നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ വളരെയധികം കാണുന്ന ഒന്നാണ് റബർബാൻഡ്. സാധനങ്ങളും വസ്തുക്കളും എല്ലാം കെട്ടിവയ്ക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ റബ്ബർ ബാൻഡ് കൂടുതലായും ഉപയോഗിക്കുന്നത്. ഈ റബർ ബാൻഡ് കൊണ്ട് ഒട്ടനവധി കാര്യങ്ങൾ നിത്യജീവിതത്തിൽ നമുക്ക് ചെയ്തെടുക്കാൻ കഴിയുന്നതാണ്. അത്തരത്തിൽ റബർബാൻഡ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറെയധികം കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. വളരെ എഫക്റ്റീവ് ആയിട്ടുള്ള കിച്ചൻ ടിപ്സുകളാണ് ഇത് ഓരോന്നും.
അത്തരത്തിൽ ഈ റബർബാൻഡ് ഓരോ വസ്തുക്കളും പുറമെ നിന്ന് വാങ്ങിക്കുമ്പോൾ നമുക്ക് ലഭിക്കുന്നു. പലരും ഡപ്പകളിൽ ഇട്ടു വെച്ചിട്ടാണ് ഇത് സൂക്ഷിക്കാറുള്ളത്. എന്നാൽ ഇങ്ങനെ ദീർഘനാൾ സൂക്ഷിക്കുമ്പോൾ പലപ്പോഴും അവർ തമ്മിൽ ഒട്ടിപ്പിടിക്കുകയും പിന്നീട് എല്ലാം ചീത്തയായി പോവുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് ആ ബോക്സിലേക്ക് ഒരല്പം പൗഡർ കൂടി ഇട്ടു കൊടുക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും ഒരു കേടും കൂടാതെ റബ്ബർ ബാൻഡ് ഇരിക്കുന്നത് ആയിരിക്കും. അതുപോലെ തന്നെ ഈ റബർബാൻഡ് ഹാൻഡ് വാഷിന്റെ ഉള്ളിലൂടെ ടൈറ്റ് ചെയ്ത് ഇടുകയാണെങ്കിൽ വളരെ കുറച്ചു മാത്രമേ പുറത്തേക്ക് വരികയുള്ളൂ. കുട്ടികളുള്ള വീടുകളിൽ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ കുട്ടികൾക്ക് ഹാൻഡ് വാഷ് എടുത്തു കളിക്കുന്ന ശീലം മാറി കിട്ടും.
അതുമാത്രമല്ല വളരെയധികം നാൾ ഈ ഹാൻഡ് വാഷ് നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. അതുപോലെ തന്നെ കുട്ടികൾ ജ്യൂസ് കുടിക്കുമ്പോൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് സ്ട്രോ കുപ്പിയുടെ ഉള്ളിലേക്ക് പോകുക എന്നുള്ളത്. ഇതിന് മറികടക്കാൻ ഇനി ഈയൊരു റബ്ബർ ബാൻഡ് മാത്രം മതി. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക.