കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മീൻ വിഭവങ്ങൾ. ഏത് മീനായാലും ഏവരും കറിവെച്ചും വർത്തും എല്ലാം കഴിക്കാൻ താല്പര്യപ്പെടുന്നു. എന്നാൽ ഇങ്ങനെ മീൻ വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നതിനു മുൻപായി മീൻ കഴുകി വൃത്തിയാക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. കൂടുതലായും സ്ത്രീകൾ തന്നെയാണ് ഓരോ വീടുകളിലുംമീൻ കഴുകി നല്ലവണ്ണം വൃത്തിയാക്കുന്നത്.
എന്നാൽ ചാള പോലെ നല്ല മണമുള്ള മീനുകൾ നന്നാക്കി വൃത്തിയാക്കുമ്പോൾ പലപ്പോഴും എത്ര തന്നെ സോപ്പോ സോപ്പുപൊടിയോ ഇട്ട് കഴുകിയാലും കൈയിൽനിന്ന് മീനിന്റെ ആ ഉളുമ്പ് മണം പോകാതെ നിൽക്കുന്നു. എത്ര മണമുള്ള ഹാൻഡ് വാഷ് ഉപയോഗിച്ചാലും ആ ഒരു മണം അന്നത്തെ ദിവസം മുഴുവൻ നമ്മുടെ കയ്യിൽ തങ്ങി നിൽക്കുന്നതാണ്.
എന്നാൽ ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ കൈകളിൽ നിന്ന് മീനിന്റെ മണം പൂർണമായി ഇല്ലാതാക്കുന്നതാണ്. ഇതിനായി കാപ്പിപ്പൊടി ആണ് നാം ഉപയോഗിക്കേണ്ടത്. മീൻ കഴുകി വൃത്തിയാക്കി സോപ്പിട്ട് കൈ കഴുകിയതിനുശേഷം ആ കൈകളിലേക്ക് അല്പം കാപ്പിപ്പൊടി ഇട്ടുകൊടുത്ത് നല്ലവണ്ണം റബ്ബ് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ മീനിന്റെ ഉളുമ്പുമഠം കൈകളിൽ നിന്ന് പോയി കിട്ടുന്നതാണ്.
അതുമാത്രമല്ല കാപ്പിപ്പൊടിയിൽ അടങ്ങിയിട്ടുള്ള കസയും നമ്മുടെ കൈകളിലുള്ള എല്ലാതരത്തിലുള്ള കരിമംഗലവും കരിവാളിപ്പും കറുത്ത പാടുകളും എല്ലാം ഇല്ലാതാക്കുന്നു. അതുമാത്രമല്ല കൈകൾ ബ്രൈറ്റ് ആകുന്നതിനും ഇത് ഏറെ ഉപകാരപ്രദമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.