രചന – വൈദേഹി ദേഹി
നിനക്കായ് മാത്രം❤️ 33
അയ്യേ… ഇവനെന്താ തലയിണയെ പീഡിപ്പിക്കാൻ പോണോ…
തലയിണയും കെട്ടിപ്പിടിച്ചുള്ള വേദൂന്റെ കിടപ്പ് കണ്ടതും പാത്തു മനസ്സിൽ പറഞ്ഞു… എന്നിട്ട് പതിയെ തിരിഞ്ഞു ശബ്ദം ഉണ്ടാക്കാതെ അവന്റെ മുറിയുടെ വാതിൽ അകത്തു നിന്ന് അടച്ചു… എന്നിട്ട് പതിയെ നടന്നു അവന്റെ അടുത്തെത്തി…
ഇനിയീ ജന്തുവിനെ ഉണർത്താൻ എന്താണാവോ ഒരു വഴി… മ്മ്മ്…
അപ്പോഴാണ് മുറിയുടെ ഒരു മൂലക്ക് വേസിൽ അടുക്കി വെച്ചിരിക്കുന്ന മയിൽപ്പീലികൾ അവൾ കണ്ടത്…ഒരു നിമിഷം അവൾ എന്തോ ആലോചിച്ചു…
അയ്യേ… അത് മാധവൻ രുക്മിണീടെ അരഞ്ഞാണം കട്ട ലൈൻ അല്ലേ… അത് വേണ്ട…
അവളതും പറഞ്ഞു സ്വയം തലയ്ക്കൊരു കൊട്ടും കൊടുത്തു വേദുവിന്റെ പുറത്ത് തട്ടി വിളിക്കാൻ തുടങ്ങി…
ടാ… ഒന്നെണീറ്റേ…
എവിടെ… ചെക്കനുണ്ടോ അറിയുന്നു… അവനൊന്നൂടെ ആ തലയിണയിൽ മുഖമമർത്തി കിടന്നു…
ഹ്മ്മ്… അമ്മാ… ഒരു അഞ്ച് മിനിറ്റ് കൂടെ…
ഉറക്കത്തിനിടയ്ക്ക് അവൻ പറഞ്ഞതും പാത്തു അവനെ സൂക്ഷിച്ചു നോക്കി…
അമ്മയോ… ആരുടെ അമ്മ…
അവൾ അതും പറഞ്ഞുകൊണ്ട് അവനെ ഒന്നൂടെ ശക്തിയിൽ തട്ടി വിളിച്ചു…
ടാ പൊട്ടാ…ഇത് ഞാനാ… നീയൊന്ന് എണീക്കുന്നുണ്ടോ…
ഇപ്പോഴാണ് നമ്മുടെ കൊച്ചന് കുറച്ചൊരു ബോധം വന്നത്…
ഈ ശബ്ദം…
അവനതും മനസ്സിൽ പറഞ്ഞുകൊണ്ട് വേഗം ചാടി എണീറ്റു… മുന്നിൽ നിൽക്കുന്ന ആളെ വ്യക്തമാകാത്തത് കൊണ്ട് അവനൊന്നൂടെ കണ്ണുകൾ തിരുമ്മി നോക്കി… എളിയ്ക്ക് കയ്യും കുത്തി തന്നെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന പാത്തൂനെ കണ്ടതും അവന്റെ മുഖം ചുളിഞ്ഞു…
നീയോ… നീയെന്താ എന്റെ മുറിയിൽ…
അവൻ ചോദിച്ചെങ്കിലും അവൾ മറുപടി ഒന്നും പറഞ്ഞില്ല… അവനെ അടിമുടി ഒന്ന് നോക്കിയിട്ട് പെട്ടന്നവൾ തിരിഞ്ഞു നിന്നു…അപ്പോഴാണ് അവൻ സ്വയം ഒന്ന് നോക്കിയത്…
അയ്യേ…
