രചന – നൗഫു
രാവിലെ അമ്മയി ഉമ്മ ഉണ്ടാക്കിയ ദോശയും ചട്ടിണിയും കഴിക്കുന്നതിനിടയിലായിരുന്നു എന്റെ ഉള്ളിൽ നിന്നും എന്തോ ഉരുണ്ട് മുകളിലേക്കു കയറുന്നത് പോലെ തോന്നിയത്..”
“ഞാൻ ഉടനെ തന്നെ വാഷ് ബേസിന്റെ അരികിലേക് ഓടി..,..ആകെ തിന്ന ഒരു ദോശ മുഴുവൻ കഴിച്ചതിനേക്കാൾ വേഗത്തിൽ പുറത്തേക് വന്നു… കൂടെ കലശലയ വയറു വേദനയും…”
“ഞാൻ എഴുന്നേറ്റ് ഓടിയതിന് പിറകിലായി തന്നെ എന്റെ ഇളച്ചിയും (ഭർത്താവിന്റെ അനിയന്റെ ഭാര്യ ) കൂടെ എന്റെ ഇക്കയും ഓടി വന്നു…ഇക്ക എന്റെ പുറകിൽ തടവി തരുന്നുണ്ട്..”
“ആ ഒരു ചർഥിയിൽ തന്നെ ഞാൻ ക്ഷീണിച്ചു പോയിരുന്നു …”
“എന്നെ ഉമ്മയും ഇളച്ചി സമീനയും കൂടെ റൂമി ലേക്കു താങ്ങി കൊണ്ട് പോയി കിടത്തി..’
“വിവാഹം കഴിഞ്ഞിട്ട് രണ്ടാമത്തെ മാസത്തിലേക് കടന്ന് തുടങ്ങിയിട്ടേ ഉള്ളു…”
“എനിക്ക് എന്താണ് പറ്റിയതെന്നറിയാതെ ഇക്ക വാതിലിൽ പിടിച്ചു എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്…ഉമ്മാ, എന്താ ഓൾക് പറ്റിയത്..”
“ഇത് പെണ്ണുങ്ങൾക് മാസത്തിൽ ഒരു പ്രാവശ്യം വരുന്നതാണ് അതിന്റെ വയറു വേദനയാണ്..”
“അപ്പോ ഛർദിയോ…”
“അതും ഉണ്ടാകും വയറിനു ഒന്നും പിടിച്ചില്ലെങ്കിൽ…”
“ബെഡിൽ കിടന്ന ഞാൻ വീണ്ടും വോമിറ്റ് ചെയ്തു… ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്തത്ര ക്ഷീണിത യായി ഞാൻ മാറി…”
“എന്റെ അരികിൽ ഇരുന്നു കൊണ്ട് തന്നെ എന്നെ മാറിലേക് ചേർത്ത് നിർത്തി എന്റെ വോമിറ്റ് മുഴുവൻ ഇക്കയുടെ ശരീരത്തിലൂടെ ഒഴുകി തറയിലേക് പടർന്നു ” ഞാൻ ഇക്കയുടെ മുഖത്തേക് പതിയെ നോക്കി…
അവിടെ ഒരു ചിരി മാത്രമേ ഉള്ളൂ, ഞാൻ എന്നും കാണാറുള്ളു പുഞ്ചിരി…
“എന്റെ മറഞ്ഞു പോകുന്ന ബോധത്തിന്റെ ഇടയിലും ഞാൻ കണ്ടു ഉമ്മയും ഇക്കയും റൂമിൽ ഞാൻ വോമിറ്റ് ചെയ്തേതെല്ലാം വൃത്തിയാക്കുന്നുണ്ട്..”
“എന്റെ ഉള്ള ആരോഗ്യം വെച്ച് ഞാൻ ഉമ്മയോട് പറഞ്ഞു.. ഉമ്മാ ഞാൻ ചെയ്തോളാം..”
