ഓരോ വീട്ടമ്മമാരും ഓരോ തരത്തിലുള്ള പോംവഴികളാണ് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടിയും ക്ലീനിങ് ചെയ്യുന്നതിന് വേണ്ടിയും ഉപയോഗിക്കുന്നത്. അത്തരത്തിൽ ഏതൊരു വീട്ടമ്മയും നിർബന്ധമായും കണ്ടിരിക്കേണ്ട കുറെയധികം ടിപ്സുകളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെ ഉപയോഗശൂന്യമായ സവാളയുടെ തോലുകൊണ്ടും വെളുത്തുള്ളിയുടെയും ഉള്ളിയുടെയും തോലുകൊണ്ടുള്ളതാണ്. ഇവ നന്നാക്കി കഴിഞ്ഞാൽ അതിന്റെ തോല് നാം പുറത്തേക്ക് വലിച്ചെറിഞ്ഞു കളയാറാണ് പതിവ്.
ഇത്തരം തോലുകൾ തെങ്ങിന്റെ ചുവട്ടിലേക്കും വാഴയുടെ ചുവട്ടിലേക്ക് കളയുമ്പോൾ നമ്മുടെ പരിസരം തന്നെ വൃത്തികേടായി പോകുന്നു. എന്നാൽ പരിസരത്ത് യാതൊരു തരത്തിലുള്ള വൃത്തികേടും ഇല്ലാതെ തന്നെ ഇത്തരത്തിലുള്ള തോൽ ഉപയോഗിച്ച് നമുക്ക് ഒരു സൂത്രം ചെയ്യാവുന്നതാണ്. ഇവയുടെ തോല് ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇട്ട് അതിനുമുകളിൽ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് അടച്ചു വയ്ക്കേണ്ടതാണ്.
രണ്ടുദിവസം കഴിയുമ്പോൾ ആ തോളിൽ അടങ്ങിയിട്ടുള്ള എല്ലാ സത്തും വെള്ളത്തിൽ ഇറങ്ങിയിട്ട് വെള്ളത്തിന്റെ കളറിൽ മാറ്റം ഉണ്ടാകും. പിന്നീട് ഈ വെള്ളം പൂവിടുന്ന എല്ലാ ചെടികളുടെ ചുവട്ടിലും അടുക്കളത്തോട്ടത്തിലെ ചെടികളിൽ ചുവട്ടിലും ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് ചെടികൾക്ക് നല്ലൊരു വളം തന്നെയാണ്. അതുപോലെതന്നെ ഒട്ടുമിക്ക വീടുകളിലും വാങ്ങിക്കുമ്പോൾ നേരിടുന്ന പ്രശ്നമാണ് ചൂടിലെ പുല്ലുകൾ ആകെ മുഴുവൻ വീഴുക എന്നുള്ളത്.
പുല്ലിചൂൽ വാങ്ങിച്ചതിനുശേഷം ചീർപ്പുകൊണ്ട് മുടി ചീന്തുന്ന പോലെ ചീന്തി കൊടുത്താൽ മതി. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ വളരെയധികം മടിയോടെ കൂടി നാം ചെയ്യുന്ന ഒന്നാണ് ബാത്റൂമും ബാത്റൂമിലെ കപ്പും ബക്കറ്റും എല്ലാം കഴുകുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.