ഒറ്റ ചാട്ടത്തിന് അവൻ കട്ടിലിന്റെ അപ്പുറത്തേക്ക് ചാടി അവിടെ ഹാങ്ങറിൽ കിടന്ന ടി ഷർട്ട് എടുത്ത് ഇട്ടു…
ചേ…നിനക്ക് ഉടുപ്പിട്ടോണ്ട് കിടന്നുറങ്ങി കൂടെ… വൃത്തികെട്ടവൻ…
പാത്തു തിരിഞ്ഞു നിന്നുകൊണ്ട് തന്നെ പറഞ്ഞു…
പിന്നേ… നാട്ടിലുള്ള എല്ലാ ആണുങ്ങളും രാത്രി ഷർട്ടും പാന്റുമിട്ട് ഇൻ ചെയ്തോണ്ടാണല്ലോ കിടന്നുറങ്ങുന്നത്…ഒഞ്ഞു പോടീ…
അവൻ അവളെ പുച്ഛിച്ചോണ്ട് പറഞ്ഞതും പാത്തു അവനെ തിരിഞ്ഞു രൂക്ഷമായൊന്ന് നോക്കി…
അല്ലാ… നിനക്കിപ്പോ എന്താ വേണ്ടേ… ഞാൻ തുണി ഇട്ടോണ്ടാണോ കിടന്നുറങ്ങുന്നേന്ന് അറിയാനാണോ രാവിലെ തന്നെ കുറ്റിയും പറിച്ചിങ്ങു പോന്നത്…?
അവൻ ദേഷ്യപ്പെട്ടു ചോദിച്ചപ്പോഴാണ് താൻ വന്ന കാര്യം അവൾ ഓർത്തത്…
അല്ല…
പിന്നെ…?
അത്… അത് പിന്നെ…
ഓഹ്… രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താതെ ഒന്ന് പറഞ്ഞു തുലയ്ക്കുന്നുണ്ടോ…
വേദു ദേഷ്യപ്പെട്ടതും അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു…
നീ എന്തിനാ ഇന്നലെ അങ്ങനെ പറഞ്ഞത്…?
എന്ത് പറഞ്ഞൂന്ന്…?
അവൻ കാര്യം മനസ്സിലാകാതെ ചോദിച്ചു…
ഇന്നലെ എന്തിനാ എന്നോട് പറഞ്ഞത് പ്രാക്ടീസ് മുടക്കണ്ട പ്രോഗ്രാമിൽ ഞാൻ പാർട്ടിസിപ്പേറ്റ് ചെയ്യണമെന്ന്…
അവൾ ചോദിച്ചു… അപ്പോഴാണ് അവനും കാര്യം മനസ്സിലായത്…
ഓഹ്…അപ്പോ അതാണ് കാര്യം…ചുമ്മാതല്ല കുട്ടിപ്പിശാശ് രാവിലെ തന്നെ ഇങ്ങ് പോന്നത്…
അവൻ താഴേക്ക് നോക്കി വലത്തേ കൈകൊണ്ട് നെറ്റി തടവിക്കൊണ്ട് പതിയെ പറഞ്ഞു…
എന്താ…?
അവൻ എന്തോ പിറുപിറുക്കുന്നത് കേട്ടതും അവൾ നെറ്റി ചുളിച്ചു ചോദിച്ചു…
ഓഹ്… ഒന്നൂല്ല… ഞാൻ അപ്പോ അങ്ങനെ ചുമ്മാ പറഞ്ഞന്നേ ഉള്ളൂ…
അവൻ നിസ്സാര ഭാവത്തിൽ അതും പറഞ്ഞുകൊണ്ട് അവിടെ കിടന്ന ടവലും എടുത്തുകൊണ്ടു ബാത്‌റൂമിലേക്ക് നടക്കാൻ പോയതും പാത്തു തടസ്സമായി മുന്നിലേക്ക് വന്നു നിന്നു…
നിനക്കിനി എന്താ വേണ്ടേ…?