“വേണ്ട, നീ അവിടെ കിടന്നോ.. എനിക്കൊരു മോള് ഉണ്ടെങ്കിൽ അവൾക് ഇങ്ങനെ സംഭവിച്ചാൽ ഞാൻ തന്നെയല്ലേ ഇതൊക്കെ ചെയ്യുക.. എന്റെ മോള് റസ്റ്റ് എടുത്തോ ഇത് വൃത്തിയാക്കാൻ ഞാൻ ഉണ്ട്…”
❤❤❤
ഇത്താ … സമീനയാണ്…
“ഇത്താ, എനിക്കൊരു സംശയം ഇത് അതാണോ എന്ന്…’
“ഏത് …” ഞാൻ എന്താണെന്ന് അറിയാത്ത ഒരു ഭാവത്തോടെ അവളുടെ മുഖത്തേക് നോക്കി..
എന്നേക്കാൾ ഒരു വയസ്സിന് മൂത്തത് അവളാണെകിലും,
ഞങ്ങളുടെ വിവാഹം ഒരു ദിവസം തന്നെയായിരുന്നു..
ഇക്കയുടെ അനിയനാണ് സമീനയെ കെട്ടിയത്… അത് കൊണ്ട് തന്നെ ഇടക്കൊക്കെ എന്നെ അവൾ ഇത്ത എന്ന് വിളിക്കാറുണ്ട്…
“അത് തന്നെ നമുക്ക് വയറ്റിൽ ഉണ്ടാകില്ലേ, അതാണോ എന്നൊരു സംശയം…”
ഒരു അറിവും എനിക്ക് അതിനെ കുറിച്ച് ഇല്ലായിരുന്നു,. എന്റെ ഇക്കാക് എന്റെ അത്രയും ഇല്ലാ എന്ന് തന്നെ പറയാം…
“ഇത്ത കിടന്നോ.. ഞാൻ ഇക്കയോട് പറഞ്ഞു ടെസ്റ്റ് ചെയ്യുന്നത് മേടിക്കട്ടെ…”
“ഒരു ഉമ്മയാകുക എന്നുള്ള കാര്യം ആരാണ് കൊതിക്കാത്തത്.. തന്റെ ഈ കുഞ്ഞു വയറിനുള്ളിൽ ഒരു ജീവൻ,.. ആലോചിച്ചു നോക്കുമ്പോൾ തന്നെ ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോകുന്നു…”
“പടച്ചോനെ…” ഇനി അത് തന്നെ ആണോ…
“ഭക്ഷണത്തോട് മടുപ്പും അത് കഴിച്ചാൽ വോമിറ്റും ഉണ്ടാകുന്നത് വയറ്റിൽ ഉണ്ടാകുന്നതിന്റെ ലക്ഷണമായി ഞാൻ കേട്ടിട്ടും കണ്ടിട്ടുമുണ്ട്… ഞാൻ പതിയെ എന്റെ ടോപിന്റെ ഉള്ളിലൂടെ കൈകൾ ഓടിച്ചു വയറിൽ തൊട്ടു…” എന്റെ മനസ്സിനുള്ളിലേക് എന്തെന്നില്ലാത്ത ഒരു സംതൃപ്തി നിറഞ്ഞു വന്നു പതിയെ വീണ്ടും ഞാൻ മയക്കത്തിലേക് വീണു…
❤❤❤
“നല്ല ഉറക്കത്തിലാണ് ഞാൻ അതിനിടയിൽ എത്ര പ്രാവശ്യം വോമിറ്റ് ചെയ്തോന്നും അറിയില്ല.. ഇടക്കിടെ ഉമ്മ വന്നു അതെല്ലാം വൃത്തിയാക്കി പോകുന്നത് ഞാൻ എന്റെ ഉപബോധ മനസ്സിൽ കാണുന്നുണ്ട്..”
“അത് അവിടെ നിന്നോട്ടെ, ഞാൻ നന്നാക്കിക്കോളാം എന്ന് പറയാൻ എന്റെ മനസ്സ് കൊതിക്കുന്നുണ്ടെങ്കിലും, എന്റെ നാവ് ചലിക്കുന്നില്ല..”
ആരോ എന്റെ തലയിൽ മെല്ലെ തലോടുന്നുണ്ട്,..
