എത്ര പഴക്കം ചെന്ന കടുത്ത കറയും തുണികളിൽ നിന്ന് എളുപ്പത്തിൽ പരിഹരിക്കാം.

നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വസ്ത്രങ്ങളിലെ കറകളും അഴുക്കുകളും. കുട്ടികളുടെയും മുതിർന്നവരുടെയും വസ്ത്രങ്ങളിൽ പലതരത്തിൽ കറകളും അഴുക്കുകളും പറ്റിപ്പിടിക്കുകയും അത് എളുപ്പം പോകാതെ തന്നെ അവിടെ നിൽക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ കറകൾ പോകുന്നതിനു വേണ്ടി പലതരത്തിലുള്ള സോപ്പും സോപ്പുപൊടിയും മറ്റും നാം ഉപയോഗിക്കാറുണ്ടെങ്കിലും അവ പോകാതെ അങ്ങനെ തന്നെ നിൽക്കുന്നത് കാണാൻ കഴിയുന്നതാണ്.

   

ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനും ക്ലോറക്സും എല്ലാം നാം ഉപയോഗിക്കാറുണ്ട്. ഇവ ഉപയോഗിക്കുമ്പോൾ കറ പോകുമെങ്കിലും ഇത് തുണികൾക്ക് അത്ര നല്ലതല്ല. അതിനാൽ തന്നെ ഇതും നല്ലൊരു പ്രായോഗിക രീതിയല്ല. എന്നാൽ ഇതിൽ കാണുന്ന ചില ടിപ്സുകൾ ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വെള്ള വസ്ത്രങ്ങളെയും മറ്റത്തുണികളിലെയും കറകൾ നീക്കം ചെയ്യാവുന്നതാണ്.

അത്തരത്തിൽ വെള്ള വസ്ത്രങ്ങളിൽ പേനകൊണ്ടും ക്രയോൺ കൊണ്ടും പെൻസിൽ കൊണ്ടും എല്ലാം ഉണ്ടാകുന്ന വരകളും അഴുക്കുകളും നീക്കം ചെയ്യാൻ ഇനി പെർഫ്യൂം മാത്രം മതി. വസ്ത്രങ്ങളിലും ഉണ്ടാകുന്ന ഇത്തരം പാടുകളുടെ മുകളിൽ ഏറ്റവും ആദ്യം പെർഫ്യൂം അടിച്ചുകൊടുക്കുകയാണ് വേണ്ടത്. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചാൽ പെട്ടെന്ന് തന്നെ അത് പോയി കിട്ടുന്നതാണ്.

അതുപോലെ തന്നെ വെള്ള വസ്ത്രങ്ങൾ ഉണ്ടാകുന്ന മഞ്ഞക്കറകൾ നീക്കം ചെയ്യാനും ഈയൊരു മെത്തേഡ് നമുക്ക് ഫോളോ ചെയ്യാവുന്നതാണ്. എന്നാൽ പ്രയോടിച്ചുകൊണ്ട് ഉറക്കുമ്പോൾ പലപ്പോഴും പൂർണമായും ആ കറ വിട്ടുപോകാറില്ല. അത്തരം സാഹചര്യങ്ങളിൽ അതിനുമുകളിൽ വല്ല ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചാൽ മതി. പെർഫ്യൂമിന് പകരം സാനിറ്റൈസറും കറ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.