പല കറികളിലും നാം ഉപയോഗിക്കുന്ന ഒന്നാണ് നാളികേരം. വെജിറ്റബിൾ കറിയായാലും നോൺ വെജിറ്റബിൾ കറിയായാലും നാളികേരം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ നാളികേരം ചിരകിയതിനു ശേഷം അതിന്റെ ചിരട്ട നാമോരോരുത്തരും കത്തിച്ചുകളയുകയോ അല്ലെങ്കിൽ പുറത്തേക്ക് എറിഞ്ഞു കളയുകയോ ആണ് ചെയ്യാറുള്ളത്.
എന്നാൽ ഈ ചിരട്ട കൊണ്ട് ഒട്ടനവധി കാര്യങ്ങൾ നമുക്ക് നമ്മുടെ വീട്ടിൽ ചെയ്തെടുക്കാൻ കഴിയുന്നതാണ്. ആർക്കും ചിന്തിക്കാൻ വരെ പറ്റാത്ത പലതരത്തിലുള്ള ടിപ്സുകളും ചിരട്ട ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. അത്തരത്തിൽ ചിരട്ട ഉപയോഗിച്ചിട്ടുള്ള പലവിധത്തിലുള്ള കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ചെയ്താൽ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു പിടി ഉപയോഗപ്രദമായ കിച്ചൻ ടിപ്സ് ആണ് ഇത്. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് അരിപ്പൊടി.
കിലോ കണക്കിന് അരി വറുത്തു പൊടിച്ചതിനു ശേഷം മാസങ്ങളോളം നാം സൂക്ഷിച്ചു വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ അരിപ്പൊടിയും ഗോതമ്പുപൊടിയും എല്ലാം മാസങ്ങളോളം സൂക്ഷിച്ചു വയ്ക്കുമ്പോൾ പലപ്പോഴും പ്രാണികളും ചെല്ലുകളും എല്ലാം അതിൽ കയറി വരുന്നു. ഇവയെ ഒഴിവാക്കുന്നതിനുവേണ്ടി ചിരട്ട അതിലേക്ക് ഇട്ടുവയ്ക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ എത്ര നാൾ വേണമെങ്കിലും ഒരു തരിപ്രാണിയോ ചെല്ലുകളോ ഇല്ലാതെ തന്നെ പൊടികൾ നമുക്ക് സൂക്ഷിക്കാവുന്നതാണ്. അതുപോലെ തന്നെ പഞ്ചസാര കടലപ്പയർ മുതൽ ആയിട്ടുള്ള പയറുവർഗങ്ങളിലും ചിരട്ടയുടെ ഒരു കഷണം ഇട്ടുകൊടുക്കുകയാണെങ്കിൽ ഒരു തരത്തിലുള്ള കേടുപാടും കൂടാതെ അതും ദീർഘനാൾ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടാതെ പുതിയതായി നാം വാങ്ങിക്കുന്ന മൺചട്ടി നല്ലവണ്ണം മയക്കിയെടുക്കാനും ചിരട്ട ഉപയോഗിച്ച് കഴിയുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.