച്ചൻ ടിപ്പ്സുകൾ നല്ല എഫക്ടീവും സമയം ലാഭിക്കുന്നതും പൈസ ലഭിക്കുന്നതും ആണ്. അത്തരത്തിൽ വളരെയധികം ഉപകാരപ്രദമായിട്ടുള്ളതും എഫക്റ്റീവ് ആയിട്ടുള്ളതും ആയിട്ടുള്ള കുറച്ചു പുതിയ കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്.
ഇത്തരം ടിപ്സുകൾ നമ്മുടെ അടുക്കള ജോലികളെ കൂടുതൽ എളുപ്പമാക്കുന്നു. പലപ്പോഴും നാം മാങ്ങാ കറി ഉണ്ടാക്കുമ്പോൾ മാങ്ങയ്ക്ക് പുളികൂടി പോകാറുണ്ട്. പാത്രത്തിൽ പുലികൂടിയ മാങ്ങയുടെ പുളി കുറയ്ക്കുന്നതിനു വേണ്ടി ചെറിയൊരു ട്രിക്ക് പ്രയോഗിക്കാവുന്നതാണ്. അതിനായി മാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞതിനു ശേഷം അതിലേക്ക് അല്പം ഉപ്പ് നല്ലവണ്ണം തേച്ചുപിടിപ്പിക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്ന് പുളി എല്ലാം വെള്ളത്തിലേക്ക് പോവുകയും ആ വെള്ളം തെറിച്ചു കളഞ്ഞുകൊണ്ട് നമുക്ക് മാങ്ങ എടുത്ത് കറി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാങ്ങ കറിയുടെ പുളി പാകത്തിന് ആവുന്നു. അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും ഗ്യാസ് അടുപ്പിലാണ് ചോറ് വയ്ക്കാൻ ഉള്ളത്. കലത്തിൽ അരിയിട്ട് ഗ്യാസ് അടുപ്പിൽ വയ്ക്കുകയാണെങ്കിൽ വളരെയധികം സമയമാണ് ചോറ് വെന്തു കിട്ടാൻ എടുക്കുന്നത്.
അതിനാൽ തന്നെ ഗ്യാസ് അടുപ്പിൽ ചോറ് വയ്ക്കുന്നവർക്ക് ഏറ്റവും നല്ലൊരു മാർഗം എന്ന് പറയുന്നത് കുക്കറിൽ ചോറ് വയ്ക്കുക എന്നുള്ളതാണ്. അരിയുടെ വേവ് അനുസരിച്ച് വിസിലുകൾ ക്രമപ്പെടുത്തി അരി വേവിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചോറ് ആവുകയും ഗ്യാസ് കൂടുതലായി ലാഭിക്കുകയും ചെയ്യാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.