എത്ര കിലോ ചെമ്മീനും ക്ലീൻ ചെയ്യാൻ ഈ ഒരു സൂത്രം അറിഞ്ഞാൽ മതി.

നാമോരോരുത്തരും മീനുകൾ കറിവെച്ച് കഴിക്കുന്നവരാണ്. അത്തരത്തിൽ ചെറുതും വലുതുമായ പല മീനുകളും നാം ദിവസവും വീട്ടിൽ വാങ്ങി ഉപയോഗിക്കാറുണ്ട്. അവയിൽ തന്നെ കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചെമ്മീൻ. വലിപ്പത്തിൽ വളരെ ചെറുതാണെങ്കിലും രുചിയിൽ ഇത് കേമൻ തന്നെയാണ്. ചെമ്മീൻ റോസ്റ്റ് ചെമ്മീൻ കറി ചെമ്മീൻ അച്ചാർ എന്നിങ്ങനെ ഒട്ടനവധി വിഭവങ്ങളാണ് ചെമ്മീൻ ഉപയോഗിച്ച് നാം തയ്യാറാക്കുന്നത്.

   

ചെമ്മീൻ ഉപയോഗിച്ചിട്ടുള്ള ഏതു വിഭവം ആയാൽ പോലും ആവശ്യക്കാർ അനവധിയാണ്. ചെമ്മീൻ അത്രയും രുചികരമാണെങ്കിലും അത് വൃത്തിയായി നന്നാക്കി എടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. വലുപ്പത്തിൽ വളരെ ചെറുതായതിനാൽ തന്നെ വളരെയധികം ബുദ്ധിമുട്ടി വേണം അത് വൃത്തിയാക്കി എടുക്കാൻ. അതിനാൽ തന്നെ പലരും കത്തിയും കത്രികയും എല്ലാം ഉപയോഗിച്ചിട്ടാണ് ചെമ്മീൻ ക്ലീൻ ചെയ്യാറുള്ളത്. എന്നാൽ കത്തിയും.

കത്രികയും ഒന്നുമില്ലാതെ ചെമ്മീൻ ഞൊടിയിടയിൽ നമുക്ക് ക്ലീൻ ചെയ്യാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ചെമ്മീൻ ഒരു പാത്രത്തിലേക്ക് ഇട്ട് അതിന്റെ തല കൈകൊണ്ട് ഒടിച്ചു കളയുകയാണ് വേണ്ടത്. ഇങ്ങനെ ഓടിച്ചു കളയുമ്പോൾ ചെമ്മീൻ മുഴുവനായി ഒടിഞ്ഞു പോകാതെ ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്റെ തല ഒടിച്ചതിനുശേഷം അതിന്റെ നടുഭാഗത്തെ തോട് കൈക്കൊണ്ടു പറിച്ച് വാലടക്കം നീക്കേണ്ടതാണ്.

ഇങ്ങനെ ചെയ്തതിനുശേഷം വാലിന്റെ ഭാഗത്ത് ചെറുതായി ഒന്ന് പൊട്ടിച്ച് അതിനുള്ളിലെ ഞരമ്പ് എടുത്തു കളയേണ്ടതാണ്. ഇത്തരത്തിൽ ഞരമ്പ് എടുത്തു കളഞ്ഞില്ലെങ്കിൽ അത് നമ്മുടെ വയറിനെ പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നതാണ്. അതിനാൽ തന്നെ ഓരോ ചെമ്മീൻ ക്ലീൻ ചെയ്യുമ്പോൾ ഇതുപോലെ ക്ലീൻ ചെയ്ത് ഞരമ്പ് എടുത്തു കളയേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.