അവൻ സഹികെട്ടു ചോദിച്ചു…
അല്ല… നീ ചുമ്മാ പറഞ്ഞതല്ല… വെറുതെ എന്തിനാ അങ്ങനെ പറയുന്നത്… നീ എന്തോ മനസ്സിലുറപ്പിച്ചു പറഞ്ഞതാ അത്… എനിക്കറിയാം…മര്യാദക്ക് പറഞ്ഞോ…
അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കി പറഞ്ഞതും ഒരു നിമിഷം അവന്റെ കണ്ണുകളും അവളിൽ ഉടക്കി നിന്നു… പെട്ടന്ന് തന്നെ അവൻ നോട്ടം മാറ്റി…
നീയൊന്ന് പോയേ… എനിക്ക് ഫ്രഷ് ആകണം… എനിക്കൊന്നും പറയാനില്ല…
അവൻ അവളെ സൈഡിലേക്ക് തള്ളി മാറ്റി അതും പറഞ്ഞുകൊണ്ട് വേഗം ബാത്‌റൂമിലേക്ക് കയറി കതകടച്ചു…പാത്തു ഒരു നിമിഷം അങ്ങനെ തന്നെ നിന്നു… എന്നിട്ട് തിരിഞ്ഞു അടഞ്ഞു കിടക്കുന്ന ബാത്റൂമിന്റെ വാതിലിലേക്ക് നോക്കി…
വേണ്ട… നീ പറയണ്ട… അല്ലേലും നിന്നോട് ചോദിക്കാൻ വന്ന ഞാനാ മണ്ടി…ഈ പാത്തുവിന് അറിയാം എങ്ങനെ കണ്ടുപിടിക്കണമെന്ന്…
അവൾ സ്വയം പറഞ്ഞു… എന്നിട്ട് വേഗം പുറത്തേക്കിറങ്ങി വാതിൽ ചാരി മുന്നോട്ട് നോക്കിയതും കണ്ടു തന്നെ തന്നെ നോക്കി കയ്യും കെട്ടി നിൽക്കുന്ന അക്കുവിനെ…
പാത്തു ഒരു നിമിഷം ഒന്ന് നിന്നു…
കർത്താവെ…പെട്ടു…
അവൾ അതും പറഞ്ഞുകൊണ്ട് അക്കുവിനെ നോക്കി നന്നായൊന്ന് ഇളിച്ചു…
ഈൗ…
അവളുടെ ഇളി കണ്ടതും അക്കുവും അതു പോലെ തന്നെ അവളെ നോക്കി ഇളിച്ചു…
ഈൗ… മോളെന്താ ഇവിടെ…
അവൾ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചതും പാത്തുവിന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു…
അ… അത്… പിന്നെ… ഞാൻ…
ആഹ്… പോരട്ടേ… ഞാൻ…?
ഞാൻ…ചുമ്മാ…വെറുതെ… ഇങ്ങോട്ട് വന്നപ്പോ… വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടപ്പോ…
പാത്തു നിന്ന് പരുങ്ങി…
മോളിങ്ങു വന്നേ… ച്യാച്ചി ചോദിക്കട്ടെ…
അതും പറഞ്ഞുകൊണ്ട് അക്കു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവളുടെ റൂമിലേക്ക് നടന്നു…മുറിയിലേക്ക് കയറിയതും അവൾ വാതിലടച്ചു കുറ്റി ഇട്ടു…തിരിഞ്ഞു പാത്തുവിനെ നോക്കിയതും കണ്ടു കള്ളത്തരം കണ്ടു പിടിച്ച കുട്ടിയെ പോലെ നിൽക്കുന്ന പാത്തുവിനെ…
ആഹ്… ഇനി പറ… എന്താ രാവിലെ തന്നെ വേദുവേട്ടന്റെ മുറിയിൽ… അകത്തേക്ക് കയറി പോയിട്ട് കുറെ നേരമായല്ലോ…
അവൾ പറഞ്ഞതും ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു പാത്തുവിന് മനസ്സിലായി… അവൾ ഒന്ന് ദീർഘശ്വാസം എടുത്തുകൊണ്ടു നേരെ കട്ടിലിലേക്ക് ചെന്നിരുന്നു…
ആഹ്… അത് വേറൊന്നും കൊണ്ടല്ല… നിന്റെ ആ ചേട്ടനെ കൊണ്ട് എനിക്ക് ചിലത് പറയിപ്പിക്കാൻ ഉണ്ട്…
അവൾ പറഞ്ഞതും അക്കു സംശയത്തോടെ അവളെ ഒന്ന് നോക്കി…
പറയിപ്പിക്കാനോ… എന്ത് പറയിപ്പിക്കാൻ…?
