പച്ച പലഹാരങ്ങൾ ഉണ്ടാകുമ്പോൾ ഈസ്റ്റ് ഉപയോഗിക്കുന്നവർ വളരെയധികം ആണ്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും കടകളിൽനിന്ന് വാങ്ങുന്ന ഈസ്റ്റ് ആണ് ഉപയോഗിക്കുന്നത് .വീട്ടിൽ തന്നെ നമുക്ക് നല്ല ഈസ്റ്റ് തയ്യാറാക്കി ഉപയോഗിക്കുന്നത് സാധിക്കുന്നതാണ്. പണ്ടുള്ളവർ ഇത്തരത്തിലുള്ള ഈസ്റ്റ് ആണ് കൂടുതലും ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും റെഡിമേഡ് ഈസ്റ്റാണ് കൂടുതലും ആളുകൾ ഉപയോഗിക്കുന്നത്.
ഇത് ഒട്ടും തന്നെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതല്ല അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെ നമുക്ക് നല്ല രീതിയിൽ ഈസ്റ്റ് തയ്യാറാക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.ഒരു അര ഗ്ലാസ് ചൂടുവെള്ളം എടുക്കുക ഇളം ചൂടുള്ള വെള്ളമാണ് എടുക്കേണ്ടത് അതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ പഞ്ചസാരയാണ് ചേർത്തു കൊടുക്കേണ്ടത്.അതുപോലെ രണ്ട് ടീസ്പൂൺ തേനാണ് എടുക്കേണ്ടത്.
ഇത് നല്ലതുപോലെ മിക്സ് ചെയ്ത പഞ്ചസാര നല്ലതുപോലെ വെള്ളത്തിൽ അലിഞ്ഞു കിട്ടേണ്ടതാണ്.ഇനി ഇതിലേക്ക് ആവശ്യമുള്ളത് നാല് ടേബിൾ ടീസ്പൂൺ മൈദ പൊടിയാണ്. ഇനി ഇതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ തൈരാണ് ആവശ്യമുള്ളത് അതായത് ഈ നാല് ടേബിൾ ടീസ്പൂൺ മൈദ പൊടി ഒരു ബൗൾ എടുക്കുക അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്തു കൊടുക്കുക .
അതുപോലെ തന്നെ പുളിച്ചത് പുളിക്കാത്ത തൈര് വേണമെങ്കിൽ എടുക്കാം റൂം ടെമ്പറേച്ചറിലുള്ള തൈരാണ് എടുക്കേണ്ടത് ഫ്രിഡ്ജിൽ വച്ചതാണെങ്കിൽ തണുപ്പും മാറിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. അതുപോലെതന്നെ ഇതിലേക്ക് അല്പം നമ്മൾ കലക്കിവെച്ച വെള്ളം ഒഴിച്ച് എടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.