അറിയാം അതെന്റെ ഇക്ക യാണ്.. ഒരു മാസം കൊണ്ട് തന്നെ എന്റെ ഹൃദയം അത്രമേൽ സ്വന്തമാക്കിയ പ്രാണ നായകൻ…
“ആ കൈകൾ എന്നെ ഉണർത്താതെ തന്നെ എന്റെ വയറിലേക് പതിയെ നിരങ്ങിയെത്തി… മെല്ലെ അവിടെ തന്റെ ചോരയെ തലോടുന്നത് പോലെ പതിയെ തഴുകാൻ തുടങ്ങി.. ഇക്കയുടെ കൈകൾ എന്റെ വയറിൽ തൊട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, എനിക്ക് ഇടക്ക് ഇക്കിളി വരും.. ഇക്കാ പേടിച്ചു കൊണ്ട് കൈ മാറ്റി…”
“ഞാൻ എന്റെ കൈകൾ കൊണ്ട് ഇക്കയുടെ കൈ പിടിച്ചു എന്നോട് ചേർത്ത് വെച്ചു..”
“ഇക്കാ, പതിയെ എന്റെ നെറ്റിയിലേക് ചുണ്ടുകൾ ചേർത്ത് കൊണ്ട് പറഞ്ഞു,
ലവ് യൂ, ഷംലി ….”
“ലവ് യൂ too…” എന്റെ ചുണ്ടുകൾ പതിയെ ചലിച്ചു, ഇക്കാക് കേൾക്കാൻ മാത്രം പാകത്തിൽ…
❤❤❤
ഹോ, നിങ്ങൾ ഇവിടെ കെട്ടി പിടിച്ചു കിടക്കണോ,.. റൂമിലേക്കു കയറി വന്ന സമീനയും അനിയനും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..
“ഇതാ ഇത്ത.. ഇതൊന്ന് നോക്കിക്കേ”,.. എന്നും പറഞ്ഞ് അനിയൻ എന്റെ കയ്യിലെക് ഒരു പൊതി നീട്ടി തന്നു…
ഞാൻ തെല്ലു നാണത്തോടെ ആ പൊതി വാങ്ങി വാഷ് റൂമിലേക്കു കയറി…
❤❤❤
ഇത് എന്താണ് സാധനം എന്ന് പോലും എനിക്കറിയില്ല,. എന്താണ് ചെയ്യേണ്ടതെന്ന് സമീന പറഞ്ഞു തന്നിട്ടുണ്ട് ഞാൻ അത് പോലെ ചെയ്തു സമീനയുടെ കൈകളിലേക് തന്നെ കൊടുത്തു..
മിടിക്കുന്ന ഹൃദയത്തോടെ എന്റെ റൂമിൽ ഞാൻ ഇരുന്നു…
“ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലേലും ഈ ഒന്ന് രണ്ട് മണിക്കൂറിന്റെ ഇടയിൽ ഒരുപാട് കൊതിച്ചു പോയി ഉമ്മാ എന്ന വിളി കേൾക്കാൻ ഒരു കുഞ്ഞു കുറുമ്പൻ എന്റെ ഉള്ളിൽ വളർന്നു വരുന്നതും പ്രതീക്ഷിച്ചു കൊണ്ട്..”
“പുറത്ത് നിന്നും ഇക്കയുടെ അനിയന്റെ ആഹ്ലാദ നിറഞ്ഞ ശബ്ദം കേൾക്കുന്നുണ്ട്.. എനിക്കും ഇക്കാക്കും ഉള്ളതിനേക്കാൾ സന്തോഷമാണ് അനിയനും അവന്റെ പെണ്ണിനും,.. ” ആദ്യമായി നമ്മുടെ കുടുംബത്തിൽ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷം…
ഇക്കാ എന്റെ അരികിലേക് ഓടി അണഞ്ഞു..
ഞാൻ ആ കട്ടിലിൽ ഇരിക്കുകയാണ്…
“മെല്ലെ എന്റെ ഇരു കയ്യും പിടിച്ചു ഉയർത്തി നിർത്തി, എന്നെ ആ മാറോട് ചേർത്ത് കൊണ്ട്,.. എന്റെ മൂർത്താവിൽ ചുണ്ടുകൾ ചേർത്തു…”
എന്റെ കണ്ണുകളിൽ നിന്നും എന്തിനെന്നറിയാതെ കണ്ണ് നീർ തുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ട്… സന്തോഷം കൊണ്ട് തന്നെ ആയിരിക്കാം…
ശുഭം…