അവൾ ചോദിച്ചതും പാത്തു നടന്ന കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു…ഇതൊക്കെ കേട്ടതും അക്കുവിന്റെ തലയിലെ കിളികൾ എങ്ങോട്ടൊക്കെയോ പറന്നു…അവൾ നേരെ വന്നു പാത്തുവിന്റെ അടുത്തേക്കിരുന്നു…
ഏയ്… അതെന്റെ വേദുവേട്ടനല്ല… എന്റെ വേദുവേട്ടൻ ഇങ്ങനല്ല…
അവളുടെ പറച്ചിൽ കേട്ടതും പാത്തു നെറ്റി ചുളിച്ചു അവളെ സൂക്ഷിച്ചു നോക്കി…
എങ്ങനല്ലെന്ന്… ഒഞ്ഞു പോടീ കുരുട്ടേ… നിന്റെ ഓവർ എക്സ്പ്രഷൻ കണ്ടാൽ തോന്നുമല്ലോ അവനെന്നെ പിടിച്ചു കിസ്സ് ചെയ്‌തെന്ന്…
അവൾ അക്കുവിന്റെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തുകൊണ്ട് ചോദിച്ചതും അക്കു നാണത്തോടെ കയ്യിലെ നഖം കടിച്ചുകൊണ്ട് അവളെ ഒന്ന് നോക്കി…
ഇനി അങ്ങനെ വല്ലോം നടന്നാലും എനിക്ക് കുഴപ്പൊന്നും ഇല്ല കേട്ടോ…
അവളുടെ സംസാരം കേട്ടതും പാത്തുവിന്റെ കണ്ണു രണ്ടും ഇപ്പൊ പുറത്ത് വരുമെന്ന അവസ്ഥയിൽ ആയി…
ഒക്കെ ഒക്കെ…ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ എന്റെ പൊന്ന് പാത്തൂസേ… പിണങ്ങല്ലേ…
കൊച്ചുപിള്ളേരെ കൊഞ്ചിക്കുന്ന പോലെ പാത്തുവിന്റെ താടിയിൽ പിടിച്ചുകൊണ്ട് അക്കുവത് പറഞ്ഞതും പാത്തു ചിരിച്ചുപോയി…
ആഹ്… ലെറ്റ്സ് കം ടു ദി മാറ്റർ…ചേച്ചിക്കിപ്പോ അറിയേണ്ടത് വേദുവേട്ടൻ എന്തിനാ അങ്ങനെ പറഞ്ഞത് എന്നല്ലേ…
അക്കു സീരിയസ് ആയി പറഞ്ഞതും പാത്തു അതേയെന്ന് തലയാട്ടി…
ശെടാ… ഇതിന്റെ ഉത്തരം സിമ്പിൾ അല്ലേ…നാളെ കോളേജിൽ ചെന്ന് ഒന്ന് തിരക്കിയാൽ പോരേ… ചേച്ചി പാർട്ടിസിപ്പേറ്റ് ചെയ്തിരിക്കും എന്ന് വേദുവേട്ടൻ പറഞ്ഞിട്ടുണ്ടെങ്കിൽ ആ ലിസ്റ്റിൽ ചേച്ചിയുടെ പേര് വരാതെ പറ്റില്ലാലോ…
എടീ… അതിന് ഫൈനൽ ലിസ്റ്റിൽ എന്റെ പേര് ഇല്ലല്ലോ…പേരില്ലാതെ എങ്ങനാ ഞാൻ പാർട്ടിസിപ്പേറ്റ് ചെയ്യുന്നത്…
പാത്തു ചോദിച്ചതും അക്കു എന്തോ കാര്യമായി ആലോചിക്കുന്നത് പോലെ താടി ഒന്നുഴിഞ്ഞു… എന്നിട്ട് പാത്തുവിനെ ഒന്ന് നോക്കി…
മ്മ്മ്…?
