ഓരോ വീട്ടമ്മമാർക്കും ഏറെ ഉപകാരപ്രദമായിട്ടുള്ള ഒന്നാണ് കിച്ചൻ ടിപ്സുകൾ. അത്തരത്തിൽ പലതരത്തിലുള്ള കിച്ചൻ ടിപ്സുകളാണ് നാം ദിവസവും കിച്ചണിൽ ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ളതും എന്നാൽ സിമ്പിൾ ആയിട്ടുള്ളതും ആയ ചില കിച്ചൺ ടിപ്സുകളാണ് ഇതിൽ പറയുന്നത്. പലപ്പോഴും നമ്മുടെ വീടുകളിൽ നാം ഉപയോഗിക്കുന്ന ഒന്നാണ് സെല്ലോ ടേപ്പുകൾ. ബുക്കുകളും ചട്ടകളും എല്ലാം ഒട്ടിക്കുന്നതിന് വേണ്ടിയിട്ടാണ് കൂടുതലായും സെല്ലോടേപ്പുകൾ ഉപയോഗിക്കാറുള്ളത്.
ഇത്തരത്തിൽ സെല്ലോടേപ്പ് ഒരു പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് അതിന്റെ അഗ്രഭാഗം എവിടെയാണെന്ന് തിരിച്ചറിയാൻ വളരെയധികം ബുദ്ധിമുട്ടാണ്. ബ്ലേഡ് കൊണ്ടും കത്രിക കൊണ്ടും കത്തികൊണ്ട് എല്ലാം മുറിച്ചാണ് പിന്നീട് നാം അത് ഉപയോഗിക്കാറുള്ളത്. എന്നാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് ചെറിയൊരു കാര്യം ചെയ്യാവുന്നതാണ്.
സെല്ലോ ടേപ്പ് എടുത്തതിനുശേഷം അതിന്റെ അഗ്രഭാഗത്ത് ഒരു ചെറിയ കഷണം ഈർക്കിളിയോ തീപ്പെട്ടി കൊള്ളിയോ വെച്ച് ഒട്ടിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് അടുത്ത പ്രാവശ്യം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ അടുക്കളയിലെ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് തക്കാളി.
ധാരാളമായി ഉപയോഗിക്കുമെങ്കിലും ഇത് വാങ്ങി കുറച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ കേടായി പോവുകയും ചെയ്തതാണ്. ഫ്രിഡ്ജിൽ വച്ചാൽ പോലും ഒരാഴ്ചയ്ക്കകം അത് കേടായി പോകുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി തക്കാളിയുടെ ഞെട്ടിയുടെ ഭാഗത്തേക്ക് സെല്ലോ ടേപ്പ് വെച്ച് ഒട്ടിച്ചാൽ മതി. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും കേട് കൂടാതെ തക്കാളി ഇരുന്നു കൊള്ളും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.