ഓരോരുത്തരും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ക്ലീനിങ് പ്രവർത്തനങ്ങളും നടത്താറുണ്ട്. പത്രത്തിൽ ഒട്ടുമിക്ക വീടുകളിലും ചെയ്യാത്ത ഒന്നാണ് ബെഡ് ക്ലീനിങ്ങും സോഫ ക്ലീനിങ്ങും. നാം ബെഡിൽ ചാരിയിരിക്കുമ്പോഴും മറ്റും നമ്മുടെ തലയിലുള്ള എണ്ണമെഴുക്കും എല്ലാം അതിൽ പറ്റി പിടിക്കുകയും പലപ്പോഴും നല്ലവണ്ണം അഴുക്കുണ്ടാവുകയും ചെയ്യുന്നു. ബെഡ്ഷീറ്റും മറ്റും കഴുകുന്നത് പോലെ തന്നെ ബെഡും സോഫയും എല്ലാം കഴുകാൻ പറ്റാത്തതിനാൽ തന്നെ നാം ഓരോരുത്തരും അത് വെയിലത്തിട്ട് ചൂടാക്കുകയാണ് ചെയ്യാറുള്ളത്.
എന്നാൽ മഴക്കാലങ്ങളിൽ മറ്റും ഇത്തരത്തിൽ സോഫയും ബെഡും വെയില് കൊള്ളിക്കാൻ സാധിക്കുകയില്ല. അത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു ക്ലിനിങ് മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഈയൊരു മെത്തേഡ് വഴിയും നമ്മുടെ ബെഡിലും സോഫയിലും എല്ലാം പറ്റി പിടിച്ചിരിക്കുന്ന എല്ലാ പൊടിയും അഴുക്കുകളും നമുക്ക് വളരെ എളുപ്പത്തിൽ വലിച്ചെടുക്കാൻ സാധിക്കുന്നതാണ്.
കുട്ടികളുള്ള വീട്ടിൽ ആണെങ്കിൽ ഈയൊരു മെത്തേഡ് ഇടയ്ക്കിടെ ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ബെഡും സോഫയും എല്ലാം ക്ലീൻ ആയി കിട്ടുന്നതാണ്. ഇതിനായി ഒരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്. അതിലെ ഒരല്പം ചൂടുവെള്ളത്തിലേക്ക് ബേക്കിംഗ് സോഡയും ഷാമ്പുവും കംഫർട്ടും ഇട്ടുകൊടുത്ത നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്.
ഈയൊരു മിശ്രിതമാണ് ബെഡും സോഫയും എല്ലാം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്നത്. കംഫർട്ട് ഈ ഒരു മിശ്രിതത്തിലെ നല്ല മണം നൽകുന്നു. അതോടൊപ്പം തന്നെ സോഡാപ്പൊടി ഇടുന്നതിനാൽ അത് നമ്മുടെ ബെഡിലുള്ള എല്ലാ കറകളെയും അഴുക്കുകളെയും പെട്ടെന്ന് തന്നെ വലിച്ചെടുക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.