അവളുടെ നോട്ടം കണ്ടതും പാത്തു സംശയത്തിൽ അവളെ നോക്കി…
ചേച്ചീ… ചേച്ചി എന്തായാലും നാളെ കോളേജിൽ ചെല്ല്…ഏട്ടൻ അഥവാ ചുമ്മാ പറഞ്ഞതാണെങ്കിൽ ഫൈനൽ ലിസ്റ്റിൽ ഒരു കറക്ഷനും ഉണ്ടാവില്ല… അതായത് ചേച്ചിയുടെ പേര് അതിൽ കാണില്ല…അതല്ലെങ്കിൽ…
അല്ലെങ്കിൽ…?
പാത്തു ചോദിച്ചതും അക്കു അവിടെ നിന്നെഴുന്നേറ്റ് അവൾക്ക് നേരെ നിന്നു…
ഏട്ടന് ഇതിലെന്തെങ്കിലും പങ്കുണ്ടെങ്കിൽ നാളത്തെ ലിസ്റ്റിൽ ചേച്ചിയുടെ പേര് കാണും…ഷുവർ…
അവൾ പറഞ്ഞതും പാത്തു ഇരുന്നിടത്ത് നിന്നെഴുന്നേറ്റു…
അതേ ചേച്ചീ…ഫൈനൽ ലിസ്റ്റിൽ ചേച്ചിയുടെ പേരുണ്ടെങ്കിൽ ഏട്ടൻ ഇത് ചുമ്മാ പറഞ്ഞതല്ല… അതിലെന്തോ കള്ളത്തരം ഉണ്ട്…ചേച്ചിയുടെ പേര് വരാൻ ഏട്ടനെന്തോ ചെയ്തിട്ടുണ്ട്…
അതെന്തായാലും നാളെ കോളേജിൽ ചെന്നാലേ അറിയാൻ പറ്റൂ…
അക്കു പറഞ്ഞതും അതിൽ കാര്യം ഉണ്ടെന്ന് പാത്തുവിന് തോന്നി…
അതെന്ത് തന്നെ ആയാലും നമ്മളത് കണ്ടുപിടിച്ചിരിക്കും… ഓക്കേ…?
അക്കു കൈ നീട്ടിക്കൊണ്ട് പറഞ്ഞതും പാത്തുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു… അവൾ അക്കുവിന്റെ കയ്യിലേക്ക് തന്റെ കൈ ചേർത്തു…
ഓക്കെ…
••••••••••••••••••തുടരും••••••••••••••••
വല്ലാതെ ലേറ്റ് ആയി എന്നറിയാം… പക്ഷെ ഒരു തരത്തിലും എഴുതാൻ പറ്റിയ ഒരു സാഹചര്യത്തിൽ ആയിരുന്നില്ല ഞാൻ… അല്ലെങ്കിൽ എഴുതാൻ മനസ്സിലേക്ക് ഒന്നും വരുന്നില്ല എന്ന് പറയുന്നതാവും ശെരി… ഇനിയും ഇത്രയും ലേറ്റ് ആകാതെ മാക്സിമം ഒന്നിടവിട്ട ദിവസങ്ങളിൽ തന്നെ സ്റ്റോറി തരാൻ ഞാൻ കഴിവതും ശ്രെമിക്കാം… സ്റ്റോറി പൂർത്തിയാക്കാതെ ഇവിടം വിടാൻ മനസ്സ് വരുന്നില്ല… അതുകൊണ്ട് നിങ്ങളുടെ ഓക്കേ ആഗ്രഹപ്രകാരം എത്രയും പെട്ടന്ന് തന്നെ ഞാൻ ഈ സ്റ്റോറി പൂർത്തിയാക്കി തരുന്നതായിരിക്കും…