ഈയൊരു ട്രിക്ക് ചെയ്താൽ തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടിയിൽ നിന്ന് ദോശ പറക്കിയെടുക്കാo.

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാത ഭക്ഷണം ആണ് ദോശ. ഒട്ടുമിക്ക വീടുകളിലും സ്ഥിരമായി തന്നെ ഇത് ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ ദോശ ഉണ്ടാക്കുന്നത് നോൺസ്റ്റിക് ദോശ തവകകളിലാണ്. ആദ്യകാലങ്ങളിൽ ഇരുമ്പിന്റെ ദോശ ചട്ടിയിലാണ് ഉണ്ടാക്കിയിരുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് നോൺസ്റ്റിക് തവകളിലാണ് ഇത് കൂടുതലായി ഉണ്ടാക്കുന്നത്. എന്നാൽ ഇങ്ങനെ നോൺസ്റ്റിക് തവകളിൽ ഉണ്ടാക്കുമ്പോൾ പലപ്പോഴും ദോശയുടെതായിട്ടുള്ള സ്വാദ് നമുക്ക് ലഭിക്കാതെ പോകുന്നു.

   

അതിനാൽ തന്നെ ഇരുമ്പ് ചട്ടി തന്നെയാണ് ദോശ ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു മാർഗ്ഗം. അത്തരത്തിൽ ദോശ ഉണ്ടാക്കുമ്പോൾ പലപ്പോഴും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഇരുമ്പുചട്ടിയിൽ ദോശമാവ് പറ്റി പിടിച്ചിരിക്കുക എന്നുള്ളത്. എത്ര തന്നെ നാം ദോശ ശരിയായ വിധം പരത്തി എടുക്കാൻ ശ്രമിച്ചാലും അത് കല്ലിൽ നിന്ന് വിട്ടു പോരാതെ നിൽക്കുന്നു.

അത്തരത്തിൽ ദോശമാവ് കല്ലിൽ ഒട്ടിപ്പിടിക്കാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് നൽകിയിരിക്കുന്നത്. ഇതിൽ പറയുന്ന പോലെ ചെയ്യുകയാണെങ്കിൽ തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടി വളരെ എളുപ്പത്തിൽ നോൺസ്റ്റിക് പോലെ ആക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നോൺസ്റ്റിക് തവകളിൽ നിന്ന് എങ്ങനെയാണ് ദോശ വിട്ട് പോരുന്നത് അതുപോലെ തന്നെ ദോശക്കല്ലിൽ നിന്ന് പോരുന്നതാണ്.

ഇതിനായി ഏറ്റവും ആദ്യം തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടി നല്ലവണ്ണം കഴുകി വൃത്തിയാക്കി എടുക്കേണ്ടതാണ്.പിന്നീട് അത് അടുപ്പിൽ വെച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് അല്പം ഉപ്പ് വിതറി കൊടുക്കേണ്ടതാണ്. പിന്നീട് നാരങ്ങയുടെ പകുതി കട്ട് ചെയ്തു അതിനുമുകളിൽ ഫോർക്ക് കുത്തി ഉപ്പിന് മുകളിൽ ഉരച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.